1 GBP = 102.50 INR                       

BREAKING NEWS

എക്‌സ്‌പേരിയനില്‍ നിന്നും ക്രെഡിറ്റ് ചെക്ക് റിസള്‍ട്ട് എടുത്തിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് 750 പൗണ്ട് നഷ്ടപരിഹാരം കിട്ടാന്‍ കളമൊരുങ്ങുന്നു; വ്യക്തിഗത വിവരങ്ങള്‍ കൈമാറി കാശുണ്ടാക്കിയ കേസില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും വമ്പന്‍ ലോട്ടറി

Britishmalayali
kz´wteJI³

സാങ്കേതികവിദ്യ അതിവേഗം കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് പ്രസക്തിയേറി വരികയാണ്. പല തരത്തിലുള്ള പഠനങ്ങള്‍ക്കായും, മാര്‍ക്കറ്റിംഗ് സുഗമമാക്കുന്നതിനും ഒക്കെയായി ആളുകളുടേ വിവരങ്ങള്‍ ശേഖരിക്കുന്നത് ഈ കാലഘട്ടത്തിലെ ഒരു പതിവായി മാറിയിരിക്കുകയാണ്. ഇന്ന്, ഒരുപക്ഷെ വിലയേറിയ ഒരു ചരക്ക് കൂടിയാണ് ഇത്തരത്തിലുള്ള വ്യക്തിഗത വിവരങ്ങള്‍. അതുകൊണ്ടുതന്നെയാണ് അത് ശേഖരിക്കുവാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തൊട്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

അതേസമയം, തങ്ങളുടെ പ്രവര്‍ത്തനമേഖലയുടെ പ്രത്യേകതകൊണ്ട് അനേകം പേരുടെ ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈവശം വന്നുചേരുന്ന സ്ഥാപനങ്ങളുണ്ട്. ഈ വിവരങ്ങള്‍ അതീവ രഹസ്യമാക്കി സൂക്ഷിക്കണം എന്നാണ് കരാര്‍ എങ്കിലും, അവയില്‍ ചിലതെങ്കിലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കി പണമുണ്ടാക്കാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ഡാറ്റാ വില്പന നടത്തിയ എക്സ്പേരിയനെത്രെ ഹൈക്കോര്‍ട്ടില്‍ കേസ് നിലവില്‍ വന്നിരിക്കുന്നു. ഇതില്‍ പരാതിക്കാര്‍ക്ക് അനുകൂല വിധിയുണ്ടായാല്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ഉപഭോക്താക്കള്‍ക്കായി മൊത്തം 34 ബില്ല്യണ്‍ പൗണ്ടിന്റെ പിഴ എക്സ്പേരിയന്‍ അടയ്ക്കേണ്ടതായി വരും.

ആംഗ്ലോ-ഐറിഷ് കമ്പനിയായ എക്സ്പേരിയന്റെ വശം ഏകദേശം 46 ദശലക്ഷം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് നിയമവിരുദ്ധമായി മറിച്ചു വിറ്റതും, അതുപോലെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാത്തതിനാല്‍ ക്രെഡിറ്റ് തീരുമാനങ്ങളെ വിപരീതമായി സ്വാധീനിക്കാന്‍ സഹായിച്ചു എന്നതുമാണ് ഈ ക്രെഡിറ്റ് ഭീമനെതിരെയുള്ള ആക്ഷേപം. ഡോര്‍സെറ്റിലെ ലിസ് വില്ല്യംസ് എന്ന 58 കാരിക്ക് വേണ്ടി 750 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച്ചയാണ് അവരുടെ അഭിഭാഷകര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഒണ്‍ലൈന്‍ ചോദ്യാവലി, വെബ്സൈറ്റ് ട്രാമ്മിംഗ് കുക്കികള്‍ തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ഇത് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അത് സാമ്പത്തിക ലാഭത്തിനായി മറിച്ചുവില്‍ക്കുകയും ചെയ്യുന്നു എന്നതാണ് പ്രധാന ആക്ഷേപം. എക്സ്പേരിയന്‍ ഇത്തരത്തില്‍ സംഭരിക്കുന്ന ഡാറ്റ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ പല സ്ഥാപനങ്ങള്‍ക്കും വ്യക്തികളുടെ സമ്മതമില്ലാതെ വില്‍ക്കുന്നതായി കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഓഫീസ് കണ്ടെത്തിയിരുന്നു. അന്ന് കമ്പനിക്ക് മേല്‍ 20 മില്ല്യണ്‍ പൗണ്ടിന്റെ പിഴ ചുമത്തിയെങ്കിലും കമ്പനി അതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച കമ്പനിയുടെ നടപടികള്‍ നേരായ രീതിയില്‍ ഉള്ളതല്ലെന്നും അവയ്ക്ക് സുതാര്യത ഇല്ലെന്നും പരാതിയില്‍ പറയുന്നു. ഈ കേസ് വിജയിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 46 മില്ല്യണ്‍ ആളുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇവരില്‍ 95 ശതമാനം പേരും പ്രായമേറിയവര്‍ ആണെന്നതും ശ്രദ്ധേയമാണ്. കമ്പനികളും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും ഇത്തരത്തില്‍ എക്സ്പേരിയനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ വില്പന നയം രൂപപ്പെടുത്തിയപ്പോള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഈ ഡാറ്റയുടെ ഉപഭോക്താക്കളായി ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category