1 GBP = 102.00 INR                       

BREAKING NEWS

വമ്പൻ ഓഫറുകളാണ് താലത്തിൽ വച്ച് നീട്ടിയത്; മറുകണ്ടം ചാടിയാൽ വ്യക്തിപരമായി നേട്ടം കൊയ്യാമായിരുന്നു; ബിജെപിക്ക് നേട്ടമായി മാറിയത് കേന്ദ്രത്തിലെ അധികാരവും പണവും; വി.നാരായണ സ്വാമി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത് രണ്ട് വർഷം മുമ്പ്; 'ഓപ്പറേഷൻ പുതുച്ചേരിയുടെ' രഹസ്യങ്ങളുമായി മാഹി എംഎൽഎ ഡോ.വി.രാമചന്ദ്രൻ

Britishmalayali
kz´wteJI³

മാഹി: പുതുച്ചേരി രാഷ്ട്രീയ ചരിത്രം കോൺഗ്രസിനോട് ചായ് വുള്ളതെങ്കിലും അതൃപ്തരെ ചാക്കിട്ട് പിടിച്ചാണ് ബിജെപി അവിടെ ഓപ്പറേഷൻ പുതുച്ചേരി വിജയകരമായി നടപ്പാക്കിയത്. 4 തവണ എംഎൽഎയായിട്ടും മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ലക്ഷ്മി നാരായണൻ ഉൾപ്പെടെ 5 കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ അംഗവും രാജിവച്ചു. ഇതിൽ പലരും ബിജെപിയിൽ ചേർന്നു കഴിഞ്ഞു. മറ്റുള്ളവരുടെ നോട്ടവും അങ്ങോട്ടു തന്നെ.

ഓപ്പറേഷൻ പുതുച്ചേരിയുടെ ഭാഗമായി തന്നെയും ബിജെപി പ്രലോഭിപ്പിക്കാൻ ശ്രമിച്ചിരുന്നതായി സിപിഎം സ്വതന്ത്രനായ മാഹിയിലെ എംഎൽഎ ഡോ. വി രാമചന്ദ്രൻ തുറന്നുപറഞ്ഞു.മറുകണ്ടം ചാടിയാൽ തനിക്ക് വ്യക്തിപരമായി നേട്ടമുണ്ടാകുമെന്നായിരുന്നു വാഗ്ദാനം. വൻ ഓഫറുകളുമായാണ് അവർ തന്നെ സമീപിച്ചതെന്നും എംഎൽഎ പറഞ്ഞു. ഒരു സ്വകാര്യ മലയാള വാർത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുതുച്ചേരിയിൽ ശക്തരല്ലായിരുന്നിട്ടും അധികാരവും പണവും കൈയിലുള്ളതാണ് ബിജെപിക്ക് നേട്ടമായി മാറിയതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ നിലയിലുള്ള ചരടുവലികൾ ഊർജ്ജിതമായി നടക്കുന്നുണ്ടായിരുന്നു. ദുർബലമായി നിന്ന ഇടതുപക്ഷത്തിന് ബിജെപിയുടെ വരവ് ഉണർവായി മാറി. ബിജെപി നേതാക്കൾ നേരിട്ടായിരുന്നില്ല തന്നെ സമീപിച്ചത്. എൻആർ കോൺഗ്രസ്, എഡിഎംകെ എന്നീ പാർട്ടികളുടെ ആൾക്കാരാണ് തന്നെ കാണാൻ വന്നത്.

ബിജെപിക്കാർ നേരിട്ട് വന്നില്ലെങ്കിൽ ഈ നീക്കങ്ങൾക്ക് കേന്ദ്രത്തിന്റെയടക്കം പിന്തുണയുണ്ടായിരുന്നു. ഇടതുപക്ഷം എന്ന തന്റെ രാഷ്ട്രീയ ആദർശമാണ് പ്രലോഭനങ്ങളിൽ പെടാതിരിക്കാൻ കാരണമായതെന്നും വി രാമചന്ദ്രൻ പറഞ്ഞു.താൻ സ്വതന്ത്ര എംഎൽഎ ആയതിനാൽ സ്ഥാനം രാജിവയ്ക്കാതെ തന്നെ തനിക്ക് മറുവശത്തേക്ക് പോകാൻ കഴിയുമായിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയം അതല്ല എന്ന പൂർണബോദ്ധ്യം ഉണ്ടായിരുന്നു എന്നും എംഎൽഎ വ്യക്തമാക്കി.

മറുകണ്ടം ചാടിക്കൊണ്ട് നേട്ടമുണ്ടാക്കാനും സർക്കാരിനെ താഴെയിടാനും തയ്യാറാകില്ലെന്ന് ആദ്യമേ പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി രാജിവയ്ക്കുംവരെ ഒപ്പമുണ്ടായിരുന്നു. തന്റെ അടിയുറച്ച ആദർശത്തെ വിലയ്ക്ക് വാങ്ങാൻ ബിജെപിക്ക് സാധിച്ചില്ല. ആദ്യമായി എംഎൽഎ ആകുന്നയാൾ ആയതുകൊണ്ട് താൻ കൂടെ ചേരും എന്നവർ കരുതിയെന്നും അദ്ദേഹം പരഞ്ഞു.

സ്വന്തമായി എംഎൽഎമാർ ഇല്ലെങ്കിലും നോമിനേറ്റഡ് എംഎൽഎമാർ മാത്രം വിചാരിക്കുകയാണെങ്കിൽ ഇത്തരം അട്ടിമറികൾ സാദ്ധ്യമാണെന്ന് വി രാമചന്ദ്രൻ പറഞ്ഞു. അതൃപ്തിയോടെ ഭരണപക്ഷത്ത് നിന്നവരെ 'വേണ്ട രീതിയിൽ' ആകർഷിക്കാൻ ബിജെപിയുടെ നോമിനേറ്റഡ് എംഎൽഎയുടെ വരവ് കാരണമായി. വ്യക്തിപരമായി ഗുണമുണ്ടാകുമെന്ന വാഗ്ദാനത്തിനൊപ്പം മാഹിയുടെ വികസനത്തിന് കനത്ത ഫണ്ട് തരാമെന്നും അവർ തന്നോട് പറഞ്ഞതായി വി രാമചന്ദ്രൻ പറയുന്നു.

ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപിക്കു വരുന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സ്വന്തം മുഖ്യമന്ത്രിയെ അധികാരത്തിൽ എത്തിക്കുക എളുപ്പമല്ല. ഘടകകക്ഷികളായ എൻ.ആർ.കോൺഗ്രസിനും അണ്ണാഡിഎംകെയും ഉറച്ചുനിൽപ്പുണ്ടെങ്കിലും ജനവിധി എന്താവുമെന്ന് പ്രവചിക്കുക വയ്യ. 1963ൽ ഇന്ത്യൻ യൂണിയനോടു ചേർന്നതു മുതൽ പുതുച്ചേരി രാഷ്ട്രീയത്തിനു ചായ്വ് കോൺഗ്രസിനോടാണ്. ബിജെപിയുടെ രാഷ്ട്രീയ ചരിത്രം 2001-ൽ ജയിച്ച ഒറ്റ എംഎൽഎയിൽ ഒതുങ്ങുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണു പുതുച്ചേരിയിൽ ബിജെപിയുടെ കണ്ണു വീണതുതന്നെ. അക്കൊല്ലം കിരൺ ബേദിയെ ലഫ്.ഗവർണറായി നിയമിച്ചു തുടങ്ങിയ ചരടുവലികളുടെ ഫലപ്രാപ്തിയാണു നാരായണ സാമിയുടെ വീഴ്ച.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category