1 GBP = 102.50 INR                       

BREAKING NEWS

രണ്ടു ഡോസും എടുത്തവര്‍ക്ക് കോവിഡ് പാസ്സ്പോര്‍ട്ട്; പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് റെസ്റ്റോറന്റിലും പോവാം ആഘോഷവുമാവാം; പാതിയോളം ജനതയുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതോടെ കോവിഡ് പാസ്സ്പോര്‍ട്ട് പുറത്തിറക്കി ഇസ്രയേല്‍; ലോകത്തിന്റെ ഭാവിയിലേക്കുള്ള പരീക്ഷണശാലയുടെ കഥ

Britishmalayali
kz´wteJI³

തൊരുകാര്യത്തിലും വേഗത മുഖമുദ്രയാക്കിയ ഇസ്രയേല്‍ ഇതാ കോവിഡ് പാസ്സ്പോര്‍ട്ടിന്റെ കാര്യത്തിലും അത് തെളിയിച്ചിരിക്കുന്നു. പകുതിയിലേറെ പേര്‍ക്ക് വാക്സിന്റെ രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞതോടെ തിരക്കുള്ളയിടങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ ഗ്രീന്‍ പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ബാറുകള്‍, ഷോപ്പിംഗ് മാളുകള്‍, തീയേറ്റര്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കുവാന്‍ ഇനിമുതല്‍ ഗ്രീന്‍ പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാകും. ലോക്ക്ഡൗണില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുകടക്കുന്ന അവസരത്തിലാണ് ഭാവി ലോകത്തിന് വഴികാട്ടിയായേക്കാവുന്ന ഒരു തീരുമാനം ഇസ്രയേല്‍ എടുക്കുന്നത്.

ഒമ്പത് ദശലക്ഷത്തോളം ജനങ്ങളുള്ള ഇസ്രയേലില്‍ ഇതുവരെ പകുതിയോളം പേര്‍ക്ക് രണ്ട് ഡോസ് നല്‍കിക്കഴിഞ്ഞു. ലോകം ഒരു പുതിയ ദിശയിലേക്ക് കുതിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചകമായി ഇന്നലെ 300 പേരുള്ള ഒരു സദസ്സിന്റെ മുന്‍പില്‍ ഇസ്രയേസില്‍ സംഗീതജ്ഞന്‍ അവിവ് ഗെഫെന്‍ സംഗീത പരിപാടി അവതരിപ്പിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ഒരു സ്റ്റേജ് പരിപാടി അവതരിപ്പിക്കുന്നത്. ഇന്നു രാത്രി ഒരു അദ്ഭുതം നടക്കുവാന്‍ പോകുന്നു എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു ഗെഫെന്‍ പരിപാടി ആരംഭിച്ചത്.

വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഇനിമുതല്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല. കോവിഡ് വന്ന് രോഗമുക്തി നേടിയവരാണെങ്കില്‍, തങ്ങളുടെ ശരീരത്തില്‍ ആന്റിബോഡി ഉണ്ടെന്ന് പരിശോധനയിലൂടെ തെളിയിച്ച് ഗ്രീന്‍ പാസ്സ്പോര്‍ട്ട് കരസ്ഥമാക്കാം. കര്‍ശനമായ നിയന്ത്രണങ്ങളോടെ നടത്തിയ സംഗീത പരിപാടി, ഭാവിയിലെ മനുഷ്യന്റെ സാമൂഹിക ജീവിതം എങ്ങനെയായിരിക്കും എന്നതിന്റെ ഒരു മിനിയേച്ചര്‍ രൂപമായിരുന്നു. കോവിഡാനന്തര ലോകത്തില്‍ സുഗമമായി യാത്ര ചെയ്യുവാനും, വിനോദങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹിക ജീവിതം നയിക്കുവാനുമൊക്കെ കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമായി വരും.

എന്നാല്‍, മറുവശത്ത് ഇങ്ങനെയൊരു തീരുമാനത്തിന്റെ നൈതികതയെ കുറിച്ചുള്ള ചോദ്യവും ഉയരുന്നുണ്ട്. ഭാവിയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയാത്തവര്‍ക്ക് നേരിടേണ്ടി വരുന്ന കടുത്ത വിവേചനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ലോകം മുഴുവന്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍, ലോകരാഷ്ട്രങ്ങള്‍ ഇസ്രയേലിന്റെ നടപടിയുടെ അന്തിമഫലം പുറത്തുവരാന്‍ കാത്തിരിക്കുകയായിരുന്നു. ഇസ്രയേലില്‍ ഒരു ആപ്പ് വഴിയാണ് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. നിലവില്‍ ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളുമായി അവരുടെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പര അംഗീകരിക്കാനുള്ള കരാറിലെത്തിക്കഴിഞ്ഞു ഇസ്രയേല്‍

വാക്സിന്‍ എടുത്തില്ലെങ്കില്‍ രോഗപ്രതിരോധത്തിന് തത്പര്യം ഇല്ലെന്നര്‍ത്ഥം. അത്തരക്കാര്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് ആരോഗ്യ മന്ത്രി യുലി എഡെല്സ്റ്റീന്‍ പറയുന്നത്. പുതിയ ലോകത്ത്, വാക്സിന്‍ ഇല്ലാതെ ജീവിക്കുന്നത് അസാധ്യമാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ലഭ്യത, പണച്ചെലവ് തുടങ്ങിയ കാരണങ്ങളാല്‍ ലോകത്തില്‍ എല്ലായിടത്തും വാക്സിന്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. മറ്റു ചിലരാകട്ടെ വ്യക്തിപരമായ കാരണങ്ങളാലും മതപരമായ കാരണങ്ങളാലും വാക്സിന്‍ എടുക്കുന്നതില്‍ വിമുഖത പ്രദര്‍ശിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ ഗ്രീന്‍ പാസ്സ്പോര്‍ട്ട് പോലുള്ള നടപടികള്‍ എല്ലാവരേയും വാക്സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയില്‍ സമൂഹ ജീവിതത്തിലേക്കുള്ള വാതില്‍ തുറക്കുന്നതിനുള്ള താക്കോലായി മാറുകയാണ് കോവിഡ് പാസ്സ്പോര്‍ട്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category