1 GBP = 102.00 INR                       

BREAKING NEWS

നോര്‍ത്താംപ്ടണ്‍ യൂണി വേഴ്‌സിറ്റിയുടെ ചരിത്രം മാറ്റിയെഴുതി മലയാളി വിദ്യാര്‍ത്ഥികള്‍; മത്സരിച്ച ആറുപേരില്‍ നാലു പേരും വിജയിച്ചു; സ്റ്റുഡന്റ് യൂണി യന്‍ പ്രസിഡണ്ടായി മലയാളിയായ നിഖില്‍ എന്‍ പോള്‍ വാഴും

Britishmalayali
kz´wteJI³

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള പ്രസക്തിയും സ്വാധീനവും എടുത്തുപറയേണ്ട കാര്യം തന്നെയാണ്. സംസ്ഥാനത്തിലെ പൊതു ജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയും വിജയത്തിലെത്തുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ഭേദമില്ലാതെ, ഏതൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തി തന്നെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍.

ഇന്നിതാ, മലയാളി വിദ്യാര്‍ത്ഥികള്‍ കടലിനക്കരെ ചെന്ന് ചരിത്രം കുറിക്കുന്നു. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ചരിത്രം തിരുത്തിയെഴുതിയത്. സര്‍വ്വകലാശാലയിലെ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ചുമതല ഏതാണ് പൂര്‍ണ്ണമായും തന്നെ വിദ്യാര്‍ത്ഥി യൂണിയനുള്ളതാണ്. സാമൂഹ്യ ഈവന്റുകള്‍ സംഘടിപ്പിക്കുക, കലാകായിക മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ, സിലബസ്സിനപ്പുറമുള്ള കഴിവുകളും നൈപുണികളും വളര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതൊക്കെ യൂണിയന്റെ ചുമതലയാണ്.

അതിനൊക്കെ അപ്പുറം അധികാരത്തിന്റെ ഇടനാഴികളില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദമെത്തിക്കുക എന്നൊരു അതിപ്രധാനമായ കടമകൂടിയുണ്ട് വിദ്യാര്‍ത്ഥി യൂണിയന്. തികച്ചും ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളായിരിക്കും യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ചുമതല വഹിക്കുക. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആറു മലയാളി വിദ്യാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. അവരില്‍ നാലു പേര്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് മുഴുവന്‍ മലയാളികള്‍ക്കും അഭിമാനകരമായ കാര്യം തന്നെയാണ്.

സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത, യൂണിയനിലെ സുപ്രധാന സ്ഥാനമായ, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയാണെന്നുള്ളതാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ എം എസ് സി പ്രൊജക്ട് മാനേജ്മെന്റിനു പഠിക്കുന്ന നിഖില്‍ എന്‍ പോളാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുകപ്പെട്ടത്. താന്‍ എപ്പോഴും ദൃശ്യമാകുന്ന ഒരു പ്രസിഡണ്ടായിരിക്കുമെന്നും എല്ലാക്കാര്യങ്ങളോടു മുന്‍വിധികളില്ലാത്ത തുറന്ന സമീപനമായിരിക്കും തന്റേതെന്നുമായിരുന്നു നിഖില്‍ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്.

അതുകൂടാതെ, വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുതകുന്ന നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, സാംസ്‌കാരിക പരിപാടികള്‍, എംപ്ലോയബിലിറ്റി പ്രോഗ്രാമുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും നിഖിലിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. കോതമംഗലം സ്വദേശിയായ നിഖില്‍ വിവിധ ചാരിറ്റി പ്രോഗ്രാമുകളിലും സംരംഭങ്ങളിലും ധാരാളം അനുഭവങ്ങളുടെ കരുത്തിലാണ് മത്സരത്തിനിറങ്ങിയത്.

അതേസമയം, യോഗ പോലുള്ള, ആരോഗ്യ സംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന വാഗ്ദാനവുമായി എത്തിയ മറ്റൊരു മലയാളി പ്രണവ് പവിത്രന്‍ സ്പോര്‍ട്സ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ സ്വദേശിയാണ്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ ഫുട്ബോള്‍ ടീമിന്റെയും ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്ന പ്രണവിന്, കുട്ടിക്കാലം മുതല്‍ തന്നെ കായികരംഗത്തിനോട് ഒരു അഭിനിവേശമുണ്ട്. നോര്‍ത്തംപ്ടന്‍ ക്രിക്കറ്റ് ലീഗിലെ മുന്‍നിര ടീമായ അബിംഗ്ടണ്‍ ഫീനിക്സ് ക്ലബ്ബിനു വേണ്ടി കളിക്കുന്ന പ്രണവ് നിലവില്‍ എം എസ് സി പ്രൊജക്ട് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ്. സ്ഥിരമായി കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുമെന്നും വിവിധ ക്ലബ്ബുകളും വിദ്യാര്‍ത്ഥിയൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്തും എന്നും പ്രണവിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു.

നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രതിനിധിയായി മത്സരിച്ച ഫിലിപ്പ് എബ്രഹാമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മറ്റൊരു മലയാളി. വിദ്യാര്‍ത്ഥികളെ അവരുടെ ഏതു പ്രശ്നങ്ങളിലും സഹായിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നാണ് ഫിലിപ്പ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്. സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചു വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല നല്‍കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും പൂര്‍ണ്ണമായും അനുഭവിക്കാന്‍ ആകുന്നില്ലെന്നും ഇക്കാര്യത്തില്‍ താന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫിലിപ്പിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു.

ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മെബിന്‍ പുറത്തുവേലില്‍ ആണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച നാലാമത്തെ മലയാളി വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്നായിരുന്നു മെബിന്റെ വാഗ്ദാനം.

ഏതായാലും ഈ വിജയത്തോടെ സര്‍വ്വകലാശാലയില്‍ മലയാളികള്‍ക്ക് നല്ലൊരു സ്വാധീനം നേടാന്‍ കഴിയും എന്നാണ് പൊതുവെയുള്ള വികാരം. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് മെബിന്‍ സെബാസ്റ്റ്യന്‍ പുറത്തുവേലില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category