
മന്ത്രിഭവനങ്ങള്‍ മോടികൂട്ടാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നത് കേരളത്തില്‍ ഒരു പുതിയ കാര്യമൊന്നുമല്ല. ഭരണത്തിലുള്ളവര്‍ക്ക് ആ ധൂര്‍ത്ത് അനുവദിച്ചു കൊടുത്തിരിക്കുന്നതുപോലെ പൊതുജനവും അതില്‍ തലയിടാറില്ല. കേവലം ഒരു ദിവസത്തെ പത്രവാര്‍ത്തയില്‍ ഒതുങ്ങിപ്പോകുന്ന ഒരു സാധാരണ സംഭവം. എന്നാല്‍, ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനില്‍ അതത്ര നിസ്സാര സംഭവമൊന്നുമല്ല. സാക്ഷാല്‍ പ്രധാനമന്ത്രിയുടെ വീട് മോടിപിടിപ്പിക്കാന്‍ ചെലവാക്കിയ തുകയുടെ ബില്‍ പാസ്സാക്കാന്‍ ചീഫ് സെക്രട്ടറി വിസമ്മതിച്ചു. പൊതുജനങ്ങളുടെ സ്വത്ത് ധൂര്‍ത്തടിക്കാനുള്ളതല്ലെന്ന് അവര്‍ തുറന്നു തന്നെ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കാമുകിക്ക് പക്ഷെ ഈ ഉദ്യോഗസ്ഥയുടെ ധാര്‍ഷ്ഠ്യം ഇഷ്ടപ്പെട്ടില്ല. തങ്ങളുടെ വീട് മോടിപിടിപ്പിച്ച തുക പാസ്സാക്കാത്ത ഉദ്യോഗസ്ഥയെ പിരിച്ചുവിടാന്‍ കാമുകി ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിലകൂടിയ വാള്‍പേപ്പര്‍ ഒട്ടിച്ചായിരുന്നു വീട് മോടിപിടിപ്പിച്ചത്. ബോറിസ് ജോണ്‍സന്റെ കാമുകി കാരി സിമ്മണ്ട്സിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഇത്. ഉദ്യോഗസ്ഥ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ബോറിസ് ജോണ്സണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളായ മുതലാളിമാരുടെ സഹായം തേടുകയാണ്.
സാധാരന പുതിയൊരു പ്രധാനമന്ത്രി അധികാരത്തില്‍ വരുമ്പോള്‍ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് ഫ്ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. മാത്രമല്ല, പുതിയ അതിഥിയുടെ ഇഷ്ടത്തിനനുസരിച്ച് ചെറിയതോതില്‍ മോടിപിടിപ്പിക്കാറുമുണ്ട്. ഈ സംഭവത്തോടെ ഇത്തരം പണികള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിക്കാനുള്ള ആലോചനയിലാണ് ബോറിസ് ജോണ്സണ്.
കാരി സിമ്മണ്ട്സ് അനാവശ്യമായി ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ച്ച ടോറി ഉന്നതരുടെ ഒരു ആലോചനായോഗം നടന്നിരുന്നു. അതിനുശേഷമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍, സിമണ്ട്സ് ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണം അവരുമായി അടുത്ത വൃത്തങ്ങള്‍ തീര്‍ത്തും നിഷേധിക്കുകയാണ്. അവരെ മനപ്പൂര്‍വ്വം അവഹേളിക്കുവാന്‍ മാത്രമുള്ളതാണ് അത്തരത്തിലുള്ള ഒരു ആരോപണം എന്നാണ് ഇവരുടെ പക്ഷം.
ഡെപ്യുട്ടി കാബിനറ്റ് സെക്രട്ടറി ഹെലെന് മാക് നമാരയേയും അന്റോനിയോ റോമിയോയേയും നമ്പര്‍ 10 ല്‍ നിന്നും പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞവര്‍ഷം സിമണ്ട്സ് അവരുടെ സുഹൃത്തുക്കളോട് പറഞ്ഞതായി ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. മാന്‍ നമാര കാബിനറ്റ് ഓഫീസില്‍ പ്രോപ്പര്‍ട്ടി ആന്‍ഡ് എത്തിക്സില്‍ ഡയറക്ടര്‍ ജനറലാണ്. മന്ത്രിമാരുടെ ധൂര്‍ത്തും മറ്റ് അശ്ലീല പ്രവര്‍ത്തനങ്ങളും തടയുക, അതുപോലെ വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുന്ന ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുക തുടങ്ങിയവയെല്ലാം ഈ ഓഫീസിന്റെ കീഴില്‍ വരുന്ന കാര്യങ്ങളാണ്. ഇത്തരമൊരു കാര്യത്തിലായിരുന്നു നേരത്തേ സിമണ്ട്സിന്റെ അടുത്ത ആളായ മൈക്കല്‍ ഗോവുമായി ഇവര്‍ ഇടഞ്ഞത്.
മാക് നാമാരയെ ആ സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ സിമണ്ട്സ് ബോറിസിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായി അവര്‍ തന്നെ വെളിപ്പെടുത്തി എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അതൊന്നും വിജയിച്ചില്ല. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം മാക് നമാര ഈ മാസം ഓഫീസ് വിടുകയാണ്. ഇതിനിടയിലാണ് പുതിയ വിവാദം. ഫ്ളാറ്റ് നവീകരിക്കാന്‍ ചെലവാക്കിയ തുകയില്‍ ചെറിയൊരു തുക മാത്രമേ ഖജനാവില്‍ നിന്നും എടുക്കാനാവു എന്നായിരുന്നു മാക് നമാരയുടേ നിലപാട്.
വസതി മോടിപിടിപ്പിക്കാന്‍ ഇടയ്ക്കിടെ സിമണ്ട്സ് അനവശ്യമായി പണം ചെലവിടുന്നു എന്ന് നേരത്തേ ബോറിസ് ജോണ്സണ് തന്നെ സ്വകാര്യ സംഭാഷണങ്ങളില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഇപ്പോള്‍ ചെലവായ തുകയുടെ സിംഹഭാഗവും ബോറിസ് ജോണ്സണ് തന്നെ അടയ്ക്കേണ്ട സ്ഥിതിയാണുള്ളത്. ടോറി പാര്‍ട്ടിക്ക് സംഭാവന നല്കുന്നവരോട് അദ്ദേഹം ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇതിനിടയില്‍, ബ്രിട്ടന്റെ ആദ്യത്തെ വനിതാ കാബിനറ്റ് സെക്രട്ടറിയാകുമെന്ന് കരുതിയിരുന്ന റോമിയോയ്ക്കെതിരെ കഴിഞ്ഞവര്‍ഷം സിമണ്ട്സ് അടിസ്ഥാനരഹിതമായ ലൈംഗികാരോപണം ഉയര്‍ത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam