1 GBP = 102.50 INR                       

BREAKING NEWS

ഇടതുമുന്നണി തുടര്‍ഭരണത്തിനായി സഖറിയ, സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം എന്നിവര്‍ എല്‍ഡിഎഫ് യുകെ ആന്റ് അയര്‍ലന്റ് വേദിയില്‍; പരിപാടി ഞായറാഴ്ച

Britishmalayali
kz´wteJI³

കേരളനിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു എല്‍ഡിഎഫ് യുകെ ആന്റ് അയര്‍ലന്റ് കമ്മിറ്റി രൂപം നല്‍കി. തിരഞ്ഞെടുപ്പിനു മുന്‍പ് ഇനിയുള്ള എല്ലാ ആഴ്ചകളിലും കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് മലയാളികള്‍ക്ക് പ്രിയങ്കരരായ വ്യക്തികള്‍ ഇടതുമുന്നണി വേദിയില്‍ അണിനിരക്കും.

മലയാളികള്‍ക്ക് പ്രിയപ്പെട്ട സാംസ്‌കാരിക നായകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സംഭാഷണസദസ്സ് ഈമാസം ഏഴിനു ഞായറാഴ്ച നടക്കും. പ്രശസ്ത എഴുത്തുകാരന്‍ സഖറിയ, മലയാളികളുടെ അഭിമാനമായ കവി സച്ചിദാനന്ദന്‍, പുരോഗമന സദസ്സുകളിലെ നിറസാന്നിധ്യമായ സുനില്‍ പി ഇളയിടം തുടങ്ങിയവര്‍ ആണ് യുകെയിലെയും അയര്‍ലണ്ടിലെയും പ്രവാസി മലയാളികളുമായി സംവദിക്കാന്‍ ഇടതുമുന്നണി വേദിയില്‍ എത്തുന്നത്.

മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഏറ്റവും പ്രശസ്തരായ ഈ സാംസ്‌കാരിക നായകര്‍, എന്തുകൊണ്ടാണ് മറ്റു മലയാളികളെപ്പോലെ തങ്ങളും ഇടതുപക്ഷമുന്നണിയുടെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതെന്ന് വിശദീകരിക്കും. പ്രവാസി മലയാളി സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം നല്‍കും. ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

തുടര്‍ന്നുള്ള ആഴ്ചകളിലും പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍ എല്‍ഡിഎഫ് യുകെ ആന്റ് അയര്‍ലന്റ്  വേദിയൊരുക്കും. വനിതാസമ്മേളനം, രാഷ്ട്രീയ വേദി  തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളില്‍ നടത്തുക.

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ അപവാദ പ്രചാരണങ്ങളെ തുറന്നുകാട്ടുവാനും സര്‍ക്കാരിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി ദേശാഭിമാനി പത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുവാനും കമ്മിറ്റി തീരുമാനിച്ചു.

ഈ പരിപാടികള്‍ വന്‍ വിജയം ആക്കണമെന്നും കേരളത്തിലെ ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ചു അണിചേരണമെന്നും കണ്‍വീനര്‍ രാജേഷ് കൃഷ്ണ, മുരളി വെട്ടത്ത് (ജോ. കണ്‍വീനര്‍), മാനുവല്‍ മാത്യു (ജോ. കണ്‍വീനര്‍), ഷൈമോന്‍ തോട്ടുങ്ങല്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ഓണ്‍ലൈന്‍ ആയി zoom meeting പ്ലാറ്റഫോമില്‍ നടക്കുന്ന പരിപാടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC ) ഫേസ്ബുക്ക് പേജില്‍ തത്സമയം വീക്ഷിക്കാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category