1 GBP = 102.00 INR                       

BREAKING NEWS

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ്; പ്രവാസി സംഘടനകള്‍ കൂട്ടത്തോടെ ശബ്ദമുയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ മുട്ടുമടക്കി: യുകെയില്‍ നിന്നും മലയാളികള്‍ക്ക് വേണ്ടി ശബ്ദിക്കാനെത്തിയത് ഓഐസിസി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളത്തിലെ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു തൊട്ടുമുന്‍പുള്ള നയപരമായ തീരുമാനങ്ങളില്‍ ഒന്ന് ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ളതായി എന്നത് പ്രത്യേകതയായി.

ഇന്നലെ വരെ എയര്‍പോര്‍ട്ടുകളില്‍ ഉയര്‍ന്ന കോവിഡ് നിരക്ക് ഈടാക്കുന്നു എന്ന പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴൊക്കെ കോടതി ഉത്തരവ് മൂലമാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്നായിരുന്നു സൈബര്‍ ഇടത്തിലെ പ്രധാന ന്യായീകരണം.

എന്നാല്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ചട്ട ലംഘനം ആകും എന്ന് മനസിലാക്കി കഴുത്തറപ്പന്‍ കൊള്ളയില്‍ നിന്നും പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതൊരു സാമൂഹ്യ മാധ്യമ ഇടപെടല്‍ വിജയം കൂടിയായി മാറുകയാണ്.

അതേസമയം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് നിരക്ക് കേരളത്തില്‍ ഈടാക്കുമ്പോള്‍ രാഷ്ട്രീയ സ്വഭാവം മൂലം മിണ്ടാതിരുന്നവര്‍ അനുകൂല പ്രഖ്യാപനം വന്നപ്പോള്‍ കൈയടിക്കാന്‍ വര്‍ധിത വീര്യത്തോടെ രംഗത്ത് വരുന്നതും ഇന്നലെ പ്രവാസി സമൂഹത്തില്‍ എത്തിയ രസമുള്ള കാഴ്ചയായി.

യുകെ മലയാളികളില്‍ അനേകം പേര്‍ നാട്ടില്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന അനുഭവം നേരിട്ടറിയാന്‍ ഇടയായ യുകെയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയാണ് പരസ്യമായി ഇതിനെതിരെ പ്രതികരിക്കാന്‍ തയാറായത്. അവര്‍ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച നിവേദനം നല്‍കുകയും ചെയ്തിരുന്നു.

പ്രവാസി സമൂഹത്തിനു കനത്ത ബാധ്യത വരുത്തുന്ന ഈ തീരുമാനം പിന്‍വലിക്കണം എന്നാണ് കഴിഞ്ഞ ദിവസം ഓ ഐ സി സി യുകെ ആവശ്യപ്പെട്ടത്. തങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തതിനെ പോരാട്ട വിജയം എന്നാണ് ഇവരിപ്പോള്‍ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ എങ്ങനെ സഹായിക്കാനാകും എന്നതിന് ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തിയ ഇടതു കൂട്ടായ്മായില്‍ ഉള്‍പ്പെട്ടവര്‍ പ്രവാസി സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും ഇതില്‍ ഇടപെട്ടിരുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായപ്പോള്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാനും ഇടതു കൂട്ടായ്മ തയ്യാറായതും കൗതുകമായി മാറുകയാണ്.

ഇതിനൊപ്പം ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാനം നിന്ന് പോയപ്പോഴും രാഷ്ട്രീയ അനുകൂല സംഘടനകള്‍ കാട്ടിയ അര്‍ത്ഥ ഗര്‍ഭ മൗനവും ശ്രദ്ധേയമാണ്. ഈ വിമാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് രണ്ടു മാസമായിട്ടും കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഈ വിമാനം ആഴ്ചയില്‍ മൂന്നു തവണ വീതം കൊച്ചിയില്‍ എത്തുമ്പോള്‍ ആയിരത്തിലേറെ യുകെ മലയാളികള്‍ നാട്ടിലെത്തും എന്നത് കോവിഡ് വ്യാപനത്തിന് ശക്തി പകരും എന്ന ധാരണയിലാണ് കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാത്തതു എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഇപ്പോള്‍ ദിനംപ്രതി ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ വിമാനത്താവളങ്ങള്‍ വഴി കേരളത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുകെ മലയാളികളുടെ ദുരവസ്ഥകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തികൊണ്ടിരിക്കുന്നത്. ഇന്നലെയും മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഒട്ടേറെ കുടുംബങ്ങളുടെ ദുരവസ്ഥയാണ് വാട്‌സാപ്പ് ഗ്രൂപുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.

