1 GBP = 102.00 INR                       

BREAKING NEWS

പ്ലീമൗത്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവ ഡോക്ടര്‍ മുങ്ങിമരിച്ചു; അത്യാഹിതം സംഭവിച്ചത് ഇന്നലെ ഉച്ചകഴിഞ്ഞ്; യുകെയില്‍ ഈ വര്‍ഷത്തെ ആദ്യ വെയില്‍ ദിനം ആസ്വദിക്കാനിറങ്ങിയ മലയാളി യുവാവിന്റെ ദാരുണാന്ത്യം ഞെട്ടിപ്പിക്കുന്നത്; പോലീസ് മലപ്പുറത്തെ ബന്ധുക്കളെ ബന്ധപ്പെട്ട് വിവരം അറിയിച്ചതായി സൂചന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ശൈത്യകാലം വിടപറയാനിരിക്കെ എത്തിയ ആദ്യ വെയില്‍ ദിനം ഇന്നലെ യുകെ മലയാളികള്‍ക്ക് നല്‍കിയത് മറക്കാനാകാത്ത അത്യാഹിതം. തണുപ്പും ലോക് ഡൗണും കോവിഡ് സൃഷ്ടിച്ച ജോലി സമ്മര്‍ദ്ദവും മൂലം ഒന്നു പുറത്തിറങ്ങാന്‍ കൊതിക്കുന്ന യുകെ ജനതയില്‍ ഇന്നലെ വെയില്‍ കണ്ടപ്പോള്‍ ഉണ്ടായ ആവേശം ഏറെ പ്രകടമായിരുന്നു. സൈക്കിളിംഗും നടത്തവും ഒക്കെയായി ഏറെ ജനങ്ങളാണ് ഇന്നലെ വീടിനു പുറത്തിറങ്ങിയത്.

ഇക്കൂട്ടത്തില്‍ ഇന്നലെ പ്ലീമൗത്തില്‍ കടല്‍ തീരത്തെത്തിയ മലയാളി കുടുംബത്തിന് ജീവിതത്തിലെ ഏറ്റവും ദാരുണമായ രംഗത്തിനാണ് സാക്ഷികളാകേണ്ടി വന്നത്. ഈ കുടുംബത്തോടൊപ്പം അല്‍പം ഉല്ലാസ സമയം പങ്കിടാന്‍ എത്തിയ യുവ ഡോക്ടര്‍ ദാരുണമായി കടലില്‍ അകപ്പെടുക ആയിരുന്നു. ഗള്‍ഫില്‍ നിന്നും ആറുമാസം മുന്‍പ് യുകെയില്‍ എത്തിയ റേഡിയോളജിസ്റ്റ് കൂടിയായ ഡോ. രാകേഷ് വല്ലിട്ടയിലാണ് അപകടത്തില്‍ പെട്ട് മരിച്ചത്. 

പുതു തലമുറയില്‍ പെട്ട ആളായതിനാല്‍ അപകടം നടന്നിട്ടും പ്രദേശത്തെ മലയാളികള്‍ പോലും അധികം പേരും സംഭവം അറിഞ്ഞിരുന്നില്ല. വൈകുന്നേരത്തോടെയാണ് വിവരം പുറത്തു വന്നത്. നീന്താന്‍ കടലില്‍ ഇറങ്ങിയ ഡോ. രാകേഷ് കടല്‍ച്ചുഴിയില്‍ പെട്ടെന്നാണ് കരുതപ്പെടുന്നത്. പ്ലീമൗത്തില്‍ കടല്‍ തീരത്തു നീന്തുന്നത് അത്ര സുരക്ഷിതം അല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

യുവാവ് കടലില്‍ ഇറങ്ങിയിട്ടും കാണാതെ വന്നപ്പോള്‍ കൂടെ എത്തിയവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഉടന്‍ പ്ലീമൗത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. പ്ലീമൗത്ത്  ആന്‍ഡ് ഡെവോണ്‍ പോലീസ് പിന്നീട് വിശദാംശങ്ങള്‍ കണ്ടെത്തി നാട്ടില്‍ ബന്ധുക്കളെ അറിയിച്ചതായി വിവരമുണ്ട്. 

തുടര്‍ന്ന് നാട്ടില്‍ നിന്നും ബ്രിസ്റ്റോളില്‍ ഉള്ള മലയാളി കുടുംബത്തിന്റെ സഹായം തേടിയതോടെയാണ് പ്ലീമൗത്തിലെ പ്രദേശവാസികള്‍ കൂടുതലായും വിവരം അറിയുന്നത്. ദുബായിലെ പ്രശസ്തമായ റാഷിദ് ഹോസ്പിറ്റലില്‍ അടക്കം ഡോ. രാകേഷ് സേവനം ചെയ്തിട്ടുണ്ട്. യുകെയില്‍ പ്ലീമൗത്തില്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് രാകേഷ് ജോലി ചെയ്തിരുന്നത്. ഹോമിയോപ്പതിയില്‍ ബിരുദമെടുത്ത ശേഷമാണു രാകേഷ് റേഡിയോളോജിസ്റ്റ് ആകുന്നത്.

മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഭാര്യ ഷാരോണ്‍ രാകേഷും ഹോമിയോപ്പതി ഡോക്ടറാണ്. സൗഹൃദങ്ങള്‍ക്ക് ഏറെ വിലമതിക്കുന്ന പ്രകൃതമായിരുന്നു രാകേഷിനെന്ന് അടുത്തറിയുന്നവര്‍ പറയുന്നു. അദ്ദേഹത്തിന്റെ സഹപാഠികളായ ഏതാനും പേര്‍ യുകെയിലുണ്ടെങ്കിലും അവരില്‍ പലരും ഈ ദുരന്തം ഇനിയും അറിഞ്ഞിട്ടില്ലെന്നതാണ് ഏറെ സങ്കടം ആയി മാറുന്നത്. 

ഡോ. രാകേഷിന്റെ അകാല വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളിയുടെയും ഹൃദയാഞ്ജലി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category