1 GBP = 102.00 INR                       

BREAKING NEWS

ഒന്നര വയസുകാരിയെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ; അമ്മയും മകളും മരിച്ച നിലയില്‍; മരിച്ചത് ചാവക്കാട് സ്വദേശിനിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Britishmalayali
kz´wteJI³

തൃശ്ശൂര്‍: ചാവക്കാട് ഇരട്ടപ്പുഴ മുഹയുദ്ദീന്‍ പള്ളിക്കു സമീപം വീട്ടില്‍ യുവതിയേയും ഒന്നരവയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷയേയും മകള്‍ ദേവാംഗനയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം 24 കാരിയായ ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിഷയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരകത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക്  പോകാനിരിക്കെയാണ് ആത്മഹത്യ.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തം അരങ്ങേറിയത്. ലോട്ടറി കച്ചവടക്കാരനായ ഷണ്‍മുഖന്‍ പുറത്തേക്കിറങ്ങുമ്പോള്‍ കവിളില്‍ മുത്തം നല്‍കിയ ദേവാംഗനയെ കണ്‍മഷി ഇടാനെന്നും പറഞ്ഞു അകത്തേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവത്രെ. മകളെ ഷാളില്‍ കെട്ടിത്തൂക്കിയതിനുശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ജിഷ കുഞ്ഞുമായി എത്തിയത്. ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ലാല്‍ ഒന്നര മാസം മുന്‍പ് ഗള്‍ഫിലേക്ക് തിരിച്ചുപോയിരുന്നു. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം.

ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ചാവക്കാട് തഹസില്‍ദാര്‍ വി വി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ പി ജയപ്രസാദ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ ത്യശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്: ജയഭാരതി. സഹോദരങ്ങള്‍: ഷിജിത്ത്, ജനീഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category