kz´wteJI³
ഏകദേശം 60 ശതമാനം ആളുകളും ചിന്തിക്കുന്നത് തങ്ങളുടെ വീടിനു മുന്നിലെ പാര്‍ക്ക് വേയില്‍ തങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്യുവാനുള്ള അവകാശം ഉണ്ടെന്നാണ്. അതുപോലെ മൂന്നില്‍ ഒന്നു വീതം ആളുകള്‍ക്ക് മറ്റൊരാളുടെ വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റമാണോ എന്നും അറിയില്ല. ഈയിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.
എന്നാല്‍, ഇത് സംബന്ധിച്ച് വ്യക്തമായ ഒരു നിയമമില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ തദ്ദേശവാസികള്‍ക്കും അഥിതികള്‍ക്കും, ഡ്രൈവ് വേ തടസ്സപ്പെടുത്താത്തിടത്തോളം കാലം എവിടെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാവുന്നതാണ്. അതുപോലെ ഒരാള്‍ക്ക് തുടര്‍ച്ചയായി ഒരിടത്ത് എത്രനേരം വാഹനം പാര്‍ക്ക് ചെയ്യാം എന്നതു സംബന്ധിച്ചും പ്രത്യേക നിയമം നിലവിലില്ല. എന്നാല്‍, ഇതെല്ലാം ആത്യന്തികമായി ലോക്കല്‍ അതോറിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു കാര്‍, പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് മാറ്റണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം ലോക്കല്‍ അതോറിറ്റിക്കുണ്ട്.
നിങ്ങളുടെ വീടിനു മുന്നില്‍, ആഴ്ചകളോളമോ മാസങ്ങളോളമോ ആയി ഒരേ വാഹനം പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍, അത് നീക്കം ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ലോക്കല്‍ അതോറിറ്റി ആയിരിക്കും. ആ വാഹനം, കേടുപാടുകള്‍ സംഭവിച്ചതോ, മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുന്നതോ, ഇന്‍ഷൂര്‍ ചെയ്തിട്ടില്ലാത്തതോ, റോഡ് ടാക്സ് അടയ്ക്കാത്തതോ ആണെങ്കില്‍ കൗണ്‍സില്‍ അത് നീക്കം ചെയ്യുവാനാണ് സാധ്യത.
എന്നിരുന്നാലും, വാഹനത്തിന്റെ ഉടമസ്ഥനെ നിങ്ങള്‍ക്ക് പരിചയമുണ്ടെങ്കില്‍, ഒരു ഔപചാരികമായ സംഭാഷണമായിരിക്കും ഏറ്റവും ഉചിതം. ലോക്കല്‍ അഥോറിറ്റിയെ വിവരം അറിയിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഇത് നടത്തണം. കാരണം, അവരുടെ വാഹനം നിങ്ങള്‍ക്ക് ശല്യമാണെന്ന കാര്യം ഒരുപക്ഷെ അവര്‍ക്ക് അറിയില്ലായിരിക്കും.
ഇത്തരത്തില്‍ മറ്റുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത സംഭവങ്ങള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബ്രൈറ്റണില്‍ നിന്നാണ്. നോട്ടിംഗ്ഹാമും കാര്‍ഡിഫും തൊട്ടു പുറകേയുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ബ്രിട്ടനിലെ പ്രാദേശിക വാസികള്‍ ആശങ്കയിലാണ്. ഏഴില്‍ ഒരാള്‍ വീതം ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത കാറുകളുടെ വിന്‍ഡ് സ്ക്രീനുകളിലും മറ്റും നോട്ടീസുകള്‍ പതിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
എന്നാല്‍, പാര്‍ക്കിംഗ് നിരോധിത മേഖലകളിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ 1,000 പൗണ്ട് വരെ പിഴ ഈടാക്കിയേക്കാം. മാത്രമല്ല, ഇത്തരത്തില്‍ പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തതിന്റെ ഫലമായി ഏതെങ്കിലും അപകടത്തില്‍ നിങ്ങളുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുമില്ല. അതിനാല്‍ അത്തരത്തിലുള്ള സ്ഥലങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam