1 GBP = 102.50 INR                       

BREAKING NEWS

ഫേസ് മാസ്‌കില്ലെങ്കില്‍ ഷോപ്പിംഗ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലില്‍ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാന്‍ നീക്കം; ഷഢി ഊരി ഫേസ്മാസ്‌ക്കാക്കി യുവതിയുടെ കിടിലന്‍ പ്രതികാരം; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ കാണാം

Britishmalayali
kz´wteJI³

ലോകമാകമാനം തന്നെ സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്ന കാലത്താണ് തികച്ചും വ്യത്യസ്തമായ ഒരു ശക്തിപ്രകടനം ദക്ഷിണാഫ്രിക്കയില്‍ നടന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു പിക്ക് ആന്‍ഡ് പേ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് എത്തിയതായിരുന്നു പേരുവെളിപ്പെടുത്താത്ത യുവതി. മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാതെ ഷോപ്പിംഗ് അനുവദിക്കില്ലെന്ന് സെക്യുരിറ്റി ഉദ്യോഗസ്ഥന്‍. കോവിഡ് കാല നിയന്ത്രണങ്ങളില്‍ ഉള്‍പ്പെട്ടതാണ് അതെന്നും അയാള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ തന്റെ കൈവശം മാസ്‌ക് ഇല്ലെന്ന് ആ യുവതി പറഞ്ഞു. ഒരു പ്രാവശ്യം ക്ഷമിക്കണമെന്നും ഷോപ്പിംഗ് ചെയ്യാന്‍ അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ നിയമം നടപ്പാക്കുന്നതില്‍ ബദ്ധശ്രദ്ധനായ സെക്യുരിറ്റി ഉദ്യോഗസ്ഥന്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറായില്ല. യുവതി പിന്നൊന്നും ചിന്തിച്ചില്ല. അശ്ലീലമാകാത്ത രീതിയില്‍ ധരിച്ചിരുന്ന വസ്ത്രം പൊക്കി, അടിവസ്ത്രം പുറത്തെടുത്തു. പിന്നീട് അത് ഫേസ്മാസ്‌ക്കായി ധരിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എടുത്ത സാധനങ്ങളുമായി കാത്തുനില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഒരു വനിതാ സെക്യുരിറ്റി ഗാര്‍ഡ് ഇവരുടെ സമീപത്തേക്ക് വരുന്നതും ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കാണാം. തുടര്‍ന്നാണ് ഈ യുവതി താന്‍ ധരിച്ചിരുന്ന വസ്ത്രം, അശ്ലീലമാകാത്ത രീതിയില്‍ അല്പമുയര്‍ത്തി അടിവസ്ത്രം ഊരിയെടുക്കുന്നതും അത് മാസ്‌കായി ധരിക്കുന്നതും. അതിനുശേഷം സെക്യുരിറ്റി ഗാര്‍ഡിനു നേരെ തള്ളവിരല്‍ ഉയര്‍ത്തി ഇപ്പോള്‍ സന്തോഷമായോ എന്നും ചോദിക്കുന്നുണ്ട്.

സെക്യുരിറ്റി ഗാര്‍ഡ് ആരോടോ തന്റെ കൈയ്യിലുള്ള വയര്‍ലെസ് സെറ്റില്‍ സംസാരിക്കുമ്പോള്‍, താന്‍ സംതൃപ്തയാണെന്നും ഇതൊരു മാസ്‌കാണെന്നും യുവതി പറയുന്നുണ്ട്. മാത്രമല്ല, ഫേസ്മാസ്‌കില്‍ ഉള്ളത്ര ബാക്ടീരിയ അടിവസ്ത്രത്തില്‍ ഉണ്ടാകില്ലെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാവരും യുവതിയുടെ ഈ നടപടിയെ അംഗീകരിക്കുന്നില്ല. ആറുവയസ്സിനു താഴെയുള്ള കുട്ടികളും, ആരോഗ്യപരമായ കാരണങ്ങളാല്‍ നിയമപരമായി ഒഴിവാക്കപ്പെട്ടവരും ഒഴികെ എല്ലാവരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന് നിയമമുണ്ട്.

മാസ്‌ക് ധരിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തണമെന്നാണ് വൈറലയ ഈ വീഡിയോയ്ക്ക് കീഴില്‍ ഒരാള്‍ കമന്റ് ചെയ്തത്. ലോകം മുഴുവന്‍ നിലവിലുള്ള നിയമം അറിഞ്ഞിട്ടും അതനുസരിക്കാന്‍ കൂട്ടാക്കാത്ത ഈ യുവതിയെ പലരും കുറ്റപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഒരു ഭീകര വൈറസിനെ ഒരു അടിവസ്ത്രം കൊണ്ട് നേരിടാമെന്നു ചിന്തിക്കുന്ന വിഢിയാണിവര്‍ എന്നുവരെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

2020 ഡിസംബറില്‍, പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ പ്രത്യക്ഷപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു. അത്തരത്തില്‍ വരുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയരാക്കും. കുറ്റക്കാരെന്നു കണ്ടാല്‍ പിഴയോ ആറുമാസത്തെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടതായി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category