
ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജം പാഴാക്കുന്നത് തടയുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ഗ്രീന്‍ ഹോംസ് ഗ്രാന്റ്. വീടുകളിലെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചില ബ്രിട്ടീഷുകാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിലെ വീട്ടുടമസ്ഥര്‍ക്ക്, അവരുടെ വീടുകള്‍ കൂടുതല്‍ ഊര്ജ്ജക്ഷമതയുള്ളതാക്കുവാനായി വൗച്ചറുകള്‍ക്കായി അപേക്ഷിക്കാം.
ഇത്തരത്തിലുള്ള നവീകരണ പ്രക്രിയകള്‍ക്ക് ആവശ്യമായ മൊത്തം തുകയുടെ മൂന്നില്‍ രണ്ടുഭാഗം ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്‍കും. എന്നാല്‍ 5000 പൗണ്ട് എന്നൊരു ഉയര്‍ന്ന പരിധി ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം താഴ്ന്ന വരുമാനക്കാര്‍ക്ക് 10,000 പൗണ്ട് വരെ ലഭിക്കും. ഇവിടെയാണ് നിങ്ങളുടെ വീടിന്റെ നവീകരണ പ്രക്രിയകള്‍ക്കായി 5,000 പൗണ്ട് വരെ ലഭിക്കാന്‍ കഴിയുന്നത്.
ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്, പുതിയ ഇന്സുലേഷന് അല്ലെങ്കില്‍ കാര്‍ബണ്‍ ഹീറ്റിംഗ് പോലുള്ള ഏതെങ്കിലും നടപടികള്‍ ആരംഭിക്കുകയാണ്. ഇതിന് ചെലവായ തുകയ്ക്ക് സമാനമായ തുക സെക്കണ്ടറി മെഷര്‍ എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. യു കെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഗ്രീന്‍ ഹോംസ് എലിജിബിലിറ്റിചെക്കര് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തിനാണ് യോഗ്യതയുള്ളതെന്ന് കണ്ടെത്താം. അതിനുശേഷം, റജിസ്ട്രേഡ് വ്യാപാരികളില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിക്കുന്ന നവീകരണത്തിന് ആവശ്യമായ സാധനങ്ങളുടേ കോട്ട് വാങ്ങാം.
നേരത്തേ ഈ പദ്ധതിക്ക് അപേക്ഷിക്കുക എന്നത് അതീവ സങ്കീര്‍ണമായ ഒരു പ്രക്രിയയായിരുന്നു. ഇപ്പോള്‍ കുറച്ച് ലളിതമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനായി നീക്കിവച്ച 2 ബില്ല്യണ്‍ പൗണ്ടില്‍ വലിയൊരു ഭാഗം ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. എന്നാല്‍ ഇത് അടുത്ത നികുതിവര്ഷത്തിലേക്ക് നീട്ടാന്‍ ഇടയില്ല. അതിനാല്‍ നിങ്ങള്‍ ഉടന്‍ തന്നെ ഇതിനായി അപേക്ഷിക്കണം. അതിനിടയില്‍, ഇതിന് അപേക്ഷിക്കുവാനുള്ള അവസാനതീയതി ഉടന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അതുകഴിഞ്ഞാല്‍ ഈ പദ്ധതി പിന്‍വലിക്കുമെന്നും ഉള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനായി അപേക്ഷിക്കുക. വീട് ഊര്ജ്ജക്ഷമമാക്കുവാനുള്ള തുകയുടെ മൂന്നില്‍ രണ്ടുഭാഗം ലഭിക്കും എന്നതുമാത്രമല്ല ഇതുകൊണ്ടുള്ള ഗുണം. ഭാവിയില്‍ കുറഞ്ഞ ഊര്‍ജ്ജ ഉപയോഗം ഇതുകൊണ്ട് ഉറപ്പിക്കാമെന്നിരിക്കെ സ്വാഭാവികമായും കുറഞ്ഞ ബില്‍ തുകയിലൂടെയും നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam