1 GBP = 102.50 INR                       

BREAKING NEWS

കോവിഡ് ടെസ്റ്റ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു പ്രീതി പട്ടേലിനോട് സൂം മീറ്റിംഗില്‍ ഓഐസിസി; അടിയന്തിര ഘട്ടങ്ങളില്‍ പറക്കേണ്ടി വരുന്ന യുകെ മലയാളി കുടുംബം ടെസ്റ്റിനും ക്വാറൻ്റൈനും വേണ്ടി ചെലവാക്കേണ്ടി വരുന്നത് 5,000 പൗണ്ട് വരെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മരണമടക്കമുള്ള അടിയന്തിര ഘട്ടങ്ങളില്‍ നാട്ടിലേക്കു പറക്കേണ്ടി വരുന്ന യുകെ മലയാളി കുടുംബങ്ങള്‍ക്ക് 5,000 പൗണ്ട് വരെ ബാധ്യത ഉണ്ടാക്കുന്നു എന്ന് വെളിപ്പെടുത്തല്‍. രണ്ടാഴ്ചയായി യുകെയില്‍ നടപ്പാക്കിയ കര്‍ശന ക്വാറന്റൈന്‍ നടപടികള്‍ മൂലം യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

പറക്കുന്നതിനു 72 മണിക്കൂറിനകം എടുത്ത ടെസ്റ്റ് റിസള്‍ട്ട് ആയിരിക്കണം എന്നതിനാല്‍ മിക്കവരും സ്വകാര്യ ലാബുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്. അടിയന്തിര സേവനം എന്ന നിലയില്‍ ബൂട്ട്സ് അടക്കമുള്ള കമ്പനികള്‍ 200 പൗണ്ട് വരെ ടെസ്റ്റിനായി ഈടാക്കുന്നു എന്നാണ് പരാതി. ഇത് കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി വിളിച്ച സൂം മീറ്റിംഗില്‍ ഓഐസിസി പ്രധിനിധി അഭ്യര്‍ത്ഥിച്ചു. സാഹചര്യത്തിന്റെ ഗൗരവം ബോധ്യമായ പ്രീതി പട്ടേല്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഉള്ള ശ്രമം നടത്തുമെന്നും ഉറപ്പുനല്‍കി.

ഓരോ നാടുകളില്‍ എത്തുമ്പോള്‍ അവിടെയൊക്കെ ടെസ്റ്റുകള്‍ ഉണ്ടെന്ന പരാതിയും യോഗത്തില്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഒന്നുകില്‍ ടെസ്റ്റിനുള്ള നിരക്ക് കുറയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ഈ ടെസ്റ്റ് എന്‍എച്ച്എസ് നിയന്ത്രണത്തില്‍ നടത്തുകയോ വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

യുകെയിലെ മലയാളി സമൂഹത്തിനായി ക്ഷണം ലഭിച്ചത് ഓഐസിസി പ്രധിനിധി സുനില്‍ രവീന്ദ്രനാണ്. മന്ത്രിയെ കാര്യം ബോധിപ്പിച്ച സാഹചര്യം സുനില്‍ രവീന്ദ്രന്‍ അടിയന്തിര ഓഐസിസി പ്രവര്‍ത്തക സമ്മേളനത്തിലും അവതരിപ്പിച്ചു.

ഇതിനെ തുടര്‍ന്ന് വിവിധ മന്ത്രാലയങ്ങളിലും സമ്മര്‍ദം ശക്തമാക്കാന്‍ ഓഐസിസി കോര്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഉറ്റ ബന്ധുക്കളുടെ മരണത്തില്‍ ഉള്‍പ്പെട്ട അടിയന്തിര സാഹചര്യത്തില്‍ അവരുടെ അരികില്‍ എത്തുക എന്നതിന് മാനുഷിക പരിഗണന നല്കാന്‍ ബ്രിട്ടനിലെയും ഇന്ത്യയിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ കോ-ഓഡിനേറ്റര്‍ ടി ഹരിദാസ് അടക്കമുള്ളവരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും.

