
ലണ്ടന്‍: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.കെ. ഭദ്രാസനം സംഘടപ്പിച്ചിരിയ്ക്കുന്ന നോമ്പ്കാല കണ്വെന്ഷന് നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30-ന് നടത്തപ്പെടുന്നു. 'ക്രിസ്തീയ ശിഷ്യത്വത്തിന്റെ പാതയില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ സഹോദരീ സഭകളിലെ മേലദ്ധ്യക്ഷ്യന്മാരും പ്രമുഖ വചനപ്രഘോഷകരും പെങ്കെടുക്കുന്നു.
രണ്ടാം ദിവസമായ ഇന്ന് (26.02.2021) യാക്കോബായ സഭയുടെ അമേരിയ്ക്കാ/കാനഡ അധിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര് തീത്തോസ് യല്‍ദോ മെത്രാപ്പോലീത്ത സന്ധ്യാപ്രാര്‍ത്ഥനയ്ക്കും അമുഖ സന്ദേശം നല്കുമ്പോള് യാക്കോബായ സഭയിലെ പ്രമുഖ വചന പ്രഘോഷകരില്‍ ഒരാളായ റവ. ഫാ. എബി എളങ്ങനാമറ്റം (കാനഡ) വചന പ്രഘോഷണം നടത്തും. യു.കെ. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മോര് അന്തീമോസ് മാത്യുസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ക്രിസ്തീയപാത വീണ്ടും ക്രമപ്പെടുത്തുന്നതിനും ദൈവവുമായി രമ്യപ്പെടുവാനും ക്രിസ്തീയ ശിഷ്യത്വം പുതുക്കുന്നതിനുമായി ക്രിസ്തീയ മക്കള്‍ എല്ലാരും ഉപവാസത്താലും പ്രാര്‍ത്ഥനയാലും ഈ നോമ്പ് ദിവസങ്ങളില്‍ ശ്രദ്ധിയ്ക്കുമ്പോള്‍ ഈ കണ്വന്ഷന് ആയതിനായി കുടുതല്‍ പ്രയോജപ്പെടും. ഈ നോമ്പ്കാല കണ്‍വന്‍ഷനിലേക്ക് കര്ത്തൃറുനാമത്തില് ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി യുകെ ഭദ്രാസന സെക്രട്ടറി ഫാ. യല്‍ദോസ് കൗങ്ങംപിള്ളില്‍ അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam