1 GBP = 102.00 INR                       

BREAKING NEWS

നിരവധി പരിശോധനകള്‍ കഴിഞ്ഞു ഹീത്രൂവില്‍ എത്തിയാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് ഇല്ലാതെ മണിക്കൂറുകള്‍ ക്യുവില്‍; മരണത്തിനു കീഴടങ്ങിയത് ഇന്ത്യന്‍ വംശജയായ അമ്മയും മകളും; ചൈനയില്‍ സ്വാബ് എടുക്കുന്നത് ഗുദത്തില്‍ നിന്നും; മൂന്ന് കോവിഡ് വാര്‍ത്തകള്‍ കൂടി

Britishmalayali
kz´wteJI³

ലയിടങ്ങളിലും രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും ഭൂമിയിലെ താണ്ഡവം അവസാനിപ്പിച്ച് സ്ഥലം വിട്ടുപോകാന്‍ മടിച്ചു നില്‍ക്കുകയാണ് കൊറോണ. കൊറോണക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്തമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍പ്പെട്ട മൂന്നു വാര്‍ത്തകളാണിവിടെ.

പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി ഹീത്രൂ വിമാനത്താവളം
ഇന്നലെ രാത്രി ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ കടന്നുപോയത് ദുരിതപൂര്‍ണ്ണമായ മണിക്കൂറുകളിലൂടെയായിരുന്നു. കോവിഡിനെ ചെറുക്കാന്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് അവര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. എന്നിട്ട് ഇന്നലെ സാമൂഹിക അകലം പോലും പാലിക്കാതെ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കാത്തുനില്‍ക്കേണ്ടിവന്നത് ആറു മണിക്കൂറോളം ആയിരുന്നു.

ഭക്ഷണവും കുടിവെള്ളവും പോലും ലഭ്യമായിരുന്നില്ല എന്നാണ് യാത്രക്കാര്‍ പറയുന്നത്. 10 ഡസ്‌കുകളിലെ കാര്യങ്ങള്‍ നോക്കുവാന്‍ വെറും രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യാത്രക്കാര്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം അഭ്യന്തര വകുപ്പ് നിഷേധിച്ചിട്ടുണ്ട്. അടുത്തടുത്ത സമയങ്ങളില്‍ ഒന്നിനു പുറകെ ഒന്നായി പത്തു വിമാനങ്ങള്‍ എത്തിച്ചേര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഇതോടെ ടെര്‍മിനല്‍ 2 വിലെ ഇമിഗ്രേഷനു മുന്നില്‍ തിരക്കുകൂടി. ആ സമയത്ത് യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ അവിടെയുണ്ടായിരുന്നത് വെറും രണ്ട് ജീവനക്കാര്‍ മാത്രവും. ഇതോടെ രേഖാപരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ മണിക്കൂറുകളോളമാണ് യാത്രക്കാര്‍ക്ക് ക്യു നില്‍ക്കേണ്ടതായി വന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ ക്യുവില്‍ നിര്‍ത്തി സര്‍ക്കാര്‍ കോവിഡ് വ്യാപിപ്പിക്കുകയാണെന്ന് ചില യാത്രക്കാര്‍ കുറ്റപ്പെടുത്തി.

യാത്രക്കാരുടെ സുരക്ഷയോ മറ്റു കാര്യങ്ങളോ അധികൃതര്‍ ശ്രദ്ധിച്ചില്ല എന്നും പരാതി ഉയരുന്നുണ്ട്. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ അടുത്തുതന്നെ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നു എന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ടു, സര്‍ക്കാരിന് ഉണ്ടെന്ന് പറയപ്പെടുന്ന കരുതലും ശ്രദ്ധയും സംശയത്തിന്റെ നിഴലില്‍ വരികയാണെന്നും അവര്‍ പറഞ്ഞു.

ഹോം ഓഫീസിന്റെ അനാസ്ഥയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിമാനത്താവളാധികൃതര്‍ പറഞ്ഞു. തിരികെയെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും കോവിഡ് പരിശോധനകള്‍ക്കുമായി ആവശ്യത്തിനുള്ള ജീവനക്കാരെ അഭ്യന്തര വകുപ്പ് ജോലിയില്‍ വെച്ചിരുന്നില്ല എന്നാണ് വിമാനത്താവളം അധികൃതര്‍ പറയുന്നത്. അതിര്‍ത്തി സേന ഏതുസമയത്തും ആവശ്യത്തിന് ജീവനക്കാരെ വിമാനത്താവളത്തില്‍ നിയമിച്ചേ മതിയാകൂ എന്ന് വിമാനത്താവളം വക്താവ് പറഞ്ഞു. എന്നാല്‍ രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന വാര്‍ത്ത ഹോം ഓഫീസ് നിഷേധിച്ചു.

