1 GBP = 102.00 INR                       

BREAKING NEWS

മിനിമം വേജും ലിവിംഗ് വേജും തമ്മിലുള്ള വ്യത്യാസമെന്ത്? ഏപ്രിലില്‍ ഇതുരണ്ടും ഉയരുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും മെച്ചം ഉണ്ടാകുമോ? യു കെയില്‍ സാധാരണ ജോലി ചെയ്യുന്ന മലയാളികള്‍ അറിയാന്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ തൊഴിലാളികളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അര്‍ഹതയുള്ള ഒന്നാണ് ദേശീയ മിനിമം വേതനം. അതേസമയം 25 വയസ്സിനു മുകളിലുള്ള ബ്രിട്ടീഷുകാര്‍ക്കുള്ള ആനുകൂല്യമാണ് മിനിമം ലിവിംഗ് വേജ് എന്നത്. അടുത്ത ആഴ്ച്ച അവതരിപ്പിക്കുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരിക്കുന്ന അവസരത്തില്‍ ചിലകാര്യങ്ങള്‍ മുന്‍കൂറായി പുറത്തുവിട്ടിട്ടുണ്ട്. അതിലൊരുകാര്യം ദേശീയ മിനിമം വേതനവും ദേശീയ ലിവിംഗ് വേജും ഈ വര്‍ഷം വര്‍ദ്ധിപ്പിക്കും എന്നതാണ്. ഈ മാറ്റം കൊണ്ട് രാജ്യത്തെ രണ്ട് മില്യണിലധികം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

മഹാവ്യാധികാലത്തെ പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടന്റെ തൊഴില്‍ സൈന്യത്തെയും അതുപോലെ വുാപാര വാണിജ്യ മേഖലയേയും ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ വര്‍ദ്ധനവ്. നിരക്കില്‍ വന്ന വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ ഏപ്രില്‍ 2021 ന് നിലവില്‍ വരും. ദേശീയ ലിവിംഗ് വേജില്‍ 2.2 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചാന്‍സലര്‍ ഋഷി സുനാക് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് ഒരു മണിക്കൂറിന് 8.91 പൗണ്ടായി ഇത് വര്‍ദ്ധിക്കും. അതായത് ഒരു പൂര്‍ണ്ണസമയ തൊഴിലാളിയുടെ വേതനത്തില്‍ പ്രതിവര്‍ഷം 345 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകും.

ലോ പേ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കമ്മീഷന്റെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു. നിരക്കില്‍ വര്‍ദ്ധനവ് വരുത്തന്നതിനൊപ്പം ഇതാദ്യമായി ഈ പദ്ധതി ബ്രിട്ടനിലാകമാനം യുവാക്കള്‍ക്കായി നടപ്പാക്കുകയും ചെയ്യും. നാഷണല്‍ ലിവിംഗ് വേജിനുള്ള പ്രായപരിധി 25 എന്നതില്‍ നിന്നും 23 ആയി താഴ്ത്തുകയാണ്. ഇതോടെ കൂടുതല്‍ യുവാക്കള്‍ ഇതിന് അര്‍ഹത നേടും.

23 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നാഷണല്‍ ലിവിംഗ് വേജ് 8.72 പൗണ്ട് എന്നതില്‍ നിന്നും 8.91 പൗണ്ടായി ഉയരും. 21 നും 22 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 8.20 എന്നതില്‍ നിന്നും 8.36 പൗണ്ട് ആയി ഉയരും. അതേസമയം 18 മുതല്‍ 20 വയസ്സുവരെ പ്രായമുള്ളവരുടെ മിനിമം വേതനം 6.45 പൗണ്ട് എന്നതില്‍ നിന്നും 6.56 ആയും 18 വയസ്സില്‍ താഴെയുള്ളവരുടേത് 4.55 പൗണ്ടില്‍ നിന്നും 4.62 പൗണ്ടായും ഉയരും. ഇതിനുപുറമെ അപ്രന്റീസ്ഷിപ്പ് വേതനവും 3.6 ശതമാനം വര്‍ദ്ധിപ്പിക്കും. അതയത് 4.15 പൗണ്ട് എന്നതില്‍ നിന്നും 4.30 പൗണ്ടായി ഇതുയരും. ലോ പേ കമ്മീഷന്‍ നിരക്കിലാണ് ഈ വര്‍ദ്ധനവ് നടപ്പാക്കുന്നത്.

ഇതിനായി നിയമിച്ച കമ്മീഷനില്‍ വിദ്യാഭ്യാസം, വ്യാപാരം, വാണിജ്യം, തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരും തൊഴിലാളി പ്രതിനിധികളും ഉണ്ടായിരുന്നു. നാഷണല്‍ മിനിമം വേജ്, നാഷണല്‍ ലിവിംഗ് വേജ് എന്നീ കാര്യങ്ങളില്‍ ആവശ്യമായ നടപടികളെ കുറിച്ച് സര്‍ക്കാരിനെ ഉപദേശിക്കുകയാണ് ഈ കമ്മീഷന്റെ കര്‍ത്തവ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category