1 GBP = 102.00 INR                       

BREAKING NEWS

നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിക്ക് ശേഷം ഹഡേഴ്സ്ഫീല്‍ഡിലും മലയാളി പയ്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി; പ്രകടന പത്രികയുമായി തിരുവല്ലക്കാരന്‍ അരുണ്‍ ജേക്കബ് രംഗത്ത്‌

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അഭൂതപൂര്‍വമായ വിധത്തില്‍ യുകെയിലേക്കു മലയാളി വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം സംഭവിക്കുകയാണ്. ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളിലും നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് വിവിധ കോഴ്സുകളില്‍ പ്രവേശനം തേടി എത്തിക്കൊണ്ടിരിക്കുന്നത്. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയാല്‍ രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ ആനുകൂല്യത്തില്‍ പരമാവധി ജോലി കണ്ടെത്തി പഠിക്കാന്‍ ചിലവായ തുക തിരിച്ചു പിടിക്കാം എന്നതും ഭാഗ്യമുണ്ടെങ്കില്‍ യുകെയില്‍ തന്നെ മികച്ച ജോലി കണ്ടെത്താം എന്ന പ്രതീക്ഷയിലുമാണ് കൂടുതല്‍ പേരും എത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ മിക്ക കാമ്പസുകളിലും സംഘടനാ ശക്തി തെളിയിക്കാന്‍ പാകത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ നിറസാന്നിധ്യമായി മാറുന്നത്. 

ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ച സ്റ്റുഡന്റ് കൗണ്‍സില്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ ഏഴു സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാര്‍ത്ഥികളില്‍ നാല് പേരും വിജയിച്ചതോടെ മറ്റു യൂണിവേഴ്‌സിറ്റികളിലും ഇക്കാര്യം ചര്‍ച്ച ആയിരിക്കുകയാണ്. യുകെയില്‍ മലയാളി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് ഒന്നിച്ചു നിന്ന് പരിഹാരം തേടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ആലോചിക്കുന്ന പ്രധാന കാര്യം. നോര്‍ത്താംപ്ടണ്‍ മല്‍സര വിജയം നല്‍കിയ ആവേശം ഇനിയും അവസാനിക്കാതെ നില്‍ക്കുമ്പോളാണ് ഈ ദിവസങ്ങളില്‍ വോട്ടു ചോദിച്ചു കളം നിറയുന്ന അരുണ്‍ ജേക്കബിന്റെ വിവരം ഹഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും എത്തുന്നത്. 

ഇവിടെയും നാലായിരത്തോളം വോട്ടു ബാങ്കില്‍ ഏകദേശം മുന്നോറോളം മലയാളി വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. കൂടാതെ ശക്തമായ സാന്നിധ്യമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും അരുണിന് പിന്തുണ നല്‍കും എന്നാണ് പ്രതീക്ഷ. കാരണം പ്രസിഡെന്‍ഷ്യന്‍ സ്ഥാനത്തേക്ക് ബ്രിട്ടീഷുകാരിയായ യുവതിയാണ് അരുണിന്റെ എതിരാളി. ഇതോടെ ഇന്റര്‍നാഷണല്‍ വിദ്യര്‍ത്ഥികളുടെ വോട്ടു കൂട്ടമായി പിടിച്ചെടുക്കാന്‍ കഴിയും എന്നാണ് അരുണിന്റേയും പിന്തുണയ്ക്കുന്നവരുടെയും പ്രതീക്ഷ. ഫിനാന്‍സ് വിഷയമായി പഠിക്കാന്‍ എടുത്ത് യുകെയില്‍ വന്ന അരുണ്‍ ഇവിടെയെത്തി മൂന്നു മാസത്തിനകം യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എന്ന പ്രത്യേകതയുമുണ്ട്. 

രണ്ടു വര്‍ഷം മുന്‍പ് നടന്ന സ്പെഷ്യല്‍ ഒളിമ്പിക്‌സില്‍ അടക്കം വൊളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ച പരിചയവും കൈമുതലാക്കിയാണ് അരുണ്‍ യൂണിവേഴ്സിറ്റിയില്‍ വോട്ടു പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ നൈജീരിയക്കാരിയായ വിദ്യാര്‍ത്ഥിനി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതും തനിക്കു മുന്നിലുള്ള പ്രതീക്ഷയാണെന്നും അരുണ്‍ പറയുന്നു. നവമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍ എത്തിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരായ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ സഹായവും തന്നോടൊപ്പം ഉണ്ടാകണമെന്നാണ് അരുണ്‍ അഭ്യര്‍ത്ഥിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്ന വോട്ടെടുപ്പ് നാളെ അവസാനിക്കും. കയ്യോടെ ഫലവും പുറത്തുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കൃത്യമായ മാനിഫെസ്റ്റോ ഒക്കെ ഉണ്ടാക്കിയാണ് അരുണിന്റെ വോട്ടു പിടുത്തം. ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റികള്‍ തമ്മിലുള്ള വിദ്യാര്‍ത്ഥി കൈമാറ്റം അടക്കമുള്ള വിഷയങ്ങളാണ് അരുണിന്റെ പ്രധാന വാഗ്ദാനം. ഇത് കേരളത്തില്‍ നിന്നടക്കം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹഡേഴ്സ്ഫീല്‍ഡില്‍ എത്താന്‍ അവസരമൊരുക്കും എന്നാണ് പ്രതീക്ഷ. തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ പഠന ശേഷം ഇന്റര്‍നാഷണല്‍ ബിസിനസ് ഓപ്പറേഷനില്‍ ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാന്തര ബിരുദവും ഈ യുവാവ് നേടിയിട്ടുണ്ട്. സൗദിയിലും ദുബൈയിലും അക്കൗണ്ടിംഗ് രംഗത്ത് ജോലിയും ചെയ്ത ശേഷമാണ് അരുണ്‍ യുകെയില്‍ എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category