1 GBP = 102.00 INR                       

BREAKING NEWS

ഡോ. രാകേഷിനെ കണ്ടെത്താന്‍ കടലില്‍ നടന്നത് വന്‍ രക്ഷാദൗത്യം; ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം നടന്നതായി സൂചന; പ്ലീമൗത്ത് സൗത്ത് മുങ്ങല്‍ വിദഗ്ധരുടെയും പേടിസ്വപ്നമായ കടലിടുക്ക്; അപകട മരണം പതിവായ ആഴമുള്ള കടല്‍ തീരമെന്ന കുപ്രസിദ്ധിയും ഈ സ്ഥലത്തിന്; തണുത്ത കടല്‍ പരിചിതമല്ലാത്തവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് രക്ഷാസേനയുടെ മുന്നറിയിപ്പ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: തികച്ചും ആകസ്മികമായ ഒരു മരണത്തിലൂടെ പ്രിയപ്പെട്ടവര്‍ക്കൊക്കെ കടലോളം ആഴത്തില്‍ വേദന നല്‍കിയാണ് ഞായറാഴ്ച ഉച്ചക്ക് മലപ്പുറം തിരൂര്‍ സ്വദേശി ഡോ. രാകേഷ് പ്ലീമൗത്തിലെ കടലില്‍ മുങ്ങി താണത്. നിനച്ചിരിക്കാതെ എത്തിയ മരണവാര്‍ത്ത വിശ്വസിക്കണോ അവിശ്വസിക്കാണോ എന്ന അവസ്ഥയിലാണ് മരണത്തിലേക്ക് മുങ്ങിത്താണ രാകേഷിന്റെ നാട്ടിലെ ബന്ധുക്കള്‍.

ഇന്നലെ രാവിലെ ബ്രിട്ടീഷ് മലയാളിയില്‍ വാര്‍ത്ത വായിച്ചാണ് രാകേഷിന്റെ യുകെയില്‍ ഉള്ള സഹപാഠികളും മറ്റും വിവരം അറിയുന്നത്. ഇവരിലൂടെ വാര്‍ത്ത അതിവേഗം നാട്ടിലും എത്തുക ആയിരുന്നു. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്നും ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടെങ്കിലും ബ്രിട്ടീഷ് സമയം ഉച്ചതിരിഞ്ഞാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത പുറത്തു വന്നത്. 

ഞായറാഴ്ച അസ്വാഭാവിക മരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന പോലീസ് ഇന്നലെ രാകേഷിന്റെ മരണം സ്വാഭാവിക കാരണങ്ങള്‍ കൊണ്ടെന്ന വിലയിരുത്തലില്‍ എത്തുക ആയിരുന്നു. ഇതോടെ മൃതദേഹം കൂടുതല്‍ വേഗത്തില്‍ വിട്ടുകിട്ടാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. പോലീസ് സംശയിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ ആഴ്ചകള്‍ക്കു ശേഷം മാത്രമാണ് സാധാരണ മൃതദേഹം ബന്ധുക്കള്‍ക്ക് സംസ്‌ക്കാരത്തിന് വിട്ടുനല്‍കുക.

രണ്ടു വര്‍ഷം മുന്‍പ് സ്‌കോട്‌ലന്‍ഡില്‍ കടല്‍ തീരത്തു മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ മാര്‍ട്ടിന്‍ വാഴേച്ചിറയുടെ മൃതദേഹം ഇത്തരത്തില്‍ പല ആഴ്ചകള്‍ കഴിഞ്ഞാണ് സംസ്‌കാരത്തിനായി വിട്ടു നല്‍കിയത്. കേരളത്തില്‍ നിന്നും റോമില്‍ നിന്നും ഒക്കെ പലതവണ ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിട്ടും പോലീസ് നടപടികള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായല്ലായിരുന്നു. ഇപ്പോള്‍ രാകേഷിന്റെ മരണത്തിലും അത്തരം ഒരു സാധ്യത ഭയപ്പെട്ടിരുന്നെങ്കിലും ഇന്നലെ പോലീസ് കൂടുതല്‍ വ്യക്തത വരുത്തിയതോടെ സാധാരണ സമയ ക്രമത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാകും എന്നാണ് രാകേഷിന്റെ സുഹൃത്തുക്കള്‍ കരുതുന്നത്. 

അതേസമയം രാകേഷിന്റെ മരണത്തിലൂടെ ഹോമിയോ ഡോക്ടറായ ഭാര്യ ഷാരോണ്‍ മൂന്നു കൊച്ചു കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഒറ്റയ്ക്ക് തണലായി മാറേണ്ട അത്യന്തം വേദന നിറഞ്ഞ സാഹചര്യമാണ് നേരിടുന്നതെന്നും നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുകെയില്‍ ഉള്ള സുഹൃത്തുക്കളെയും മറ്റും കണ്ടെത്തിയാണ് സംഭവം സംബന്ധിച്ച വസ്തുതകള്‍ കുടുംബം മനസിലാക്കുന്നത്. അതിനിടെ രാകേഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഈ ആഴ്ച തന്നെ നടത്തി മൃതദേഹം അടുത്ത ആഴ്ച നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നു പ്ലീമൗത്തിലെ പ്രാദേശിക മലയാളി സമൂഹം സൂചന നല്‍കുന്നു. 

അതിനിടെ ഞായറാഴ്ച ഉച്ചക്ക് സുഹൃത്തിന്റെ കുടുംബവും ഒത്തു കടല്‍ തീരത്ത് എത്തിയ രാകേഷ് നീന്താന്‍ ഇറങ്ങി ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് രക്ഷാസേനയുടെ സഹായം തേടിയത്. ഉച്ചക്ക് 1.35നു സഹായം തേടിയുള്ള ഫോണ്‍വിളി എത്തി ഒരു മിനിറ്റിനകം രണ്ടു രക്ഷാബോട്ടുകള്‍ സഹായത്തിനായി പ്ലീമൗത്ത് സൗത്ത് കടല്‍ പ്രദേശം തേടി യാത്രയായതായും ആര്‍ എന്‍ എല്‍ ഐ വ്യക്തമാക്കുന്നു.

എന്നാല്‍ വേലിയേറ്റ സമയം ആയതിനാല്‍ അഞ്ചര മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കുന്ന സമയം ആയിരുന്നതിനാല്‍ കടലില്‍ പോയ ആളെ കണ്ടെത്തുക ദുഷ്‌കരവും ആയിരുന്നു. എന്നിട്ടും വേഗത്തില്‍ തന്നെ അബോധാവസ്ഥയില്‍ ആയ നിലയില്‍ രാകേഷിനെ കണ്ടെത്താന്‍ രക്ഷാബോട്ടുകള്‍ക്കു സാധിച്ചു. തുടര്‍ന്ന് ഏറ്റവും വേഗത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു മണിയോടെ കടലില്‍ നിന്നും എത്തിച്ച ആള്‍ മരിച്ചെന്ന സന്ദേശമാണ് ആശുപത്രിയില്‍ നിന്നും ഡെവോണ്‍ പോലീസിനെ തേടിയെത്തിയത്. 

അതിനിടെ വെയില്‍ തെളിഞ്ഞെങ്കിലും കടല്‍ ജലത്തിന്റെ താപനില ഒന്‍പതു ഡിഗ്രി മാത്രം ആയതിനാല്‍ നല്ല നീന്തല്‍ വശമുള്ളവര്‍ക്കും ഡൈവിങ് പ്രയാസമായ സാഹചര്യമാണ് ഞായറാഴ്ച ഉണ്ടായിരുന്നതെന്നും മുങ്ങല്‍ വിദഗ്ധര്‍ പറയുന്നു. പൊതുവെ ആഴം കൂടുതല്‍ ഉള്ള ഈ കടല്‍ തീരം മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും പ്രയാസമുള്ള നീന്തല്‍ സാഹചര്യമാണ് നല്‍കുന്നത്. അടിക്കടി ഇവിടെ അപകടങ്ങളും ഉണ്ടാകുന്നതില്‍ ഡൈവര്‍മാര്‍ക്കിടയില്‍ കുപ്രസിദ്ധവുമാണ് പ്ലീമൗത്ത് സൗത്ത്. 

എന്നാല്‍ ഇതൊന്നും അറിയാതെ ഇവിടെ എത്തുന്ന മലയാളികളെ പോലെയുള്ളവര്‍ അപകടത്തില്‍ പെടുവാന്‍ സാധ്യത ഏറെയുമാണ്. കഴിഞ്ഞ രണ്ടു ദിവസമായി വെയില്‍ തെളിഞ്ഞതിനാല്‍ പ്ലീമൗത്ത് സൗത്തില്‍ നൂറുകണക്കിന് ആളുകളാണ് വ്യായാമത്തിനെന്ന പേരില്‍ ലോക് ഡൗണ്‍ നിയന്ത്രണം പോലും നോക്കാതെ എത്തികൊണ്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category