1 GBP = 102.00 INR                       

BREAKING NEWS

ബ്രസീലിയന്‍ വകഭേദവുമായി യുകെയില്‍ എത്തിയ 136 പേരെ കണ്ടെത്താന്‍ തീവ്രശ്രമം; ബ്രസീലില്‍ നിന്നെത്തിയവരുമായി അകലം പാലിക്കുക; കോവിഡിനെ കീഴടക്കിയ ബ്രിട്ടനെ തോല്‍പ്പിക്കാന്‍ ബ്രസീലിനാവുമോ?

Britishmalayali
kz´wteJI³

ഴിഞ്ഞ മാസം ബ്രസീലില്‍ നിന്നും ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയ ഒരു വിമാനം ഇന്ന് ബ്രിട്ടന്റെ ഉറക്കം കെടുത്തുകയാണ്. ഇതില്‍ വന്നെത്തിയവരില്‍ ചിലരില്‍, മൊറോണയുടെ ബ്രസീലിയന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ഇത്. ഈ വിമാനത്തിലെ യാത്രക്കാരായിരുന്ന 130ല്‍ അധികം പേരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആറുപേരില്‍ ഈ പുതിയ ഇനത്തെ കണ്ടെത്തിയതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍ പറയുമ്പോഴും, വളരെ കരുതലോടെ തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ഇംഗ്ലണ്ടിലെ മൂന്നു പേരിലും സ്‌കോട്ട്ലാന്‍ഡിലെ മൂന്നു പേരിലുമാണ് ആമസോണിയന്‍ നഗരമായ മനൗസില്‍ കണ്ടെത്തിയ പി. 1 എന്ന ഇനം കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ ഇംഗ്ലണ്ടിലുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, പരിശോധന സമയത്ത് വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിക്കാത്തതിനാല്‍ മൂന്നാമന്റെ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം, കഴിഞ്ഞ ഫെബ്രുവരി 10ന് സാവോ പോളോയില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തിലെത്തിയ സ്വിസ്സ് എയറിന്റെ എല്‍ എക്സ് 318 വിമാനത്തിലുണ്ടായിരുന്ന 136 യാത്രക്കാരുമായും ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ പി 1 കേസുകളില്‍ ഒരാള്‍ ഈ വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ബ്രസീലില്‍ നിന്നെത്തുന്നവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം എന്ന നിയമം വരുന്നതിന് അഞ്ചു ദിവസം മുന്‍പാണ് ഈ വ്യക്തി ബ്രസീലില്‍ നിന്നും ബ്രിട്ടനിലെത്തിയത്.

ബ്രസീലിയന്‍ ഇനത്തെ ചെറുക്കുന്നതിനുള്ള നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ വൈകി എന്ന ആരോപണത്തെ നിഷേധിച്ചുകൊണ്ട് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് രംഗത്തെത്തി. വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള ഹോം ക്വാറന്റൈന്‍ നിയമം നേരത്തേ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു എന്നുപറഞ്ഞ അദ്ദേഹം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതിനു മുന്‍പ് തന്നെ ബ്രസീലില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുറത്തുവന്ന കേസുകളില്‍ തിരിച്ചറിഞ്ഞ അഞ്ചുപേരും ഹോം ക്വാറന്റൈന് വിധേയരായവരാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും തിരിച്ചറിയപ്പെടാത്ത ആറാമന്‍ ഹോ ക്വാറന്റൈന് വിധേയമായില്ല എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നുമില്ലെന്നും അദേഹം പറഞ്ഞു. ഫെബ്രുവരി 12 നോ 13 നോ പരിശോധനയ്ക്ക് വിധേയനായ വ്യക്തിയാണ് ഇയാള്‍. ഈ പരിശോധന നടത്തിയ കിറ്റ് എവിടേക്കാണ് അയച്ചിരുന്നത് എന്നറിയുവാന്‍ പോസ്റ്റല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട് എന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു.

ഈ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ലോക്ക്ഡൗണ്‍ നീക്കം ചെയ്യുവാനുള്ള പദ്ധതിയെ വിപരീതമായി ബാധിക്കുകയില്ല എന്ന് പ്രധാന മന്ത്രി ആവര്‍ത്തിച്ചു. വ്യാപകവും കര്‍ശനവുമായ നടപടികളാണ് ഈ പുറ്റ്ബിയ ഇനത്തിന്റെ വ്യാപനം തടയുവാനായി നടപ്പിലാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വ്യാപകമായ രോഗസംക്രമണം ഉണ്ടാകാന്‍ ഇടയില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഈ പുതിയ ഇനത്തിന് ആന്റിബോഡികളെ ഭാഗികമായിട്ടെങ്കിലും പ്രതിരോധിക്കാനുള്ള കഴിവുള്ളതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അത് ശരിയാണെങ്കില്‍, നിലവിലുള്ള വാക്സിനുകള്‍ എത്രമാത്രം കാര്യക്ഷമമാണെന്ന കാര്യം പരിശോധിക്കേണ്ടതായി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category