1 GBP = 102.50 INR                       

BREAKING NEWS

അപ്പന്‍ ആരെന്നറിയാതെ യു കെയില്‍ ജീവിക്കുന്നത് 10 ലക്ഷം പേര്‍; 50 ല്‍ ഒരാള്‍ ജനിക്കുന്നത് മറ്റൊരാളുടെ കുഞ്ഞായി; പിതാവാരെന്നറിയാത്ത തലമുറയെ കുറിച്ചുള്ള രസകരമായ പഠന റിപ്പോര്‍ട്ട് ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ഓരോ അമ്പത് പേരിലും ഒരാള്‍ വീതം ജീവിക്കുന്നത് തന്റെ ബയോളജിക്കല്‍ പിതാവ് ആരെന്നറിയാതെയാണെന്ന ഒരു പഠന റിപ്പോര്‍റ്റ് പുറത്തുവന്നിരിക്കുന്നു. എന്നാല്‍, നാട്ടില്‍ സാധാരണ നിലനില്‍ക്കുന്ന, തന്തയില്ലാത്തവന്‍ എന്നാല്‍ അവിഹിത ഗര്‍ഭത്തിലൂടെ ഉണ്ടായവന്‍ എന്നൊരു അര്‍ത്ഥം ഇവിടെ കല്പിക്കേണ്ടതില്ല. സാമൂഹിക മാറ്റങ്ങളും ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയുമാണ് ഇത്തരത്തില്‍ പിതാവാരെന്നറിയാത്തവരുടെ ബാഹുല്യത്തിന് കാരണം.

ദത്തെടുക്കല്‍, ബീജദാനം, പിതൃത്വ തര്‍ക്കം തുടങ്ങിയ കാരണങ്ങളാണ് ഇത്തരത്തില്‍ പലര്‍ക്കും അവരുടെ ജനിതക പാരമ്പര്യം തിരിച്ചറിയാന്‍ പറ്റാതിരിക്കാന്‍ കാരണം. ഡി എന്‍ എ ഫാമിലി സീക്രട്ട്‌സ് എന്ന ഒരു പുതിയ ടി വി സീരിയലിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനിതക പരിശോധനയില്‍ പുറത്തുവരുന്ന ഫലങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണെന്നാണ് സീരിയല്‍ അവതാരകനായ സ്റ്റേസി ഡൂളി പറയുന്നത്.

അമ്പതില്‍ ഒരാള്‍ക്ക് വീതം തന്റെ ബയോളജിക്കല്‍ പിതാവ് ആരെന്നറിയാത്ത അവസ്ഥയുള്ളപ്പോള്‍ ബ്രിട്ടനില്‍ ഏകദേശം പത്ത് ലക്ഷത്തോളം പേര്‍ അവരുടെ യഥാര്‍ത്ഥ പിതാക്കന്മാരുമായി ഒരു സമ്പര്‍ക്കവുമില്ലാതെയാണ് ജീവിക്കുന്നതെന്നും പഠനത്തില്‍ വെളിവാകുന്നു. രേഖകളില്‍ കാണുന്ന വ്യക്തി ബയോളജിക്കല്‍ പിതാവ് അല്ലാതെയിരിക്കാന്‍ കാരണനള്‍ നിരവധിയാണെന്നാണ് ഈ പരിപാടിയില്‍പങ്കെടുത്ത ജനിതക ശാസ്ത്ര വിദ്ഗദ ടൂരി കിംഗ് പറഞ്ഞത്.

ചില സന്ദര്‍ഭങ്ങളില്‍, കുട്ടി തീരെ ചെറുതായിരിക്കുന്ന സമയത്ത് തന്നെ അമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടാവുകയും അയാളോടൊപ്പം താമസമാരംഭികുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ ഈ പുതിയ വ്യക്തിയായിരിക്കും കുട്ടിയെ വളര്‍ത്തുക. അപ്പോള്‍ തന്റെ ബയോളജിക്കല്‍ പിതാവ് ആരെന്ന കാര്യം കുട്ടിയില്‍ നിന്നും ഒളിപ്പിച്ചുവയ്ക്കാന്‍ അവര്‍ ശ്രമിക്കും. മറ്റുചില സന്ദര്‍ഭങ്ങളില്‍, വിവാഹ ജീവിതം നയിക്കുമ്പോള്‍ തന്നെ അതിനു പുറത്തുനിന്നുള്ള ബന്ധത്തില്‍ നിന്നും സ്ത്രീ ഗര്‍ഭിണി ആയേക്കാം. ഇത്തരം സാഹചര്യത്തില്‍, താന്‍ ബയോളജിക്കല്‍ പിതാവാണെന്ന് ആ സ്ത്രീയുടെ ഭര്‍ത്താവ് കരുതുമെങ്കിലും സത്യം മറ്റൊന്നായിരിക്കും.

ഇതിനെല്ലാം പുറമേ നമ്മുടെ സമൂഹ മനസ്ഥിതിയില്‍ വന്ന മാറ്റം ദത്തെടുക്കലിന് പ്രോത്സാഹനം നല്‍കുന്നു. ഇന്ന് ഇത്തരത്തില്‍ ദത്തെടുത്ത് വളര്‍ത്തപ്പെടുന്ന കുട്ടികള്‍ നിരവധിയാണ്. ഇനിയൊന്ന്, ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയാണ്. കൃത്രിമ ഗര്‍ഭോദ്പാദനം സാധ്യമായതോടെ ബീജദാനവും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇത്തരത്തില്‍ ബീജങ്ങള്‍ സ്വീകരിച്ച് മാതാവ് ഗര്‍ഭിണിയാകുമ്പോള്‍ ആ കുട്ടിയുടെ ബയോളജിക്കല്‍ പിതാവ് ആരെന്നറിയാതെ പോകുന്നു.

ഇത്തരത്തിലുള്ള അയഥാര്‍ത്ഥ പിതാക്കന്മാര്‍ കൂടുതലുള്ളത് നഗരങ്ങളിലാണ് എന്നാണ് പ്രൊഫസര്‍ കിംഗ് പറയുന്നത്. അവിടെ ഇതിനെല്ലാം ധാരാളം സൗകര്യങ്ങളുണ്ട്. മാത്രമല്ല, തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ ആര്‍ക്കും സമയവും ലഭിക്കുന്നില്ല. ഇത് കൂടുതലായി കാണപ്പെടുന്നത് താഴ്ന്ന വരുമാനക്കാര്‍ക്കിടയിലാണെന്നും പ്രൊഫസര്‍ കിംഗ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category