1 GBP = 103.00 INR                       

BREAKING NEWS

രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞാല്‍ നമ്മുടെ അടുക്കളകള്‍ എങ്ങനെ ആയിരിക്കും? ഓക്സിജന്‍ ലഭിക്കാതെ ഭൂമുഖത്ത് നിന്നും ജീവന്‍ മുഴുവന്‍ തുടച്ചു നീക്കപ്പെടുന്ന കാലം വരും; രണ്ടു അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍

Britishmalayali
kz´wteJI³

ഭാവിയേ കുറിച്ച് മനുഷ്യന്‍ എന്നും ആശങ്കപ്പെടുന്നുണ്ട്. ഇത്തരം ആശങ്കകളാണ് പ്രവചനങ്ങളിലേക്കും ജോതിഷത്തിലേക്കും എല്ലാം മനുഷ്യരെ ആകൃഷ്ടരാക്കുന്നത്. ഇന്നത്തെ ലോകത്തില്‍ മാത്രം ജീവിക്കുക എന്ന തത്വശാസ്ത്ര വാചകങ്ങള്‍ തട്ടിവിടുമ്പോഴും അവനെ അലട്ടുന്നത് ഭാവിയെ കുറിച്ചുള്ള ചിന്തകളാണ്. എക്കാലവും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന ഒന്നാണ് മനുഷ്യ ജീവിതം. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് അവന്‍ വ്യാകുലനുമാണ്. അതീന്ദ്രിയ ശക്തികളേയും ജ്യോതിഷം പോലുള്ളവയേയും ഒക്കെ മനുഷ്യര്‍ ഭാവിയെക്കുറിച്ചറിയുവാന്‍ ആശ്രയിക്കുന്നതുപോലെ, പല ശാസ്ത്രജ്ഞരും പലപ്പോഴായി ശാസ്ത്രീയ വിശകലനങ്ങളിലൂടെ ഭാവിയെക്കുറിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് പഠന റിപ്പോര്‍ട്ടുകളാണ് ഇവിടെ.

മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഒരു അടുക്കള
ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടും. നിര്‍മ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇതുവരെ നാം സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ സാഹചര്യത്തില്‍, ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമായ അടുക്കളുടെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഈ രംഗത്തെ വിദഗ്ധര്‍. വൈദ്യുതി ഉദ്പാദിപ്പിക്കുന്ന ചവറ്റുകൊട്ടകള്‍ മുതല്‍ കൈയ്യടിച്ചാല്‍ തുറക്കുന്ന ഷെല്‍ഫുകള്‍ വരെയുള്ള ആധുനിക അടുക്കളയുടെ ചിത്രം വരച്ചുകാട്ടുകയാണവര്‍.

പ്രശസ്ത ജര്‍മ്മന്‍ അടുക്കള ഉപകരണ നിര്‍മ്മാതാക്കളായ കച്ചന്‍ഹൗസ് ആണ് 20 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നത്തെ അടുക്കളയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഉപകരണങ്ങള്‍ സഹിതമുള്ള ഒരു അടുക്കളയുടെ രേഖാ ചിത്രം പുറത്തുവിട്ടത്. ലോക്ക്ഡൗണ്‍ കാലത്ത് പതിവിലേറെ സമയം വീടുകളില്‍ ചെലവഴിക്കേണ്ടി വന്നതിനാല്‍ അഞ്ചില്‍ ഒരു ബ്രിട്ടീഷുകാരന്‍ തന്റെ അടുക്കള നവീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന സര്‍വ്വേഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കച്ചന്‍ഹൗസ് ഈ രേഖാ ചിത്രവുമായി എത്തിയത്.

