1 GBP = 102.50 INR                       

BREAKING NEWS

എത്ത്‌നിക് മൈനോറിറ്റിക്കാര്‍ക്കിടയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണം ശക്തം; മലയാളികള്‍ അടക്കം നിരവധി നഴ്‌സുമാരും ഡോക്ടര്‍മാരും വരെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നു; ലണ്ടനിലെ നാലിലൊന്നോളം എന്‍ എച്ച് എസ് ജീവനക്കാര്‍ നോ പറഞ്ഞു

Britishmalayali
kz´wteJI³

ണ്ടനിലെ എന്‍ എച്ച് എസ് ജീവനക്കാരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ള നാലിലൊന്നോളം പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു എന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തുവരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുവാനുള്ള പദ്ധതി വാക്‌സിനെ കുറിച്ചുള്ള ആശങ്കകള്‍ കാരണം ഈ പദ്ധതി ഏതാണ്ട് നിലച്ചമട്ടാണ് എന്നുള്ള വിവരവും പുറത്തുവരുന്നു. വംശീയ ന്യുനപക്ഷങ്ങളില്‍ പെട്ട ജീവനക്കാരാണ് പ്രധാനമായും വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതെന്നും വെളിപ്പെട്ടു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹോസ്പിറ്റല്‍ പോര്‍ട്ടര്‍മാര്‍, ക്ലീനര്‍, ലബോറട്ടറി ജീവനക്കാര്‍ തുടങ്ങി 41,000എന്‍ എച്ച് എസ് ജീവനക്കാര്‍ ലണ്ടനില്‍ മാത്രം വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം ലണ്ടനിലെ എന്‍ എച്ച് എസ് ജീവനക്കാരുടെ 24 ശതമാനം വരും ഇവര്‍. യു കെയു ടെ ബാക്കി ഭാഗങ്ങളില്‍ ശരാശരി 6 ശതമാനം മാത്രം വാക്‌സിനില്‍ നിന്നും ഒഴിഞ്ഞു മാറിനിന്നപ്പോഴാണ് ലണ്ടനില്‍ ഇത്രയധികം പേര്‍ വാക്‌സിന് വിസമ്മതിച്ചത്.

രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വരുന്ന ഇത്രയധികം മുന്നണി ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിക്കാത്തത് സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതിനുള്ള നീക്കത്തെ അട്ടിമറിച്ചേക്കുമെന്ന ആശങ്ക കലശലായി ഉണ്ട്. സുരക്ഷയെ കുറിച്ചുള്ള ആശങ്ക, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, സര്‍ക്കരിനോടുള്ള അവിശ്വാസം എന്നിവയാണ് വാക്‌സിന്‍ ഉപേക്ഷിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. സ്വന്തം സുരക്ഷയല്ല, മറ്റുള്ളവരുടെ സുരക്ഷയെ കരുതി വാക്‌സിന്‍ എടുക്കണമെന്ന് കഴിഞ്ഞദിവസം എലിസബത്ത് രാജ്ഞിയും ആവശ്യപ്പെട്ടിരുന്നു.

വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ എണ്ണം,, അതില്‍ വംശീയ ന്യുനപക്ഷങ്ങളില്‍ പെട്ടവരുടെ എണ്ണം എനിവ വെളിപ്പെടുത്താന്‍ പക്ഷെ എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ ഒരുക്കമല്ല. അത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ എന്‍ എച്ച് എസ് അധികൃതരുടെ വിലക്കുണ്ടെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. അതേസമയം നേരത്തേ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് വെള്ളക്കാരായ ജീവനക്കാരില്‍ 71 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍, ദക്ഷിണ ഏഷ്യന്‍ വംശജരില്‍ 58.5 ശതമാനവും കറുത്ത വര്‍ഗ്ഗക്കാരില്‍ 36.8 ശതമാനവും മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്നാണ്.

കോവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന തെറ്റായ ധാരണയാണ് വനിതാ ജീവനക്കാരില്‍ ഭൂരിഭാഗത്തിനേയും വാക്‌സിനില്‍ നിന്നും അകറ്റുന്നത്. അമേരിക്കയി കറുത്ത വര്‍ഗ്ഗക്കാരില്‍ നടത്തിയ മരുന്നു പരീക്ഷണങ്ങളുടെ ചരിത്രമാണ് കറുത്ത വര്‍ഗ്ഗക്കാരില്‍ ഭയം ജനിപ്പിക്കുന്നത്. മതപരമായ ചില വിശ്വാസങ്ങളും പലരേയും വാക്‌സിന്‍ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. 70 വയസ്സിനു മേല്‍ പ്രായമുള്ളവരില്‍ ഏറ്റവും കുറച്ച് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയ 24 ലൊക്കാലിറ്റികളില്‍ 23 ഉം ലണ്ടനിലാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

പാകിസ്ഥാന്‍ വംശജര്‍ ഭൂരിപക്ഷമുള്ള ല്യുട്ടണ്‍ മാത്രമാണ് ഇതില്‍ ലണ്ടന് പുറത്തുള്ള ലൊക്കാലിറ്റി. ബ്രിട്ടനിലാകെ കണക്കെടുത്താല്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ള 95.9 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍, ലണ്ടനില്‍ ഇത് 85.2 ശതമാനം മാത്രമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ മാത്രമല്ല, പൊതുജനങ്ങള്‍ക്കിടയിലും വാക്‌സിനില്‍ നിന്നും ഒഴിഞ്ഞുമാറുന്നവര്‍ ഏറിയപങ്കും ലണ്ടന്‍ നഗരത്തിലാണെന്നാണ് ഇത് തെളിയിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category