1 GBP = 102.50 INR                       

BREAKING NEWS

7434 പുതിയ രോഗികളും 290 മരണങ്ങളുമായി കടന്നുപോയത് പ്രതീക്ഷയുടെ ശനിയാഴ്ച്ച; കോവിഡിനെ ബ്രിട്ടന്‍ തടഞ്ഞു നിര്‍ത്തിയെന്നുറപ്പായി; താപനില പെട്ടെന്നു ഉയര്‍ന്നപ്പോള്‍ ജനങ്ങള്‍ ബീച്ചിലേക്കും പാര്‍ക്കിലേക്കുംകുതിക്കുന്നത് മാത്രം ആശങ്കാജനകം

Britishmalayali
kz´wteJI³

കോവിഡ് യുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ചു മുന്നേറുന്ന എന്ന കാര്യം അരക്കിട്ടുറപ്പിച്ചുകൊണ്ട് ഇന്നലെയും രോഗവ്യാപന നിരക്കിലും മരണനിരക്കിലും കുറവുണ്ടായി. ഇന്നലെ പുതിയതായി 7,434 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനത്തിന്റെ കുറവുണ്ട് എന്നുമാത്രമല്ല, ഒക്‌ടോബര്‍ 2 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സംഖ്യ കൂടിയാണിത്. അതുപോലെ പ്രതിദിന മരണനിരക്കില്‍ 35 ശതമാനത്തിന്റെ കുറവാണ് ഇന്നലെ ദൃശ്യമായത്. ഇന്നലെ 290 കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്.

ഇതിനെല്ലാം പുറമേ, ബ്രിട്ടന്‍ കോവിഡ് യുദ്ധത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുകയാണെന്ന് സൂചിപ്പിഛ്കുകൊണ്ട് 19.6 ദശലക്ഷം പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞിരിക്കുന്നു. രോഗവ്യാപനം കുറഞ്ഞുവരികയും വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഇതുവരെ കാണിച്ച കരുതലെല്ലാം ഉപേക്ഷിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്നലെ അന്തരീക്ഷ താപനില 15 ഡിഗ്രി വരെയായി ഉയര്‍ന്നപ്പോള്‍ ജനങ്ങള്‍ ഇളംവെയില്‍ കായാന്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് ഏറെ ആശങ്കയുണര്‍ത്തി.

കോവിഡിനെ ഇനിയും പൂര്‍ണ്ണമായും തിരുത്തിയിട്ടില്ലെന്നും എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നുമുള്ള പോലീസിന്റെയും ശാസ്ത്രജ്ഞരുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. അതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ പോലീസും രംഗത്തിറങ്ങി. ലണ്ടനില്‍ ധാരാളം പേര്‍ക്ക് പിഴയൊടുക്കേണ്ടതായി വന്നു. ഇളംചൂടുള്ള കാലാവസ്ഥ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. പിന്നെ ചൂട് കുറയുവാന്‍ തുടങ്ങും.

ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി തങ്ങള്‍ നിരത്തുകളില്‍ പട്രോള്‍ നടത്തുമെന്ന് പോലീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കും അതുപോലെ രാവിലെ കായിക വ്യായാമത്തിനായി ഒരു മണിക്കൂറും അല്ലാതെ ആര്‍ക്കും വീടിനു വെളിയിലിറങ്ങാന്‍ അനുവാദമില്ല. ഇത്തരം സാഹചര്യത്തില്‍ ഇന്നലെ ചൂടുകായാന്‍ ഇറങ്ങിയ നിരവധിപേര്‍ പോലീസ് പിടിയിലായി.

അതേസമയം, തീര്‍ത്തും ഒഴിവാക്കാന്‍ കഴിയാത്ത, അത്യാവശ്യകാരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വീടിനു വെളിയില്‍ ഇറങ്ങാവൂ എന്ന് ഡെപ്യുട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ജോനാഥന്‍ വാന്‍ടാം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോഴും ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ രോഗവ്യാപനം കനക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ അദ്ദെഹം, നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളിലൂടെ, ഇതുവരെ കൈവരിക്കാനായ നേട്ടത്തെ ഇല്ലാതെയാക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഈ മുന്നറിയിപ്പുകളൊന്നും വകവയ്ക്കാതെയാണ് ഇന്നലെ ആയിരങ്ങള്‍ ബീച്ചുകളിലും മറ്റു തുറസ്സായ സ്ഥലങ്ങളിലുമായി തടിച്ചുകൂടിയത്. ഏതായാലും തിങ്കളാഴ്ച്ച കൂടി മാത്രമേ ഇളംചൂടുള്ള ഈ കാലവസ്ഥ ഉണ്ടാവുകയുള്ളു. സ്‌കാന്‍ഡിനേവിയന്‍ മേഖലയില്‍ നിന്നെത്തുന്ന തണുത്ത കാറ്റ് വീണ്ടും ബ്രിട്ടനെ കുളിരിലാഴ്ത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category