ഒരു അടുക്കള നവീകരിക്കുമ്പോള്‍ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നല്‍കിയത് ജോലികള്‍ കൂടുതല്‍ എളുപ്പമാക്കുക എന്ന ഉത്തരമായിരുന്നു. ഇന്നത്തെ സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, പരസ്പരം ആശയവിനിമയം നടത്താവുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ ആവിര്‍ഭാവം സമീപകാലത്തു തന്നെ സാധ്യമാവും എന്നാണ് കച്ചന്‍ഹൗസ് ഫ്രാഞ്ചൈസി ഉടമയായ ക്രിസ് സ്മിത്ത് പറയുന്നത്. ഇത് മനുഷ്യന്‍ അടുക്കളയില്‍ ചെലവിടുന്ന സമയം കാര്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

കച്ചന്‍ഹൗസിന്റെ രൂപരേഖ അടുക്കളയില്‍ ആര്‍ക്കും ജോലി എളുപ്പമാക്കുന്നതും പ്രകാശപൂരിതമായതുമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങള്‍ അടങ്ങിയ ഒരു ദ്വീപ് എന്ന് ഈ അടുക്കളയെ വിശേഷിപ്പിക്കാം. അവയില്‍ ചിലത് ഇനി പറയുന്നവയാണ്.

ഏയര്‍ പ്യുരിഫയര്‍: ഇത് ആധുനിക സെനസറുകള്‍ ഉപയോഗിച്ച് അടുക്കളയിലെ വായുവിന്റെ ഗുണമേന്മ പരിശോധിക്കുകയും ആവശ്യമെങ്കില്‍ അതിനെ ശുദ്ധീകരിക്കുകയും ചെയ്യും.
ഹോം ഹബ് യൂണിറ്റ്: ഇതായിരിക്കും ആധുനിക അടുക്കളയുടെ ഹൃദയഭാഗം. അടുക്കളയിലെ മുഴുവന്‍ ഉപകരണങ്ങളേയും സിസ്റ്റങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഇതിലൂടെയാണ്. ഇത് ഉപയോഗിച്ച്, അടുക്കളയിലെ ഉപകരണങ്ങളെ മാത്രമല്ല, വീട്ടിലെ എല്ലാ മുറികളിലുമുള്ള ഉപകരണങ്ങളേയും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ആക്സസ്, ഫോണ്‍ അപ്ഡേറ്റ്സ് എന്നിവയും ലഭ്യമാക്കും.
വോയ്സ് കണ്‍ട്രോള്‍ഡ് മൂഡ് ലൈറ്റിംഗ്: ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള എല്‍ ഇ ഡി ലൈറ്റിംഗ് സംവിധാനമാണ്. സമയം, മറ്റ് പല സാഹചര്യങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ഏതൊരു മുറിയിലേയും പ്രകാശ തീവ്രതയില്‍ മാറ്റം വരുത്താന്‍ ഇതിനാകും.
വെര്‍ച്വല്‍ കിച്ചന്‍ അസിസ്റ്റന്റ്: അടുക്കളയിലെ ഉപകരണങ്ങളെയൊക്കെ കൂടുതല്‍ ഉയര്‍ന്ന തലത്തില്‍ ഏകോപിപ്പിക്കുവാന്‍ ഇതിനാകും. സ്മാര്‍ട്ട് സ്പീക്കറുകളുമായി ഏകോപിപ്പിക്കപ്പെടുമ്പോള്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും മറ്റും നല്‍കാനും ഇതിനാവും.
ഫുഡ് വേയ്സ്റ്റ് പവേര്‍ഡ് ജനറേറ്റര്‍: വീടുകളില്‍ അധികം വരുന്ന ഭക്ഷണവും അതുപോലെ പാചകത്തിന്റെ ഭാഗമായി വരുന്ന അവശിഷ്ടങ്ങളും മറ്റ് അടുക്കള മാലിന്യങ്ങളും ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ വൈദ്യൂതി ഇത് ഉല്‍പാദിപ്പിക്കും.
സ്മാര്‍ട്ട് ഫ്രിഡ്ജ്: ഇത് ഇപ്പോള്‍ തന്നെ സാധാരണമാകാന്‍ തുടങ്ങിയിട്ടുണ്ട്. അകത്തു വച്ചിരിക്കുന്ന സാധനങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് ആവശ്യമായ താപനില സ്വയം ക്രമീകരിക്കാന്‍ കഴിവുള്ളവയാണ് ഈ ഫ്രിഡ്ജുകള്‍. മാത്രമല്ല, ഒരു ബാര്‍കോഡ് സിസ്റ്റത്തിന്റെ സഹായത്തോടെ വസ്തുക്കള്‍ കാലപ്പഴക്കം വരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങളും ഇതിന് അറിയിക്കാന്‍ കഴിയും.

