1 GBP = 102.50 INR                       

BREAKING NEWS

ബ്രിട്ടനിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പരമോന്നത നേതാവാകുന്ന ആദ്യത്തെ കുടിയേറ്റക്കാരനായി അനാസ് സര്‍വാര്‍; സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത് പാകിസ്ഥാനില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ നേതാവ്

Britishmalayali
kz´wteJI³

രുകാലത്ത് ലോകത്തിന്റെ ഏറിയ പങ്കും അടക്കി ഭരിച്ചിരുന്ന ബ്രിട്ടന്‍ പിന്നീട് ലോകത്തിലെ നാനാഭാഗത്തുനിന്നുള്ളവരേയും സ്വന്തം മടിയിലേക്ക് സ്വാഗതം ചെയ്തു. അങ്ങനെ കൂടുവിട്ട് കൂടണഞ്ഞവരെ ബ്രിട്ടന്‍ എന്നും നെഞ്ചോട് ചേര്‍ത്തിട്ടേയുള്ളു. അവരെ ഒരിക്കലും അന്യരായി കണ്ടിട്ടില്ല.വര്‍ത്തമാനകാല ബ്രിട്ടന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ നിരവധി കുടിയേറ്റക്കാര്‍ എത്തിയത് അങ്ങനെയാണ്. ഇപ്പോഴിതാ ബ്രിട്ടനിലെ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായും ഒരു കുടിയേറ്റക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് റിച്ചാര്‍ഡ് ലിയോനാര്‍ഡോ തികച്ചും അപ്രതീക്ഷിതമായി ജനുവരിയില്‍ രാജിവച്ചതോടെ വന്ന ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പാക് വംശജനായ അനാസ് സര്‍വാര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ മറ്റൊരു പ്രമുഖ നേതാവായ മോണിക്ക ലെനനെയാണ് അനാസ് പരാജയപ്പെടുത്തിയത്. 2011 മുതല്‍ 2014വരെ പാര്‍ട്ടിയുടെ ഉപനേതാവായിരുന്ന അനാസിന് 57.6 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍, പാര്‍ട്ടിയുടെ ആരോഗ്യകാര്യ നയങ്ങളുടെ വക്താവായ മോനിക്ക ലെനന് ലഭിച്ചത് 42.4 ശതമാനം വോട്ടുകളായിരുന്നു.

ഗ്ലാസ്‌ഗോയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ അനാസ്, ബ്രിട്ടനിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തുന്ന ആദ്യ കുടിയേറ്റക്കാരനാണ്. ഹോളിറൂഡ് തെരഞ്ഞെടുപ്പിന് വെറും 10 ആഴ്ച്ചകള്‍ മാത്രം അവശേഷിക്കേ പാര്‍ട്ടിയേ നയിക്കേണ്ട ചുമതല അനാസിന്റെ ചുമലില്‍ എത്തിയിരിക്കുന്നു. സ്‌കോട്ട്‌ലാന്‍ഡിലെ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ലേബര്‍പാര്‍ട്ടിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നറിയാം എന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

അസമത്വവും അനീതിയും, വിവേചനവും നിലനില്‍ക്കുന്ന കാലത്ത് ഒരു മാറ്റം കൊണ്ടുവരാന്‍ രാപ്പകലില്ലാതെ താന്‍ അദ്ധ്വാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക ബ്രിട്ടനില്‍ സാമൂഹ്യ നീതി നിലനില്‍ക്കുന്ന ഒരു സ്‌കോട്ടലാന്‍ഡിന്റെ നിര്‍മ്മിതിക്കായി നമുക്ക് തെരഞ്ഞെടുപ്പില്‍ പൊരുതാം എന്ന് വിജയത്തില്‍ അനാസിനെ അഭിനന്ദിച്ചുകൊണ്ട് യു കെ ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. നമ്മളെ ഒന്നിപ്പിക്കുന്നതെന്ത്, വിഭജിക്കുന്നതെന്ത് എന്നത് മനസ്സിലാക്കുവാന്‍ അനസ് കൂടുതല്‍ ശ്രദ്ധികുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

വംശീയ ന്യുനപക്ഷത്തില്‍ നിന്നും ഒരാളെ ഒരു പ്രധാന പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത് സ്‌കോട്ട്‌ലാന്‍ഡിനെ സംബന്ധിച്ച് ഒരു പരീക്ഷണമാണെന്ന് അനസ് പറഞ്ഞു. സ്‌കോട്ട്‌ലാന്‍ഡ് ജനത സമത്വത്തിനായി നിലകൊള്ളുന്നു എന്നതിന് ഉദാഹരണമാണിതെന്നും അനസ് പറഞ്ഞു. നമ്മള്‍ സ്‌നേഹിക്കുന്ന നമ്മുടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി താന്‍ കഠിനമായി അദ്ധ്വാനിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡിലെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ താന്‍ ഇറങ്ങി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം താന്‍ എന്നും സാധാരണക്കാരോട് ഒപ്പമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category