ക്രിസ്മസ് പാര്‍ട്ടിയിലെ കോവിഡ് വ്യാപനം ജീവനെടുത്തത് ഇന്ത്യന്‍ വംശജരായ അമ്മയുടെയും മകളുടെയും
 

ക്രിസ്മസ് ദിനത്തില്‍ ഒരുക്കിയ ഒരു ഒത്തുചേരലില്‍ പങ്കെടുത്ത കുടുംബത്തിലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 64 കാരിയായ അമ്മയും 43 കാരിയായ മകളും ഒരുമാസത്തെ ഇടവേളയില്‍ മരണത്തെ പുല്‍കി. വൂള്‍വര്‍ഹാംപ്ടണിലെ കാഷ്മീര്‍ ബിയാന്‍സ് (64), പരംജീത് എന്നിവരാണ് മരണമടഞ്ഞത്. വിഷാദരോഗം ഉള്‍പ്പടെ ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന പരംജീത് ന്യു ക്രോസ്സ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ജനുവരി ആദ്യവാരത്തിലാണ് മരണമടഞ്ഞത്. കൃത്യം നാലുമാസം കഴിഞ്ഞപ്പോള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായം വിഛേദിച്ചതോടെ അമ്മ കാഷ്മിര്‍ ബിയാന്‍സും ഈ ലോകത്തോട് വിടപറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് ഒത്തുചേര്‍ന്നതെന്നും കുറച്ച് മണിക്കൂറുകള്‍ മാത്രമേ ഒരുമിച്ച് ചെലവഴിച്ചുള്ളു എന്നും ഈ കുടുംബത്തിലെ ഇന്‍ഡി ബിയാന്‍സ് പറയുന്നു. അന്ന് അവിടെ വന്നവരില്‍ ആരിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതല്ലാതെ മറ്റാരുമായും സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. തങ്ങളുടെ വീട്ടിലേക്ക് ആരാണ് വൈറസിനെ കൊണ്ടുവന്നതെന്നറിയില്ലെന്ന് പറഞ്ഞ ഇവര്‍, ജസ്റ്റ് ഗിവിംഗ് പേജിലൂടെ റോയല്‍ വോള്‍വെര്‍ഹാംപ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് ചാരിറ്റിക്ക് 11000 പൗണ്ട് സമാഹരിച്ചു നല്‍കി.

ഇന്‍ഡിയുടെ ഇളയ സഹോദരി അംബിയായിരുന്നു ആദ്യം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. പിന്നീട് അവരുടെ ഭര്‍ത്താവും മൂന്നു കുട്ടികളും പോസറ്റീവായി. ഇതിനു പുറകെയാണ് കുടുംബത്തില്‍ ഓരോ അംഗങ്ങള്‍ക്കായി പോസിറ്റീവ് സ്ഥിരീകരിച്ചത്. അല്‍പം ബോധനവൈകല്യമുണ്ടായിരുന്ന പരംജിതിന് മാസ്‌ക് വയ്ക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ അസൗകര്യം തോന്നുമ്പോഴൊക്കെ അവര്‍ മാസ്‌ക് ഊരി മാറ്റുമായിരുന്നു എന്നും ഇന്‍ഡി പറയുന്നു.

കൊറോണയെ കണ്ടെത്താന്‍ ഗുദപരിശോധനയുമായി ചൈന
ചൈനയില്‍ താമസിക്കുന്ന ജപ്പാനീസ് പൗരന്മാരി കോവിഡ് ബാധ കണ്ടെത്താനായി ഗുദത്തില്‍ സ്വാബ് പരിശോധനകള്‍ നടത്തുന്നത് പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇത് അവരില്‍ കാര്യമായ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍, പരിശോധനാ രീതി മാറ്റുമോ എന്ന കാര്യത്തില്‍ ചൈന വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ലെന്നാണ് ജപ്പാന്‍ അധികൃതര്‍ വ്യക്തമാക്കിയത്.

ചില ജപ്പാന്‍ പൗരന്മാര്‍, ഗുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ജാപ്പനില്‍ എംബസിയില്‍ പരാതി നല്‍കുകയായിരുന്നു എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്സുനോബു കാറ്റോ അറിയിച്ചു. എത്രപേര്‍ക്ക് ഇപ്രകാരമുള്ള പരിശോധന നടത്തി എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇനം വൈറസുകള്‍ വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ചില ചൈനീസ് നഗരങ്ങളില്‍ ഗുദത്തില്‍ നിന്നുള്ള സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുക്കുന്നത്.

ഈ സാമ്പിള്‍ ശേഖരിക്കുന്നതിനായി മലാശയത്തിന് അകത്തേക്ക് അഞ്ച് സെന്റീമീറ്റര്‍ വരെ സ്വാബുകള്‍ ഇറക്കേണ്ടതുണ്ട്. മാത്രമല്ല നിരവധി തവണ അത് കറക്കേണ്ടതായും വരുന്നു. അതിനുശേഷം സാമ്പിളിനോടൊപ്പം സ്വാബും സാമ്പിള്‍ കണ്‍ടെയിനറില്‍ വയ്ക്കുന്നു. പരിശോധന പൂര്‍ത്തിയാകുവാന്‍ ഏകദേശം 10 സെക്കന്റ് സമയമെടുക്കും. ചില അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഗുദപരിശോധനക്ക് വിധേയരാകേണ്ടി വന്നതായി കഴിഞ്ഞയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വളരെ നിന്ദ്യമായ ഒരു പ്രവര്‍ത്തിയാണെന്ന് ഇതിനെ വിശേഷിപ്പിച്ച അമേരിക്ക ഇനി ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാകേണ്ടതില്ലെന്ന് എംബസി ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category