1 GBP = 102.00 INR                       

BREAKING NEWS

ആദ്യ ഡോസ് വാക്സിന്‍ ഞാന്‍ എടുത്തു; എല്ലാവരും എടുക്കണം; പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് ഡല്‍ഹി എയിംസില്‍ നേരിട്ടെത്തി; പാര്‍ശ്വഫലങ്ങളില്‍ ഭയം വേണ്ടെന്ന സന്ദേശവുമായി മോദിയുടെ ട്വീറ്റ്; 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45-നും 59-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കും ഇന്ന് മുതല്‍ വാക്സിന്‍; ഔദ്യോഗിക തുടക്കം കുറിച്ച് പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്സിന്‍ നല്‍കല്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി വാക്സിന്‍ എടുത്തു. ഡല്‍ഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്സിന്‍ എടുത്തത്. അര്‍ഹതപ്പെട്ട എല്ലാവരും വാക്സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.

പാര്‍ശ്വഫലങ്ങള്‍ ഭയന്ന് പലരും വാക്സിന്‍ എടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തന്നെ വാക്സിന്‍ എടുത്ത് മാതൃക തീര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അതിന് മോദി തയ്യാറായില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍ഗണനക്കാര്‍ക്കായിരുന്നു ആദ്യം വാക്സിന്‍ എടുത്തത്. രണ്ടാം ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരും. ഈ ഗണത്തില്‍ പെട്ടതു കൊണ്ട് തന്നെ ആദ്യം മോദി വാക്സിന്‍ സ്വീകരിച്ചു. ഇതോടെ കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ.

കോവിഡ് വാക്സിന്‍ സ്വീകരിച്ച കാര്യം മോദിയും ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്ന വാക്സിന്‍ എടുത്തത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിച്ചു. ഇതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണ് ആദ്യ വാക്സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നടത്തുന്നത്. വാക്സിനെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും 45-നും 59-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

കോവിന്‍ പോര്‍ട്ടല്‍ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും. രജിസ്‌ട്രേഷന്‍ സമയത്ത് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.

വാക്സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റെയും രേഖകളില്‍ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്‌സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category