ഓ ഐ സി സി യുകെ ഘടകം പുറത്തു വിട്ട പത്രക്കുറിപ്പ്:

കോവിഡ് മാഹാമാരിയില്‍ പെട്ട് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന ക്രൂരമായ നടപടികള്‍ക്കെതിരെ ഓഐസിസി യുകെ.

കഴിഞ്ഞ ഒരു വര്‍ഷത്തിൽ ഏറെയായി കോവിഡ് മഹാമാരിയില്‍ പെട്ട് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്കും ദുരിതങ്ങള്‍ക്കും എതിരെ അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നു.

ഈ കോവിഡ് കാലത്ത് വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് നാട്ടിലേക്ക് എത്തുന്നത് അവര്‍ സ്വന്തം കുടുബത്തിലെ അത്യാവശ കാര്യങ്ങള്‍ക്കായി കേരളത്തിലേക്കു വരുമ്പോള്‍ ഏതാണ്ട് 6,000 രൂപ ചിലവാക്കി ആര്‍ടി - പിസിആര്‍, കോവിസ് നെഗറ്റീവ് ടെസ്റ്റുകള്‍ നടത്തിയാണ് യാത്ര ചെയ്ത് നാട്ടില്‍ എത്തുന്നത്. ഇങ്ങനെ നാട്ടില്‍ എത്തുമ്പോള്‍ യാത്രാ തുടക്കത്തത്തില്‍ എടുത്ത ടെസ്റ്റുകള്‍ ഒന്നും പര്യാപ്തമല്ലാതെ വന്നാല്‍ ഗവണ്‍മെന്റ് പറയുന്ന ഹെല്‍ത്ത് റഗുലേഷന്‍ എല്ലാം പരിഗണിക്കപ്പെടേണ്ടത് ആവശ്യമെന്നിരിക്കെ ഇതിനു വേണ്ടി വരുന്ന ചലവു സൗജന്യമായോ ഡിസ്‌കൗണ്ട് നിരക്കിലോ നല്‍കി സര്‍ക്കാര്‍ പ്രവാസികളെ സഹായിക്കുന്നതിന് തയ്യാറാവണമെന്ന് ഓഐസിസി യുകെ നേതൃത്വം ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും വരുന്ന പ്രവാസിയെ രണ്ടാഴ്ച കാലത്തേക്ക് ക്വാറന്റൈന്‍ ചെയ്യിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും ടെസ്റ്റ് ഫലം നെഗറ്റീവാണങ്കില്‍ ഒരാഴ്ച മാത്രമായി ചുരുക്കണമെന്നും ഉള്ള ആവശ്യം പരിഗണിക്കപ്പെടണം അതുപോലെ ടെസ്റ്റുകള്‍ക്ക് വിധേയമാക്കി 1,600 മുതല്‍-2,000 രൂപ വരെ അധിക ചാര്‍ജ്ജ് ഈടാക്കി പ്രവാസിയെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നടപടികള്‍ക്ക് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യമന്ത്രിക്കും ഓഐസിസി യുകെ ജോയിന്‍ കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് പരാതികള്‍ അയച്ചു. പ്രവാസികളോടു കാട്ടുന്ന ക്രൂരമായ അവഗണക്ക് എതിരെ ഓഐസിസി യുകെ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.

പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സൗജന്യ ടെസ്റ്റുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഓഐസിസി യുകെ കണ്‍വീനര്‍ തെക്കുംമുറി ഹരിദാസ് ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനായ് ഓഐസിസിയുടെ വിവിധ റീജന്‍ നേതാക്കളായ സോണി ചാക്കോ, മിച്ചം മകേഷ്, സുനില്‍ രവീന്ദ്രന്‍, അപ്പാ ഗഫൂര്‍, അള്‍സഹര്‍ അലി, രാജേഷ്, ബൈജു, സാജു, റോണി എന്നിവര്‍ ആവശ്യപ്പെട്ടു.

കോവിഡ് പരിശോധന സൗജന്യമാക്കി കേരളം; പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചു എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട്

വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കുന്ന കേരളസര്‍ക്കാര്‍ തീരുമാനം എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്.

കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയായിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവില്‍ കോവിഡ് പരിശോധന നടത്തി യാത്ര തുടങ്ങുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തി വീണ്ടും സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് അധിക ബാധ്യത ആണ് ഉണ്ടാക്കുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികള്‍ ആണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കേരളത്തില്‍ ഇടതുപക്ഷജനകീയസര്‍ക്കാര്‍ നടപ്പിലാക്കിയത് .പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന നിരവധിനടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ഈ ജനപക്ഷ സര്‍ക്കാര്‍ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും അണിചേരണമെന്നും എല്‍ഡിഎഫ് യുകെ & അയര്‍ലണ്ട് ആഹ്വാനം ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category