kz´wteJI³
ഹെര്‍ട്ട്ഫോര്‍ഡ് ഷെയറിലെ ടെസ്കോ കാര്‍ പാര്‍ക്കിലെത്തുന്ന കാറുകളുടെ കീ ഫോബുകളുടെ പ്രവര്‍ത്തനം തനിയെ നിലയ്ക്കുന്നു. ഇതിന്റെ കാരണം അറിയാതെ വലഞ്ഞിരിക്കുകയാണ് ഷോപ്പിംഗിന് എത്തുന്നവര്‍. ഇതു സംബന്ധിച്ച് ഏതാണ്ട് നൂറിലധികം പരാതികളാണ് ഹെര്‍ട്ട്ഫോര്‍ഡ് ഷെയര്‍ പോലീസിന് ഇതിനോടകം ലഭിച്ചിട്ടുള്ളത്. സംഭവത്തില്‍ പരിഭ്രാന്തരായ ഷോപ്പേഴ്സ് ഈ പ്രതിഭാസത്തിന്റെ കാരണം തേടി സോഷ്യല്‍ മീഡിയയിലും എത്തിക്കഴിഞ്ഞു.
കാര്‍ കീ ഫോബുകള്‍ പ്രവര്‍ത്തനം നിലച്ചു പോകുന്നതില്‍ നിരാശരായ ഷോപ്പേഴ്സ് അന്യഗ്രഹജീവികളെ കുറ്റപ്പെടുത്തുകയാണ് ഇപ്പോള്‍. റോയ്സ്റ്റണിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉപയോഗിക്കുന്ന ആളുകളില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ നൂറോളം പരാതികളാണ് ഇതു സംബന്ധിച്ചു ലഭിച്ചതെന്ന് പോലീസ് പറയുന്നു. വാച്ച്ഡോഗ് ഓഫ്കോം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനു പിന്നിലുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹെര്‍ട്ട്ഫോര്‍ഡ് ഷെയര്‍ പോലീസ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇതൊരു ക്ഷുദ്രകരമായ പ്രവര്‍ത്തികള്‍ എന്തെങ്കിലുമാണെന്നു വിശ്വസിക്കുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ആശങ്ക പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ അന്യ ഗ്രഹ ജീവികളുടെ ആക്രമണം, പൂര്‍ണ ചന്ദ്രന്റെ സാന്നിധ്യം തുടങ്ങി വ്യത്യസ്തമായ കാരണങ്ങളാണ് ആളുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
തുടര്‍ന്ന് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ഇതിനു കാരണം അന്യഗ്രഹ ജീവിയുടെ സാന്നിധ്യമാണെന്ന് കരുതുന്നു. എന്റെ ഫോബും ഈ സ്ഥലത്തു വച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. ഒരു സ്ത്രീയ്ക്ക് അവരുടെ അലാം ഓഫ് ചെയ്യുവാന്‍ സാധിച്ചില്ല. കുറഞ്ഞത് മൂന്നു കാറുകളുടെ എങ്കിലും അലാം ഓഫ് ചെയ്യുവാന്‍ സാധിക്കാതെ അവിടെ ബുദ്ധിമുട്ടിയിരുന്നു.
നിരവധി പരാതികള്‍ ലഭിച്ചു തുടങ്ങിയതോടെ കാറുകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതകള്‍ ഉണ്ടായാല്‍ ഭയപ്പെടേണ്ടതില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. സംഭവത്തില്‍ ടെസ്കോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ടെസ്കോയിലെ കാര്‍ പാര്‍ക്കില്‍ വാഹനങ്ങള്‍ പ്രശ്നത്തിലാകുന്നതിനെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് നിരവധി കോളുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചുവെന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പോലീസ് പറഞ്ഞു.
ഇതുവരെയും കണ്ടെത്താന്‍ കഴിയാത്ത അജ്ഞാതമായ കാരണങ്ങളാല്‍, കീ ഫോബുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്ത ഒരു പ്രശ്നം ഈ പ്രദേശത്ത ഉണ്ടെന്ന് തോന്നുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രശ്നം സംബന്ധിച്ച് ടെസ്കോ ശാഖയും ഓഫ്കോമും നടത്തിയ ചര്‍ച്ചയില്‍ പിസി തരന്വീര് ഗില്ലും പങ്കെടുത്തു. യുകെയിലെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററായ ഓഫ്കോം ഒരു സര്‍വ്വേയും നടത്തിയിരുന്നു. പിസി തരന്വീര് ഗില്ലിന്റെ സഹായത്തോടെ ഓഫ്കോം നടത്തുന്ന അന്വേഷണം മുന്നോട്ടു പോവുകയാണ്.
ഈ പ്രശ്നത്തെ കുറിച്ച് തങ്ങള്‍ പൂര്‍ണ ബോധ്യമുള്ളവരാണെന്ന് പിസി ഗില്‍ വ്യക്തമാക്കി. വാഹനത്തില്‍ എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഉടന്‍ തന്നെ ടെസ്കോ കസ്റ്റമര്‍ സര്‍വ്വീസ് ടെസ്കുമായി ബന്ധപ്പെടുകയും ഓണ്‍ ഡ്യൂട്ടി മാനേജരുമായി സംസാരിക്കുകയും ചെയ്യാം. ഓഫ്കോമുമായി സംസാരിച്ച് എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുന്നതാണ്. 1138558 എന്നതാണ് ഓഫ്കോം റഫറന്‍സ് നമ്പര്‍. എ ന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ [email protected] എന്ന മെയിലിലേക്ക് ബന്ധപ്പെടുകയും ചെയ്യാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam