1 GBP = 102.00 INR                       

BREAKING NEWS

താനേത് കോത്താഴത്തെ ജഡ്ജിയാടോ? താന്‍ എങ്ങനെ ഇന്ത്യക്കാരനായി? കള്ളനുവേണ്ടി കത്തയച്ച ജസ്റ്റിസ് കട്ജുവിനെ കണ്ടം വഴി ഓടിച്ച് ലണ്ടന്‍ സുപ്രീം കോടതി

Britishmalayali
kz´wteJI³

ലണ്ടന്‍: നാടുകടത്തല്‍ വിചാരണയ്ക്കിടെ നീരവ് മോദിക്കു വേണ്ടി സുപ്രീകോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവും. മോദിക്ക് വേണ്ടി തെളിവുകള്‍ ഹാജരാക്കാന്‍ കട്ജുവിന് കൂട്ടായി മുന്‍ ജഡ്ജി അഭയ് തിപ്‌സെയും ഉണ്ടായിരുന്നു. രണ്ടു പേര്‍ക്കും യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിട്ടു. ഇന്ത്യയ്ക്ക് തന്നെ അപമാനകരമായ വാദങ്ങളാണ് ഉയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും യുകെ ജഡ്ജ് സാം ഗൂസിന്റെ കണ്ണു തുറപ്പിച്ചില്ല. ഇതോടെ നീരവിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയും വരുന്നു.

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ സ്വതന്ത്രമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും സ്ഥാപിച്ച് നീരവിന്റെ ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ തടയാന്‍ കട്ജു നടത്തിയ ശ്രമമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജഡ്ജി സാം ഗൂസ് പൊളിച്ചടുക്കിയത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ശേഷം രാജ്യസഭാംഗമായതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ജുഡീഷ്യറി രാഷ്ട്രീയക്കാര്‍ക്കു കീഴ്‌പ്പെട്ടുവെന്ന് യുകെ കോടതിയെ ധരിപ്പിക്കാനുള്ള കട്ജുവിന്റെ നീക്കമാണ് വിമര്‍ശന വിധേയമായത്.

ഇന്ത്യയില്‍ നീരവിന് നീതിയുക്തമായ വിചാരണ നിഷേധിക്കപ്പെടുമെന്ന കട്ജുവിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. നീരവ് മോദി ഇന്ത്യയില്‍ മാധ്യമ വിചാരണ നേരിട്ടുവെന്നും ഇത്തരം സാഹചര്യത്തില്‍ നിഷ്പക്ഷമായ വിചാരണ ഇന്ത്യയില്‍ സാധ്യമാകില്ലെന്നും കട്ജു കോടതിയില്‍ എഴുതി നല്‍കി. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ അഴിമതി നിറഞ്ഞതും രാഷ്ട്രീയവല്‍ക്കരിക്കപ്പെടതുമാണെന്നും കട്ജു കുറ്റപ്പെടുത്തി. ഇതെല്ലാം യുകെ കോടതി തള്ളി.

കട്ജുവിന്റെ 'വിദഗ്ധഅഭിപ്രായ'ത്തിനു വലിയ വില കല്‍പ്പിക്കുന്നില്ലെന്ന് യുകെ ജഡ്ജി സാം ഗൂസ് പറഞ്ഞു. ഇന്ത്യയില്‍ 2011 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നിട്ടും കട്ജു നല്‍കിയ തെളിവുകള്‍ വസ്തുതകള്‍ക്കു നിരക്കാത്തതും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ജഡ്ജി പറഞ്ഞു. തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകരോടുള്ള നീരസത്തിന്റെ പ്രതിഫലനമായാണ് തെളിവുകള്‍ കാണപ്പെട്ടത്. സ്വകാര്യ അജന്‍ഡയുള്ള ഒരു വിമര്‍ശകന്റെ മുദ്രകള്‍ അതിലുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇന്ത്യയില്‍ നീരവിനു മാധ്യമ വിചാരണ നേരിടേണ്ടിവന്നുവെന്നു കുറ്റപ്പെടുത്തിയ കട്ജു, യുകെ കോടതിയില്‍ തെളിവുകള്‍ നല്‍കുന്നതിനു മുമ്പ് മാധ്യമങ്ങളെ അറിയിച്ചത്, ഇന്ത്യന്‍ നീതിന്യായരംഗത്ത് ഉന്നതപദവിയില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍ക്കു ചേരാത്ത നടപടിയായിരുന്നുവെന്ന് ജഡ്ജി കുറ്റപ്പെടുത്തി. വിരമിച്ച ശേഷം രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം സ്വീകരിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിമര്‍ശിച്ച ജസ്റ്റിസ് കട്ജു വിരമിച്ച ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജുഡീഷ്യറി സ്വതന്ത്രമല്ലെന്നു സ്ഥാപിക്കാന്‍ തക്ക യാതൊരു തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ലെന്നു കോടതി പറഞ്ഞു. ഭരണഘടനയിലൂന്നിയുള്ള ഇന്ത്യന്‍ ഭരണസംവിധാനത്തെയും സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയെയും എടുത്തുപറഞ്ഞാണ് ജഡ്ജി സാം ഗൂസ് നീരവിനെതിരെ വിധി പ്രസ്താവിച്ചത്.

പഞ്ചാബ് നാഷനല്‍ ബാങ്കി(പി.എന്‍.ബി)ല്‍നിന്ന് 1400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലേക്കു മടക്കി അയക്കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടതോടെ അദ്ദേഹത്തെ പാര്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ദക്ഷിണ മുംബൈയിലെ ആര്‍തര്‍ റോഡ് ജയില്‍. ജയിലിനകത്തെ ബാരക് 12ലുള്ള മൂന്ന് വി.െഎ.പി സെല്ലുകളില്‍ ഒന്നിലാകും നീരവിനെ പാര്‍പ്പിക്കുക. 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനെ പാര്‍പ്പിക്കാന്‍ കടുത്ത സുരക്ഷസംവിധാനങ്ങളോടെ പണിതതാണിത്.

കസബിനെ തൂക്കിക്കൊല്ലുന്നതുവരെ ഈ ബാരകിലാണ് പാര്‍പ്പിച്ചത്. ഇതേ ബാരകിലെ മറ്റൊരു വി. ഐ.പി സെല്‍ വിജയ് മല്യക്കുവേണ്ടിയും മാറ്റിവെച്ചിട്ടുണ്ട്.

യു.കെ കോടതിയെ ധരിപ്പിച്ചതു പ്രകാരം മൂന്നു ചതുരശ്ര മീറ്റര്‍ സ്വകാര്യ സ്ഥലം, പഞ്ഞിക്കിടക്ക, തലയിണ, കിടക്കവിരി, പുതപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ മോദിക്കായി സജ്ജമാക്കിയിട്ടുണ്ട്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നീരവിനായി തയ്യാറാക്കിയ സ്‌പെഷല്‍ സെല്ലിലെ സൗകര്യങ്ങളാണിവ.

നീരവിനെ മുംബൈയില്‍ എത്തിച്ചാല്‍ അതീവസുരക്ഷയുള്ള ജയിലിലെ 12-ാം ബാരക്കിലെ മൂന്നു സെല്ലുകളിലൊന്നിലാവും പ്രവേശിപ്പിക്കുക. കൂടുതല്‍ തടവുകാര്‍ ഇല്ലാത്ത സെല്ലിലാവും നീരവിനെ പാര്‍പ്പിക്കുക. ആവശ്യത്തിനു വെളിച്ചം, ശുദ്ധവായു, സാധനങ്ങള്‍ വയ്ക്കാനുള്ള സ്ഥലം എന്നിവ ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നീരവിനെ ജയിലില്‍ താമസിപ്പിക്കാന്‍ വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജയില്‍ അധികൃതര്‍ പറഞ്ഞു.

നീരവിനു വേണ്ടി സജ്ജമാക്കിയിരിക്കുന്ന സെല്ലിന്റെ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2019ല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ യുകെ കോടതിയെ ധരിപ്പിച്ചിട്ടുമുണ്ട്. രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീരവിനെ ഇന്ത്യയിലേക്കു നാടുകടത്താമെന്നു യുകെ കോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചിരുന്നു. 2019 മാര്‍ച്ചില്‍ അറസ്റ്റിലായതു മുതല്‍ ലണ്ടനിലെ ജയിലിലാണ് 49കാരനായ നീരവ് മോദി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category