1 GBP = 102.00 INR                       

BREAKING NEWS

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം ഈമാസം 11ന് വിപുലമായി ആഘോഷിക്കും

Britishmalayali
kz´wteJI³

ണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോത്സവം ഈമാസം 11ന് വിപുലമായി നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് ഈ വര്‍ഷത്തെ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

പ്രമുഖ നര്‍ത്തകി ആശാ ഉണ്ണിത്താനാണ് മുന്‍ വര്‍ഷങ്ങളിലേതുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

ആശാ ഉണ്ണിത്താനോടൊപ്പം, ഭാരതത്തിന്റെ ദേശീയ നൃത്തരൂപങ്ങളില്‍ ഒന്നായ ഭരതനാട്യത്തില്‍ പ്രാവീണ്യം നേടിയ വിനോദ് നായര്‍, ആരതി ജഗന്നാഥന്‍, പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ എന്‍ വി കുറുപ്പിന്റെ ചെറുമകളും, നര്‍ത്തകിയും നൃത്തസംവിധായകയുമായ അമൃത ജയകൃഷ്ണന്‍, ഈസ്റ്റ്‌ബോണിലെ ദക്ഷിണ യുകെ ഡാന്‍സ് കമ്പനിയിലെ കലാകാരി ദീപു, ക്ളാസിക്കല്‍ നൃത്തരൂപങ്ങളിലേതു പോലെതന്നെ സമകാലീക നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയ അപ്‌സര തുടങ്ങി യുകെയിലും ഇന്ത്യയിലും അറിയപ്പെടുന്ന നര്‍ത്തകരാണ് ഈ വര്‍ഷത്തെ ശിവരാത്രി നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നത്.

എല്ലാവരെയും ശിവരാത്രി നൃത്തോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.
Kindly visit LHA's Facebook page to watch the broadcast - https://www.facebook.com/londonhinduaikyavedi.org/

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category