1 GBP = 102.50 INR                       

BREAKING NEWS

യുദ്ധത്തിന്റെ കാര്യത്തില്‍ ബൈഡനെന്നോ ട്രംപെന്നോ വ്യത്യാസമില്ല; ഭീഷണി ഉണ്ടായാല്‍ ആലോചിക്കാന്‍ ഇടം കൊടുക്കാതെ തിരിച്ചടിക്കും; സിറിയയില്‍ കടന്നു കയറി ബോംബിട്ട് അമേരിക്ക കൊന്നത് 22 പേരെ; ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം നടത്തി ഇറാന്റെ തിരിച്ചടി; ജോ ബൈഡന്‍ ഭരണകൂടവും യുദ്ധഭൂമിയില്‍ ഇറങ്ങി

Britishmalayali
kz´wteJI³

ബൈഡന്‍ അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായ പ്രധാന സംശയം ഇറാനുമായുള്ള ബന്ധം എങ്ങനെയായി മാറുമെന്നായിരുന്നു. ഇറാന്റെ സാമ്പത്തിക ഉപരോധം പിന്‍വലിക്കാനും മറ്റും തയ്യാറാകുമെന്ന് വരെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭരണകൂടം ഏതായാലും ഇറാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദത്തോട് സന്ധിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക. സിറിയന്‍ അതിര്‍ത്തി കടന്ന് അമേരിക്ക നടത്തിയ ബോംബിംഗില്‍ ഇറാന്‍ പിന്തുണയുള്ള 22 വിമതരാണ് കൊല്ലപ്പെട്ടത്. ഇറാക്കിലെ അമേരിക്കന്‍ താവളങ്ങളിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന്റെ പ്രതികാരമായിട്ടായിരുന്നു ഈ നടപടി.

അതിര്‍ത്തിയില്‍ ആയുധങ്ങള്‍ കടത്താന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഭാഗത്താണ് ഏഴ് വ്യത്യസ്ത ഇടങ്ങളിലായി അമേരിക്ക ബോംബ് വര്‍ഷിച്ചത്. ഇറാന്‍ പിന്തുണയുള്ള അല്‍ ബുകാമല്‍ എന്ന തീവ്രവാദി സംഘടനയുടെ കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം നടത്തിയതെന്ന് അമേരിക്ക വെളിപ്പെടുത്തി. ബൈഡന്‍ ഭരണകൂടത്തിന്റെ ആദ്യ സൈനിക നടപടി കൂടിയാണിത്. നേരത്തേ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ അനേകം സൈനികര്‍ക്ക് പരിക്ക് പറ്റിയിരുന്നു. കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരാള്‍ മരണമടയുകയും ചെയ്തിരുന്നു. ഇറാഖ് സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈഡന്‍ ഭരണകൂടത്തിന്റെ ഈ തിരിച്ചടി രണ്ടുകാര്യങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഏതറ്റം വരെയും പോകുമെന്നാണ് അതിലൊന്ന്. അതേസമയം, വലിയ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താതെ, തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ആക്രമണം നടത്തിയതോടെ, സംഘര്‍ഷം വളര്‍ത്താന്‍ അമേരിക്ക് ആഗ്രഹിക്കുന്നില്ല എന്നൊരു സന്ദേശം കൂടി നല്‍കുന്നു.

അമേരിക്കന്‍ സൈനിക താവളത്തിനു നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് ഇറാഖ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ആക്രമണത്തിനു പിന്നിലെന്ന വസ്തുത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അധികം അറിയപ്പെടാത്ത ഒരു ചെറിയ ഷിയാ സംഘം, സരയാ ആവ്‌ലിയാ അല്‍ ഡാം എന്ന സംഘടന ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്.

ഇസ്രയേലി ചരക്കുകപ്പലില്‍ ദുരൂഹമായ സാഹചര്യത്തില്‍ സ്‌ഫോടനം

സിറിയയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്നലെ അമേരിക്ക മിന്നലാക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്കകം ഒമാന്‍ കടലിടുക്കില്‍ ഇസ്രയേലിന്റെ ഒരു ചരക്കുകപ്പലില്‍ തീര്‍ത്തും ദുരൂഹമായ സാഹചര്യത്തില്‍ സ്‌ഫോടനം നടന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ചൂടുപിടിച്ച സാഹചര്യത്തില്‍ നടന്ന ഈ സ്‌ഫോടനം, ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തുറമുഖത്തില്‍ അടുക്കുവാന്‍ നിര്‍ബന്ധിതമായ കപ്പലും അതിലെ ജീവനക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.

2019-ല്‍ സ്‌ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ ദൃശ്യമായതാണ് ഒമാന്‍ കടലിടുക്കില്‍. അതിനെല്ലാം ഉത്തരവാദി ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇറാന്‍ ഈ ആരോപണമെല്ലാം നിഷേധിച്ചിട്ടുമുണ്ട്. എം വി ഹീലിയോസ് റേ എന്ന ചരക്കുകപ്പലിലാണ് സ്‌ഫോടനമുണ്ടായത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാന്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലിലേക്ക് പ്രവേശിച്ച ഉടനെ കപ്പല്‍ തിരിച്ച് ഹോര്‍മൂസ് കടലിടുക്കിലേക്ക് പോകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category