1 GBP = 102.50 INR                       

BREAKING NEWS

ബുധനാഴ്ച്ച ബജറ്റില്‍ മോര്‍ട്ട്‌ഗേജ് ഗാരന്റി സ്‌കീം പ്രഖ്യാപിച്ചെക്കും;അഞ്ചുശതമാനം ഡെപ്പോസിറ്റില്‍ വീടു വാങ്ങാന്‍ വീണ്ടും അവസരം ഒരുക്കുന്നു; ആറുലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ഡെപ്പോസിറ്റ് സഹായം കിട്ടും

Britishmalayali
kz´wteJI³

ചെറിയ ഡെപ്പോസിറ്റില്‍ വീടുകള്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കുവാനുള്ള സൗകര്യമൊരുക്കുന്ന മോര്‍ട്ട്‌ഗേജ് ഗാരന്റി പദ്ധതി അടുത്തയാഴ്ച്ച അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകള്‍ ലഭിക്കുന്നു. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഈ പദ്ധതി സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. 6 ലക്ഷ പൗണ്ട് വരെ വിലയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് കേവലം 5 ശതമാനം മാത്രം ഡെപ്പോസിറ്റില്‍ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുന്ന വായ്പാ ദാതാക്കള്‍ക്ക് പ്രോത്സാഹനം നല്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

ബാക്കിയുള്ള 95 ശതമാനം തുകയ്ക്കുള്ള ഗരന്റി വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ എങ്ങനെ നല്‍കും എന്നതിന്റെ വിശദാംശങ്ങള്‍ ചാന്‍സലര്‍ ഋഷി സുനാക് ബുധനഴ്ച്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കും. യുവ തലമുറയെ വീടുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. സ്വന്തമായ ഒരു വീട് എന്നത് നമ്മുടെ സാമൂഹിക ഘടനയിലെ ഒരു അവിഭാജ്യഘടകമാണെന്നും അത് യുവതലമുറയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറഞ്ഞ ഡെപ്പോസിറ്റിലുള്ള മോര്‍ട്ട്‌ഗേജുകള്‍ കൊണ്ടുമാത്രമേ യുവ തലമുറയെ വീടുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, കുറഞ്ഞ ഡെപ്പോസിറ്റ് വാങ്ങിയുള്ള മോര്‍ട്ട്‌ഗേജുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. 90 ശതമാനം മോര്‍ട്ട്‌ഗേജ് ഇതിനിടെ തിരിച്ചു വന്നെങ്കിലും അത് കൊടുകുന്നത് പരിമിതമായിട്ടായിരുന്നു. മാത്രമല്ല, അതിനുള്ള നിബന്ധനകള്‍ വളരെ കര്‍ശനവുമായിരുന്നു.

വീടുകളുടെ വിലയിടിഞ്ഞേക്കുമെന്ന ഭയവും, കോവിഡ് പ്രതിസന്ധിയില്‍ ലോണ്‍ എടുത്തവര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചേക്കാം എന്ന ഭയവുമായിരുന്നു മിക്ക വായ്പാ ദാതാക്കളെയും കുറഞ്ഞ ഡെപ്പോസിറ്റ് വാങ്ങിയുള്ള മോര്‍ട്ട്‌ഗേജില്‍ നിന്നും പിന്തിരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ആദ്യ വീടു വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജിന് 20 ശതമാനം വരെ ഡെപ്പോസിറ്റുകള്‍ വായ്പാദാതാക്കള്‍ ചോദിച്ചു തുടങ്ങിയിരുന്നു.

2008 ലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2013-ല്‍ ഡേവിഡ് കാമറൂണും ജോര്‍ജ്ജ് ഓസ്‌ബോര്‌നും ആവിഷ്‌കരിച്ച മോര്‍ട്ട്‌ഗേജ് ഗാരന്റി സ്‌കീമിന്റെ ചുവടുപിടിച്ചുള്ളതായിരിക്കും പുതിയ പദ്ധതിയും. അന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ വാങ്ങാന്‍ ഈ പദ്ധതി സഹായകരമായിരുന്നു. 2017 വരെ ഈ പദ്ധതി നടപ്പിലുണ്ടായിരുന്നു. ഇതനുസരിച്ച് ബാങ്കുകള്‍, ഗാരന്റി നല്‍കുന്നതിനായി ട്രഷറിയില്‍ ഒരു ഫീസ് അടക്കണം. കഴിഞ്ഞ തവണ ഇത് 9 ശതമാനമായിരുന്നു.

കോവിഡ് പ്രതിസന്ധിമൂലം വീടുവാങ്ങാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നിന്നുപോയ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണിത്. നിലവില്‍ സ്റ്റാമ്പ് ഡ്യുട്ടി ഇളവ് 5 ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്ക് ഉണ്ട്. ഏപ്രില്‍ 1 മുതല്‍ ഈ പരിധി വീണ്ടും 1.25 ലക്ഷം പൗണ്ടായി കുറയും. അതിനു മുന്‍പ് തന്നെ സ്വന്തമായ വീടെന്ന പലരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇത് സഹായിക്കും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category