ഇതിനു പുറമേ സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഡിഷ് വാഷുകള്‍ സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള പ്രകാശ സംവിധാനം തുടങ്ങിയവയും ആധുനിക അടുക്കളയുടെ ഭാഗമായിരിക്കും. മാത്രമല്ല, കാലാവസ്ഥ, വെളിയിലെ വെളിച്ചത്തിന്റെ സാന്ദ്രത, തുടങ്ങിയവയ്ക്കൊപ്പം അടുക്കള കൂടുതല്‍ സുഖപ്രദമാക്കാനുള്ള വിദ്യകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഓട്ടോ ആക്ടീവ് ബ്ലൈന്‍ഡുകളും ഈ അടുക്കളയുടെ ഭാഗമാണ്.

ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ അവസാനിക്കാന്‍ ഇനി ഒരു ബില്ല്യണ്‍ വര്‍ഷങ്ങള്‍
ഒരു ഭാഗത്ത് സാങ്കേതിക വിദ്യയിലെ വളര്‍ച്ച മനുഷ്യ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുമെന്ന് ആലോചിക്കുമ്പോള്‍ തന്നെ എന്നും മുന്നില്‍ ഭീതിയുണര്‍ത്തുന്ന ജീവിതാവസാനവും മനുഷ്യന്റെ ഉള്ളില്‍ ഒരു ചിന്തയായി അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഭൂമിയിലെ ജീവന്റെ തുടിപ്പിനെ കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ തുടര്‍ച്ചയായ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു പഠന ത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓക്സിജന്റെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നതിനാല്‍ ഒരു ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയിലെ ഭൂരിഭാഗം ജീവികളും മരണമടയും എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജീവശാസ്ത്രപരവും കാലാവസ്ഥാപരവും അതുമോലെ ഭൂവിജ്ഞാന ശാസ്ത്രപരവുമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ജപ്പാനിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞന്മാര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സൂര്യനിലെ താപനിലയും തിളക്കവും വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഭൗമോപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും പ്രകാശസംശ്ലേഷണത്തില്‍ വരുന്ന കുറവും നിമിത്തമാണ് ഓക്സിജന്റെ അളവില്‍ ഇടിവ് സംഭവിക്കുക.

ഒരു ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഓക്സിജനൊഴിഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജനവാസയോഗ്യമല്ലാത്ത മീതെയ് സമ്പുഷ്ടമായ അന്തരീക്ഷമായി മാറുമെന്നും ഇവര്‍ പറയുന്നു. അതായത് ജീവന്റെ നാമ്പുകള്‍ പൊട്ടിമുളയ്ക്കുന്നതിനു മുന്‍പുള്ള അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകും. ഇതിനു ശേഷമായിരിക്കും ഇര്‍പ്പമായ ഹരിതഗൃഹ അവസ്ഥയുണ്ടാകുന്നത്. ഇത്തരം അവസ്ഥയില്‍ അന്തരീക്ഷത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാന്‍ ആരംഭിക്കും.

2.4 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ അന്തരീക്ഷത്തില്‍ മീതെയ്ന്‍, അമോണിയ, നീരാവി, ഉത്കൃഷ്ട വാതകമായ നിയോണ്‍ എന്നിവയായിരുന്നു സമൃദ്ധമായി ഉണ്ടായിരുന്നത്. സ്വതന്ത്ര ഓക്സിജന്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് മഹാ ഓക്സീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയ ആരംഭിക്കുന്നത്. കടലില്‍ ജീവിച്ചിരുന്ന സൈനോ ബാക്ടീരിയകള്‍ പ്രകാശസംശ്ലേഷണം വഴി ഓക്സിജന്‍ വലിയതോതില്‍ ഉല്‍പാദിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അന്തരീക്ഷത്തില്‍ സ്വതന്ത്ര ഓക്സിജന്റെ സാന്നിധ്യമുണ്ടായത്.

പിന്നീട് ഏകകോശ ജീവികളും അതിനുശേഷം ബഹുകോശ ജീവികളുമൊക്കെ ഇവിടെയുണ്ടായി. എന്നാല്‍ ഇതുവരെ ഉണ്ടായ പരിണാമത്തിന്റെ എതിര്‍ദിശയിലേക്കാണ് ഇപ്പോള്‍ ഭൂമി സഞ്ചരിക്കുന്നത് എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category