കാലാവസ്ഥാ വ്യതിയാനം ലോകനാശത്തിലേക്ക് നയിക്കുമെന്ന മുറവിളി ഉയര്‍ന്നിട്ട് ഏറെക്കാലമായെങ്കിലും അതിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് സത്യം. ഉച്ചകോടികളും വാര്‍ഷിക സമ്മേളനങ്ങളും നടത്തി പ്രമേയം പാസ്സാക്കുന്നതില്‍ ഒതുങ്ങുകയാണ് പല പരിസ്ഥിതി പ്രശ്നങ്ങളും. നഗരവത്ക്കരണം വികസനത്തിന്റെ മുഖമുദ്രയായി എടുത്തുകാട്ടി, പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ച് ഭൂരിപക്ഷത്തെ അവര്‍ക്കെതിരെ ആക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രണ്ട് ഭീകരമുഖങ്ങള്‍ നാം അറിയേണ്ടത്.
അന്റാര്‍ട്ടിക്കയില്‍ നിന്നും വിണ്ടുമാറി ഒഴുകിയടുക്കുന്ന കൂറ്റന്‍ മഞ്ഞുമല
ന്യുയോര്‍ക്ക് നഗരത്തേക്കാള്‍ വലിപ്പമുള്ള ഒരു മഞ്ഞുമല അന്റാര്‍ട്ടിക്ക് ഐസ് ഷെല്‍ഫില്‍ നിന്നും വിണ്ടുമാറി വന്‍കരകള്‍ക്ക് നേരെ ഒഴുകിയെത്തുകയാണ്. ബ്രിട്ടന്റെ ഹാലി റിസര്‍ച്ച് സ്റ്റേഷനു സമീപമാണ് കഴിഞ്ഞയാഴ്ച്ച ഈ വിള്ളല്‍ ആദ്യമായി പ്രത്യക്ഷമായത്.492 അടി കനത്തിലുള്ള ബ്രണ്ട് ഐസ് ഷെല്‍ഫില്‍ നിന്നുമാണ് 1,270 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ മഞ്ഞുപാളി അടരുവാന്‍ തുടങ്ങിയത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വ്വേയാണ് ഇക്കാര്യം പുറത്തുവിട്ടത് അന്റാര്‍ട്ടിക്കയുടെ വെഢെല്‍ സീ സെക്ഷനിലെ ഷെല്‍ഫില്‍ വലിയ വിള്ളലുകള്‍ ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയിട്ട് ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.
2017 മുതല്‍ ഇവിടെ ബി എ എസിന്റെ ഒരു ഗവേഷണകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ അഭിപ്രായപ്രകാരം കാല്വിംഗ് എന്ന ഈ പ്രക്രിയ ആദ്യം ആരംഭിച്ചത് 2020 നവംബറിലാണ്. നോര്‍ത്ത് റിഫ്റ്റ് എന്ന് വിളിക്കുന്ന ഒരു പ്രധാനഭാഗം അന്ന് അടര്‍ന്നു മാറിയിരുന്നു. ജനുവരിയില്‍ പ്രതിദിനം ഏകദേശം ഒരു കിലോമീറ്ററോളം ഇത് വടക്ക് കിഴക്ക് ദിശയിലേക്ക് തള്ളപ്പെട്ടിരുന്നു. ഇതിന്റെ ഫലമായ ഒരു മഞ്ഞുമല രൂപപ്പെടുകയും ഫെബ്രുവരി 26 ന് ഇത് ബാക്കിയുള്ള ഐസ്ഷെല്ഫില് നിന്നും അടര്‍ന്ന് മാറുകയുംചെയ്തു.
ഇതിന്റെ ചലനം ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനമായ കേംബ്രിഡ്ജിനെ അറിയിക്കുന്നുണ്ട്. മാത്രമല്ല, അവിടെ ശാസ്ത്രജ്ഞന്മാര്, ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഇതിനെ നിരീക്ഷിക്കുന്നുമുണ്ട്. 306 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ന്യുയോര്‍ക്ക് നഗരത്തേക്കാള്‍ വലുതാണ് 490 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ മഞ്ഞുമല. ബ്രണ്ട് ഐസ് ഷെല്‍ഫില്‍ ഉണ്ടായ വിള്ളല്‍ കഴിഞ്ഞ 35 വര്‍ഷങ്ങളായി വ്യത്യാസപ്പെടാതെ ഇരിക്കുകയായിരുന്നു എന്നാണ് നാസ പറഞ്ഞത്. പിന്നീട് അടുത്തകാലത്താണ് ഇത് വിപുലപ്പെടാന്‍ ആരംഭിച്ചത്.
വരുന്ന ആഴ്ചകളിലും മാസങ്ങളിലുമായി ഇത് അന്റാര്‍ട്ടിക്കില്‍ നിന്നും ഒഴുകി അകലാം എന്നും അല്ലെങ്കില്‍ അവിടെ തന്നെ കറങ്ങി നടക്കാം എന്നുമാണ് കേംബ്രിഡ്ജ് ആസ്ഥാനത്തെ ശാസ്ത്രജ്ഞന്മാര് പറയുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേയുടെ ഹാലി ഗവേഷണകേന്ദ്രം മാറ്റി സ്ഥാപിച്ചതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അന്റാര്‍ട്ടിക്കില്‍ നിന്നും അടര്‍ന്നു മാറിയിട്ടുള്ള ഏറ്റവും വലിയ മഞ്ഞുപാളി പക്ഷെ ഇതല്ല. എന്നാല്‍, അന്റാര്‍ട്ടിക്ക നിരീക്ഷണവിധേയമായ 1915 മുതല്‍ ബ്രണ്ട് ഐസ് ഷെല്‍ഫില്‍ നിന്നും അടര്‍ന്നു മാറുന്ന ഏറ്റവും വലിയ പാളിയാണിത്.
