1 GBP = 102.00 INR                       

BREAKING NEWS

വേള്‍ഡ് കപ്പ് നടത്താന്‍ അനുമതി നല്‍കി പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദോഹ സ്റ്റേഡിയം നിര്‍മ്മാണത്തിന് ബലിയാടായത് 6500 കുടിയേറ്റക്കാര്‍; സൗകര്യങ്ങള്‍ ഇല്ലാതെ വെയിലത്ത് വാടി മരിച്ചത് ഇന്ത്യാക്കാര്‍ അടങ്ങിയ പാവങ്ങള്‍; ഖത്തറിനെ നാണംകെടുത്താന്‍ ഒരു റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

മ്പന്നരുടെ ആഹ്ലാദം ആരംഭിക്കുന്നത് പാവപ്പെട്ടവരുടെ കണ്ണുനീരോടെയാണെന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ തോമസ് ഫുള്ളറുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഖത്തറില്‍ നിന്നും വരുന്നത്. കഴിഞ്ഞ ഒരു പതിറ്റണ്ടിലേറെ കാലമായി 2022-ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനുള്ള വേദിയൊരുക്കുന്ന ജോലിക്കിടെ 6,500 ല്‍ അധികം കുടിയേറ്റത്തൊഴിലാളികളുടെ ജീവന്‍ പൊലിഞ്ഞു എന്നുള്ള ഞെട്ടിക്കുന്ന വിവര്‍മാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന്റെ പ്രഖ്യാപനം വന്ന 2010 ഡിസംബറിനു ശേഷം ഓരോ ആഴ്ച്ചയിലും ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞത് 12 പേര്‍ വീതമെങ്കിലും ഓരോ ആഴ്ച്ചയിലും മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. എന്നാല്‍ ഒരുക്കങ്ങള്‍ക്കിടയില്‍ ജീവന്‍ പൊലിഞ്ഞ കുടിയേറ്റക്കാരുടെ എണ്ണം ഇതിലും അധികം വരുമെന്നതാണ് യാഥാര്‍ത്ഥ്യം. ഖത്തറിലേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം തൊഴിലാളികളെ അയച്ച ഫിലിപ്പൈന്‍സ്, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

ഏകദേശം 2.8 മില്ല്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏഴ് പുതിയ സ്റ്റേഡിയങ്ങളും, ഒരു പുതിയ സബ് വേ, വിമാനത്താവളം എന്നിവയും മോട്ടോര്‍വേകളും നിര്‍മ്മിച്ചു. ഇതിനൊക്കെ പുറമേ 2022 വേനലിലെ ഫുട്‌ബോളിന്റെ പറുദീസയാകുവാനായി ഒരു പുതിയ നഗരം തന്നെ നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍, ഈ പറുദീസക്ക് പിന്നില്‍ ഒഴുകിയത് പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ കണ്ണുനീരും വിയര്‍പ്പും മാത്രമല്ല, അവരുടെ രക്തം കൂടിയാണെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കത്തുന്ന വെയിലില്‍ പകലു മുഴുവന്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ട ഈ നിസ്സഹായരെ രാത്രികാലങ്ങളില്‍ കൊണ്ടുപോയി തള്ളുന്നത് അത്യന്തം ഭീകരമായ അന്തരീക്ഷത്തിലുള്ള ഡോര്‍മിറ്ററികളിലാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ മരണമടഞ്ഞവരുടെ കണക്കെടുത്തില്ലെങ്കിലും, ഈ തൊഴിലാളികള്‍ മരണമടഞ്ഞത് ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിര്‍മ്മാണവേളയിലാണെന്ന് ഫെയര്‍ സ്‌ക്വയര്‍ പ്രൊജക്ട് ഡയറക്ടര്‍ മെക് ഗീഹാന്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഫെയര്‍ സ്‌ക്വയര്‍ പ്രൊജക്ട്‌സ്.

2011 മുതല്‍ ഖത്തറില്‍ മരണമടഞ്ഞ കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും, 2022-ലെ ലോകകപ്പ് നടത്താനുള്ള ഭാഗ്യം ഖത്തറിന് ലഭിച്ചതുകൊണ്ട് മാത്രം ഇവിടെയെത്തിയവരാണ് എന്നാണ് മെക് ഗീഹാന്‍ പറയുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ലോകകപ്പിനുള്ള നിര്‍മ്മാണത്തിനിടെ മരണമടഞ്ഞത് 37 പേര്‍ മാത്രമാണ്. ഇതില്‍ 34 മരണങ്ങളും നടന്നത് തൊഴിലിടത്തോ അല്ലെങ്കില്‍ തൊഴില്‍ സമയത്തോ അല്ല. ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, വിദൂരപൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 2 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഖത്തറിലുള്ളത്.

മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളുടെ മരണവും സ്വാഭാവിക മരണമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍, നേപ്പാളി, ബംഗ്ലാദേശി തൊഴിലാളികളില്‍ മൂന്നില്‍ രണ്ടു ഭാഗം ആളുകളുടെ മരണവും സ്വാഭാവികമരണമായാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം പേര്‍ ഇന്ത്യാക്കാരാണ്. ഇത്തരം മരണങ്ങളില്‍ പലതിലും ഓട്ടോപ്‌സി നടത്താതിനാല്‍ യഥാര്‍ത്ഥ മരണകാരണം അറിയുകയുമില്ല. 45 ഡിഗ്രി വരെയുള്ള ജീവനെടുക്കുന്ന ചൂടില്‍ ദിവസേന 10 മണിക്കൂര്‍ വരെ ജോലിചെയ്യുന്നതാണ് ഭൂരിഭാഗം മരണങ്ങളുടെയും അടിസ്ഥാന കാരണം എന്നാണ് അനുമാനിക്കപ്പെടുന്നത്.

നേരത്തേ അധികാരികള്‍, തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പറഞ്ഞിരുന്നു. ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ രാവിലെ 11.30 നും 3 മണിക്കും ഇടയില്‍ തണലില്ലാത്ത തുറസ്സായ ഇടങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ സമയപരിധിക്ക് പുറത്തും പല ദിവസങ്ങളിലും കഠിനമായ ചൂട് അനുഭവപ്പെട്ടിരുന്നു എന്ന് രേഖകള്‍ കാണിക്കുന്നു. ഖത്തറിലെ തൊഴിലാളീകള്‍ അവരുടെ പകുതിയോളം പ്രവര്‍ത്തി സമയം, സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ക്ക് ഇരയാകാന്‍ ഇടയുള്ളവരാണെന്ന ഒരു റിപ്പോര്‍ട്ട് ഐക്യരാഷ്ട്ര സഭയും കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു.

കടുത്ത ചൂടില്‍ ദീര്‍ഘനേരം ജോലിചെയ്യുന്നത് മനുഷ്യന്റെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റത്തിനെ പ്രതികൂലമായി ബാധിക്കും. ഹൃദയസ്തംഭനം പോലെ മരണകാരിയായ രോഗങ്ങള്‍ക്ക് ഇത് കാരണമായേക്കാം. ഇത്തരത്തില്‍ മരണം സംഭവിക്കുന്നതിനാലാണ് മിക്ക മരണങ്ങളും സ്വാഭാവിക മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതെന്നും വിമര്‍ശനമുയരുന്നുണ്ട്. മരണസംഖ്യയുടെ കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ തര്‍ക്കിക്കുന്നില്ലെങ്കിലും, രാജ്യത്തുള്ള മൊത്തം കുടിയേറ്റക്കാരുടെ എണ്ണത്തിന് ആനുപാതികമായി നോക്കിയാല്‍ ഇതൊരു വലിയ സംഖ്യ അല്ലെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, വര്‍ഷങ്ങളായി ഖത്തറില്‍ താമസിക്കുന്ന നിരവധി വൈറ്റ്‌കോളര്‍ ജീവനക്കാരും ഈ മരണമടഞ്ഞവരിലുണ്ടെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category