കഴിഞ്ഞ ദിവസം കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് നിരക്ക് പിന്‍വലിക്കണം എന്ന് ഓഐസിസി ആവശ്യപ്പെട്ട പിന്നാലെ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിരുന്നു. ഇതേതുടര്‍ന്ന് കേരളത്തിലെ ടെസ്റ്റ് സൗജന്യമാക്കിയിരിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് യുകെയിലും യൂറോപ്പിലും താമസിക്കുന്ന പ്രവാസികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ഒരു പാട് കടമ്പകൾ കടക്കണം. യുകെയിൽ നിന്ന് പിസിആർടെസ്റ്റിന് ഏതാണ്ട് 200 പൗണ്ട് ചിലവാക്കി അതിൻ്റെ റിസൽട്ട് നെഗറ്റീവ് ആയാൽ മാത്രമേ വ്യക്തിക്ക് യാത്ര ചെയ്യാൻ കഴിയൂ. ഇത് എൻഎച്ച്എസിൽ നിന്നും സൗജന്യമായി ലഭിക്കും എന്നു പറയുന്നെങ്കിലും, യാത്രക്ക് 72 മണിക്കൂർ മുൻപ് ആണ് കിട്ടുന്നതെങ്കിൽ അതു കൊണ്ട് എയർലൈൻസ് അംഗീകരിക്കില്ല. 72 മണിക്കൂറിനുള്ളിൽ എൻഎച്ച്എസ് ടെസ്റ്റ് കിട്ടണമെന്നില്ല. അങ്ങനെ ഇരിക്കെ പ്രൈവറ്റായി ടെസ്റ്റ് എടുക്കുന്നതിന് നിർബ്ബന്ധിതരായി തീരും. അതിനായി 200 പൗണ്ട് ചിലവാക്കേണ്ടി വരും.

തിരിച്ച് നാട്ടിൽ നിന്നു വരുമ്പോൾ രണ്ടാം ദിവസവും ക്വാറൻ്റൈൻ കഴിഞ്ഞ് എട്ടാം ദിവസവും ടെസ്റ്റ് എടുക്കണം. ഇതിന് എതാണ്ട് 250 പൗണ്ടും ക്വാറൻ്റൈൻ ചിലവ് പ്രത്യേകവും വേണ്ടി വരും. അതിൻ്റെ ശേഷം വേണ്ടിവരുന്ന ടെസ്റ്റ് ഇതെല്ലാം ഒരു വ്യക്തിയെ സംബന്ധിച്ചടുത്തോളം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. ഒരു കുടുംബം പോകുമ്പോൾ 5000 പൗണ്ട് ചിലവഴിക്കേണ്ടി വരുന്നതു കാരണം പലരും പ്രിയപ്പെട്ടവർ മരിച്ചാൽ പോലും ഒന്ന് പോയി കാണാൻ കഴിയാൻ പറ്റാത്ത അവസ്ഥയിൽ പ്രയാസപ്പെട്ടു കഴിയുന്നു. ഇതു സംബന്ധിച്ച് ഓഐസിസി യുകെയുകെയുടെ നേതാക്കൾ തമ്മിൽ പല ചർച്ചകളും നടത്തുക ഉണ്ടായി.

അതിനോടനുബന്ധിച്ച് യുകെയിൽ 26-02-21 ൽ ഹോം സെക്രട്ടറി വിളിച്ചു ചേർത്ത സൂം മീറ്റിങ്ങിൽ ഓഐസിസി പ്രതിനിധി സുനിൽ രവീന്ദ്രൻ ഹോം സെക്രട്ടറിയുമായി ഈ വിഷയവുമായി ചർച്ചകൾ നടത്തി വിവരങ്ങൾ ധരിപ്പിച്ചു. ഇത് സംബന്ധിച്ച് ഓഐസിസി യുകെ കൺവീനർ തെക്കുംമുറി ഹരിദാസിൻ്റെ നേതൃത്വത്തിൽ നേതാക്കൻമാരുമായി എടുത്ത യോഗത്തിൻ്റെ തീരുമാനത്തിൽ യുകെ പ്രൈംമിനിസ്റ്റർ, ഹോം മിനിസ്റ്റർ, ട്രാൻസ്പോർട്ട് മിനിസ്റ്റർ, എയർലൈൻ ട്രാൻസ്പോർട്ട് അസോസിയേഷൻ എന്നിവർക്ക് അടിയന്തരമായി പരാതി നൽകുവാൻ തീരുമാനിച്ചു. ഓഐസിസി യുകെ ജോയിൻ കൺവീനർ കെ കെ മോഹൻദാസ് പരാതികൾ അയച്ചു. ഓഐസിസി യുകെ നേതാക്കളായ അൾസ ഹാർ അലി സാജു, സോണി ചാക്കോ, സുജു ഡാനിയേൽ, സുനിൽ രവീന്ദ്രൻ, അപ്പ ഗഫൂർ, സന്തോഷ് ബഞ്ചമൻ, റോണി, ബൈജു, മകേഷ് മിച്ചം, ഷൈനു മാത്യു, അഷറഫ്, ജയൻ റാൻ എന്നിവർ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category