ഇതിനു മുന്‍പ് 2017-ല്‍ ലാര്‍സന്‍ സി ഷെല്‍ഫിന്റെ 12 ശതമാനത്തോളം ഭാഗം അടര്‍ന്നുമാറിയിരുന്നു. എ 68 എന്ന് നാമകരണം ചെയ്ത ആ പാളിക്ക് ഏകദേശം 2,300 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, പെന്‍ഗ്വിനുകള്‍ക്കും സീല്‍ മത്സ്യങ്ങള്‍ക്കും വന്‍ തോതില്‍ ഭീഷണിയുയര്‍ത്തിയിരുന്ന ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഒരു മഞ്ഞുമല സൗത്ത് ജോര്‍ജ്ജിയയില്‍ തകര്‍ത്തുകളഞ്ഞിരുന്നു. ഇതുവരെ ഇത്തരത്തില്‍ അടര്‍ന്നു മാറിയതില്‍ ഏറ്റവും വലിയ മഞ്ഞുപാളി 4,200 ചതുരശ്രമൈല്‍ വിസ്തീര്‍ണ്ണമുള്ള ബി-15 ആണ്. റോസ്സ് ഐസ് ഷീല്‍ഡില്‍ നിന്നും 2000-ല്‍ അടര്‍ന്നുമാറിയ ഈ പാളി പിന്നീട് 2005 ആയപ്പോഴേക്കും പല ചെറു കഷണങ്ങളായി വിഭജിക്കപ്പെട്ടു.
കടുത്ത തണുപ്പില്‍ മനുഷ്യന് കൈയ്യൊഴിഞ്ഞ് പ്രേതനഗരമായി മാറിയ റഷ്യയില്‍ വോര്‍കുട നഗരം
കല്‍ക്കരി ഖനികള്‍ക്ക് പ്രസിദ്ധമാണ് റഷ്യയിലെ സെമെന്റ്നോസാവോഡ്സ്കി മേഖലയിലുള്ള വോര്‍കുടയും പരിസര്ങ്ങളും. അതുകൊണ്ടു തന്നെ ഒരു വ്യവസായിക നഗരമായി വളര്‍ന്നുവന്ന ഒന്നുകൂടിയായിരുന്നു വോര്‍കുട ഒരുകാലത്ത്. ഈ കല്‍ക്കരി ഖനികളില്‍ നിന്നും 17കിലോമീറ്റര്‍ മാത്രം അകലെയുള്ള നഗരത്തിലെ പ്രധാന ആവാസമേഖല ഇന്ന് തീര്‍ത്തും വിജനമാണ്. തണുപ്പ് കാലത്ത് മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടത്തെ താപനില.
അവിടത്തെ ആവാസകേന്ദ്രങ്ങളിലെ മഞ്ഞുമൂടിയ കെട്ടിടത്തിന്റെയും ഗൃഹോപകരണങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലും ജനലുകളിലുമൊക്കെ മഞ്ഞുകട്ടകളാണ്. അതിനൊപ്പം തന്നെ മഞ്ഞുവീഴ്ച്ചയില്‍ മുങ്ങിപ്പോയ ലോറികളുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
കടുത്ത തണുപ്പ് ഒരു തുടര്‍ക്കഥയായപ്പോള്‍ 2013 ല്‍ ഇവിടെനിന്നും ജനങ്ങള്‍ വിട്ടുപോകാന്‍ ആരംഭിച്ചു. ചെറിയ തണുപ്പുള്ള വേനലും കൊടുംതണുപ്പുള്ള ശൈത്യകാലവുമായി കാലാവസ്ഥ വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ നഗരം യൂറോപ്പിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള നഗരമാണ്. മാത്രമല്ല, യൂറോപ്പിലെ ഏറ്റവും തണുപ്പേറിയ നഗരവും. സ്റ്റാലിന് സ്ഥാപിച്ച കുപ്രസിദ്ധമായ ഗുലാഗ് പ്രിസണ്‍ ക്യാമ്പ് ഒരുകാലത്ത് ഈ നഗരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എഴുപതിനായിരത്തിലധികം ജനങ്ങള്‍ താമസിച്ചിരുന്ന ഈ നഗരം ഇന്ന് തണുത്തുവിറച്ച്, അക്ഷരാര്‍ത്ഥത്തില്‍ ഒരു ശ്മശാനമായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് സജീവമായിരുന്ന തെരുവോര ചന്തകളും, ഖനിതൊഴിലാളികളുടെ പാര്‍പ്പിടങ്ങളുമെല്ലാം മഞ്ഞുമൂടിക്കിടക്കുന്നു. കാലാവസ്ഥാ വ്യതിയാനം വരുത്തിവച്ച മറ്റൊരു ദുരന്തത്തിന്റെ ബാക്കിപത്രം പോലെ എങ്ങും മരണതുല്യമായ മൂകത മാത്രം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