kz´wteJI³
പ്രചാരണങ്ങളില്ലാതെ, പ്രഖ്യാപനങ്ങളില്ലാതെ, തികച്ചും നിശബ്ദമായ യുദ്ധത്തിലൂടെ ബ്രിട്ടന് ലക്ഷ്യത്തിലെത്തുകയാണ്. ഒരാഴ്ചകൊണ്ട് പ്രതിദിന രോഗവ്യാപനതോത് പകുതിയായി കുറഞ്ഞു. മരണനിരക്ക് 42 ശതമാനമായി താഴ്ന്നു. കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ അവസാനം ബ്രിട്ടന് മേല്‍ക്കൈ നേടിയിരിക്കുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്നലെ 5,455 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 104 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണത്.
ശുഭവാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ലോക്ക്ഡൗണിനെ എതിര്‍ക്കുന്ന, ഭരണകക്ഷിയിലെ തന്നെ എംപിമാര്‍ നിയന്ത്രണങ്ങള്‍ എത്രയും പെട്ടെന്ന് നീക്കുന്നതിന് ബോറിസ് ജോണ്‍സന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. വാക്സിന് പദ്ധതി വിചാരിച്ചതുപോലെ മുന്നോട്ടു പോവുകയാണെങ്കില്‍, ജൂണ്‍ 21 ആകുമ്പോഴേക്കും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്നാണ് ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, അത്രയും കാലം കാത്തുനില്‍ക്കേണ്ടതില്ല എന്നാണ് ലോക്ക്ഡൗണ്‍ വിരുദ്ധര്‍ പറയുന്നത്.
അതേസമയം, വാക്സിന് പദ്ധതി, ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗത്തിലായിരുന്നു വരുന്ന മൂന്നു മാസങ്ങളില്‍ മുന്നോട്ടുപോവുക എന്ന് വാക്സിന് മന്ത്രി നദിം സഹാവി പ്രഖ്യാപിച്ചു. ഈ പദ്ധതിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഒരു മാസമായിരിക്കും മാര്‍ച്ച് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്നലെ 1,85,000 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
ബ്രസീലിയന്‍ ഇനത്തിന്റെ വ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികള്‍ കൈക്കൊണ്ട സാഹചര്യത്തില്‍, തന്റെ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ നടപടികള്‍ പാളം തെറ്റുകയില്ലെന്ന് ബോറിസ് ജോണ്സണ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ ഇനം ബാധിച്ച മൂന്നാമത്തെ വ്യക്തിയെ ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ലെന്ന വലിയ അപകടം മറച്ചുപിടിച്ചുകൊണ്ടാണ് ബോറിസ് ജോണ്സണ് ഈ പ്രത്യാശ പ്രകടിപ്പിച്ചത്. ആമസോണിയന്‍ നഗരമായ മനൗസില്‍ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം നേരത്തെ ബ്രിട്ടനില്‍ ആറുപേരില്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ മൂന്നു പേര് ഇംഗ്ലണ്ടിലും മൂന്നു പേര് സ്കോട്ട്ലാന്‍ഡിലുമാണ് ഉള്ളത്. ഇതില്‍ ഇംഗ്ലണ്ടില്‍ ഉള്ളവരില്‍ രണ്ടുപേര്‍ ഉള്ളത് സൗത്ത് ഗ്ലോസ്റ്റര്‍ഷെയറിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നാമന്റെ വിശദാംശങ്ങള്‍ വെളിവായിട്ടില്ല. രോഗപരിശോധന സമയത്ത് വ്യക്തിപരമായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കാതിരുന്നതാണ് കാരണം. എന്നാല്‍, വളരെ വ്യാപകമായ രീതിയില്‍ തന്നെ ഈ വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. പോസ്റ്റല്‍ വകുപ്പിന്റെ സഹായത്തോടെ, ഈ വ്യക്തിയെ പരിശോധിച്ച കിറ്റ് ഏത് ഭാഗത്തേക്കായിരുന്നു അയച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
.jpg)
അതേസമയം, ഇപ്പോള്‍ നല്‍കിയിരിക്കുന്ന വാക്സിന്റെ ആദ്യ ഡോസ് തന്നെ പ്രായമേറിയവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ എത്തുന്നത് കാര്യമായി കുറച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഓക്സ്ഫോര്ഡിന്റെയോ ഫൈസറിന്റെയോ ഒരു ഡോസ് വാക്സിന്, 80 വയസ്സിനു മുകളിലുള്ള 10 ല്‍ എട്ടുപേര്‍ വീതം രോഗബാധിതരായി ആശുപത്രിയില്‍ എത്തുന്നതിനെ തടയുന്നു എന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദമേറുന്നു എന്നതായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു പ്രധാന കാരണം. ഏതായാലും ഇപ്പോള്‍ ആ സമ്മര്‍ദ്ദം കുറഞ്ഞുവരികയാണ്.
.jpg)
അതുപോലെ പ്രായമായവരില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും വാക്സിനുകള്‍ വിജയിച്ചതായി കണക്കുകള്‍ പറയുന്നു. അതായത്, നിലവിലെ സാഹചര്യങ്ങള്‍ ബ്രിട്ടന് ഏറെ പ്രതീക്ഷകള്‍ നല്കുന്നു എന്നര്‍ത്ഥം. അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍, നേരത്തേ പ്രധാനമന്ത്രി പ്രഖ്യാപിച്ചതു പോലെ ജൂണ്‍ അവസാനത്തോടെ ബ്രിട്ടന് പഴയ ജീവിതത്തിലേക്ക് തിരിച്ചുമടങ്ങും. ഇതുവരെ 20 മില്യണിലധികം ആളുകള്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. എട്ടു ലക്ഷം പേരിലധികം പേര് രണ്ടാമത്തെ ഡോസും സ്വീകരിച്ചുകഴിഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam