1 GBP = 102.00 INR                       

BREAKING NEWS

ഞങ്ങളുടെ കപ്പല്‍ ആക്രമിക്കാന്‍ ധൈര്യം കാട്ടിയ ഇറാന്‍ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാന്‍ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നെതന്യാഹുവിനൊപ്പം; അറബ് യുദ്ധത്തിന് കളമൊരുങ്ങുന്നു

Britishmalayali
kz´wteJI³

മാന്‍ ഉള്‍ക്കടലില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഇസ്രയേലി ചരക്ക് കപ്പലില്‍ സ്ഫോടനം ഉണ്ടായത് വീണ്ടും അറബ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയിരിക്കുകയാണ്. ഈ സംഭവം നടക്കുന്നതിന് മുന്‍പായിരുന്നു അമേരിക്ക സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി ഇറാന്‍ പിന്തുണയുള്ള തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ചത്. തകര്‍ന്ന ക്യാമ്പുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മാത്രമല്ല, ഇന്നലെ ദമാസ്‌കസിനു സമീപം ആക്രമിക്കാനെത്തിയ ഇസ്രയേലി മിസൈലുകളെ തകര്‍ത്ത് തരിപ്പണമാക്കിയതായി സിറിയ അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ കപ്പലില്‍ സ്ഫോടനം നടത്തിയ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ നെതന്യാഹുവിന്റെ രംഗപ്രവേശനത്തിന് പ്രാധാന്യം വര്‍ദ്ധിക്കുന്നത്. രണ്ട് വലിയ ദ്വാരങ്ങള്‍ ഉണ്ടാക്കിയ്, എം വി ഹീലിയോസ് എന്ന ഇസ്രയേലി കപ്പലിലെ സ്ഫോടനത്തിനു പുറകില്‍ ഇറാനാണെന്ന് വ്യക്തമായതായി ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. തന്റെ നയം എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാമെന്നു പറഞ്ഞ നെതന്യാഹു, ഇറാനാണ് ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രു എന്നും ഉറപ്പിച്ചു പറഞ്ഞു.

ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡുകളും ഇറാന്‍ പിന്തുണയുള്ള ഹെസ്ബൊള്ള തീവ്രവാദികളും ഉണ്ടെന്ന് വിശ്വസിക്കുന്ന ഡമാസ്‌കസിനടുത്തുള്ള പ്രദേശത്ത് ആക്രമണം നടത്താന്‍ എത്തിയ ഇസ്രയേലി മിസൈലുകളെ തുരത്തി എന്ന് സിറിയന്‍ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം പുറത്തുവന്നത്. അതുപോലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളുടെ സിറിയയിലെ കേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തിട്ടും ഏതാനും ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളു.

അതേസമയം കപ്പലിലെ സ്ഫോടനത്തിനു പിന്നില്‍ തങ്ങളാണെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു, ഇറാനോടുള്ള കടുത്ത പകയാണ് നെതന്യാഹുവിനെ കൊണ്ട് ഇങ്ങനെ പറയിക്കുന്നത് എന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം ദമാസ്‌കസിനടുത്ത് ഇസ്രയേല്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അവസരത്തിനൊത്ത് ഉയര്‍ന്ന സിറിയയുടെ വ്യോമസേന ഇസ്രയേലി മിസൈലുകള്‍ ലക്ഷ്യത്തില്‍ എത്തുന്നതിനു മുന്‍പായി തകര്‍ക്കുകയായിരുന്നു എന്ന് പേരുവെളിപ്പെടുത്താത്ത ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി വി ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. സിറിയയിലെ ഇറാനിയന്‍ സഖ്യശക്തികളെ നശിപ്പിക്കാന്‍ മിക്കവാറും എല്ലാ ആഴ്ചകളിലും ഇസ്രയേല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച തന്റെ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാണ്ട്സ് പ്രസ്താവിച്ചിരുന്നു.

ഇതിനുമുന്‍പും സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ താവളങ്ങളില്‍ നിരവധിതവണ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവയില്‍ ഒന്നിനെക്കുറിച്ചുപോലും ഇസ്രയേല്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ മാസം ആദ്യം, സിറിയയുടെ തലസ്ഥാനത്തിനടുത്തുള്ള ഒരു ആയുധ ശേഖരണ ശാല ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇതില്‍ ചുരുങ്ങിയത് ഒമ്പത് ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായിട്ടാണ് സിറിയയില്‍ തീവ്രവാദി താവളങ്ങള്‍ അമേരിക്ക ആക്രമിച്ചത്. ആണവ കരാര്‍ ഉള്‍പ്പടെ പല കാര്യങ്ങളിലും ഇറാനോട് മൃദുവായ സമീപനം സ്വീകരിക്കുമെന്ന് വിശ്വസിച്ചിരുന്ന ജോ ബൈഡനും നിലപാട് കടുപ്പിക്കാന്‍ തുടങ്ങിയത് ഇസ്രയേലിന് ആശ്വാസകരമായ കാര്യമാണ്. നേരത്തെ, ഇറാനുമായുള്ള കരാര്‍ റദ്ദാക്കിയ ട്രംപിന്റെ നടപടിയെ പൂര്‍ണ്ണമായും പിന്തുണച്ച ആളാണ് നെതന്യാഹു.

ബൈഡനുമായി ഇറാന്റെ കാര്യങ്ങള്‍ സംസാരിച്ചു എന്നുപറഞ്ഞ നെതന്യാഹു, ഒരു കരാറിന്റെ സഹായത്തോടെയോ അതില്ലാതെയോ ഇറാന് ആണവായുധം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നതാണ് ഇസ്രയേലിന്റെ നയം എന്നു പറഞ്ഞു. ഇക്കാര്യം ബൈഡനോട് വ്യക്തമാക്കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്ന് ഒരു യൂറോപ്യന്‍ രാജ്യം സമ്മതിച്ചുവെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category