1 GBP = 102.00 INR                       

BREAKING NEWS

ഖലാസികളും മടങ്ങി; കരയിലേക്ക് ഇടിച്ചു കയറിയ ബോട്ട് തിരികെ കടലിലേക്ക് ഇറക്കാനാകാതെ കുഴങ്ങി ഉടമ; മത്സ്യബന്ധന ബോട്ട് ദിശമാറി പൂവാറിലെത്തിയത് കഴിഞ്ഞ 18 ന്; ജീവിതം രക്ഷിക്കാനായി എടുത്ത ബോട്ട് ഉടമയ്ക്ക് കുരുക്കാകുമ്പോള്‍

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: ഖലാസികളും പിന്മാറിയതോടെ പൂവാര്‍ പൊഴിക്കരയില്‍ കരയിലേക്ക് ഇടിച്ചു കയറിയ ബോട്ടിന് സമീപം നിസ്സഹായനായി നില്‍ക്കുകയാണ് ബോട്ടുടമ കൊല്ലം സ്വദേശി തൈത്തോപ്പില്‍ ആനന്ദ്. ജീവിതം രക്ഷപ്പെടുത്താന്‍ അറ്റ കൈ പ്രയോഗമെന്ന നിലയിലാണ് ഒരു ബോട്ട് പരീക്ഷിച്ചത്. അതിപ്പോള്‍ ജീവിതത്തില്‍ കുരുക്കായി മാറിയിരിക്കുകയാണ് ആനന്ദിന്. ഒരായുസ്സിന്റെ മുഴുവന്‍ അധ്വാനവും പ്രതീക്ഷയുമാണ് ഇദ്ദേഹത്തിന് നഷ്ടമായത്.

ഫെബ്രുവരി 18നു പുലര്‍ച്ചെയാണ് മറിയം എന്ന മത്സ്യബന്ധന ബോട്ട് ദിശ മാറി കരയില്‍ എത്തിയത്. സ്രാങ്ക് (ബോട്ട് ഡ്രൈവര്‍) ഉറങ്ങിപ്പോയതാണെന്നും ദിശമാറിപ്പോയതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട്, ആരെയും പഴിക്കാന്‍ താനില്ലെന്ന് ആനന്ദ് പറയുന്നു. ബോട്ട് തിരികെ കടലില്‍ ഇറക്കാന്‍, വിഴിഞ്ഞം അദാനി ഗ്രൂപ്പിന്റെ സഹായം തേടി. അവരുടെ ചെറിയ കപ്പല്‍, കടലില്‍ നിന്നും കെട്ടി വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആനന്ദിന്റെ തന്നെ ബന്ധുക്കള്‍ ചെറിയ ബോട്ടുകളിലെത്തി ഇതാവര്‍ത്തിച്ചപ്പോഴും വിജയം കണ്ടില്ല.

പിന്നീടാണ് കോഴിക്കോട്ടു നിന്നും ഖലാസികളെ വരുത്തിയത്. അവര്‍ ആദ്യം ബോട്ടിനെ കടലില്‍ ഇറക്കാനും പിന്നീട് കരയിലേക്കു കയറ്റി വയ്ക്കാനുമാണ് ശ്രമിച്ചത്. മണ്ണുമാന്തി ഉപയോഗിച്ചു മണല്‍ മാറ്റാനും ഇരുമ്പ് റോപ് ഉപയോഗിച്ചു കെട്ടി മണ്ണില്‍ നിന്നും ഉയര്‍ത്താനുമാണ് ശ്രമിച്ചത്. പക്ഷേ, ശക്തമായ തിരമാലകളെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. തിരമാലകള്‍ തുടര്‍ച്ചയായി പതിച്ചതുമൂലം ബോട്ടിന്റെ കടലിന് അഭിമുഖമായി കിടന്ന ഭാഗം ഏതാണ്ടു പൂര്‍ണമായും നശിച്ചു. ഇതിലൂടെ വെള്ളവും മണലും കയറി. ബോട്ടിനു തന്നെ 100 ടണ്‍ ഭാരമുണ്ട്. ജലവും മണലും കൂടിയായപ്പോള്‍ ഭാരം ഇരട്ടിയോളമായെന്നു ഖലാസികള്‍ പറഞ്ഞത്.

തങ്ങളെക്കൊണ്ടാവില്ലെന്നു തീര്‍ത്തു പറഞ്ഞ് ഖലാസികള്‍ മടങ്ങും മുന്‍പ് ആനന്ദിനൊരു ഉപദേശവും നല്‍കി ബോട്ട് ആക്രിക്ക് വില്‍ക്കുക. ഇതോടെയാണ് ആനന്ദിന്റെ സകല പ്രതീക്ഷകളും അസ്ഥാനത്തായത്. ഒന്നര കോടി രൂപ മുടക്കി നിര്‍മ്മിച്ച ബോട്ട് ആക്രി വിലയ്ക്കു വില്‍ക്കേണ്ടി വരുമെന്നു പറയുമ്പോള്‍ ബോട്ടുടമ കൊല്ലം ശക്തികുളങ്ങര തൈത്തോപ്പില്‍ ആനന്ദ് എന്ന ഇഗ്നേഷ്യസ് ലയോള നിയന്ത്രണം വിട്ട് കരയുകയാണ്.

20 വര്‍ഷത്തോളം മരുഭൂമിയിലെ പൊരി വെയിലില്‍ അധ്വാനിച്ചുണ്ടാക്കിയ പണവും ബാങ്കില്‍ നിന്നും വായ്പ എടുത്ത 43 ലക്ഷം രൂപയും ചേര്‍ത്താണ് ഒന്നര കോടി രൂപയുടെ മറിയം എന്ന ബോട്ടു നിര്‍മ്മിച്ചതെന്ന് ആനന്ദ് പറയുന്നു. ലോക്ഡൗണ്‍ വരെ കുഴപ്പമില്ലാതെ കാര്യങ്ങള്‍ പോയി. കോവിഡ് കാലത്ത് വായ്പയുടെ തിരിച്ചടവ് മുടങ്ങി. പിന്നെയും കടലില്‍ പോയി ഒന്നു പച്ചപിടിച്ചു വന്നപ്പോഴാണ് നിനച്ചിരിക്കാതെ അപകടമുണ്ടായത്.

താനും ഒരു മത്സ്യത്തൊഴിലാളിയാണെന്നു ചൂണ്ടിക്കാട്ടുന്ന ആനന്ദ്, പലരെയും ബന്ധപ്പെട്ടിട്ടും സര്‍ക്കാരിന്റെ യാതൊരു സഹായവും ഇതുവരെ ലഭിച്ചില്ലെന്നും പറയുന്നു. ഖലാസികളെ കൊണ്ടു വന്നതുള്‍പ്പെടെ 15 ലക്ഷത്തോളം രൂപ ഇതിനകം ചെലവായിക്കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചാണ് ഇത് നടന്നത്. വീടും പറമ്പും പണയപ്പെടുത്തിയാണ് വായ്പ എടുത്തത്.

തനിക്കൊരു കൈത്താങ്ങ് ലഭിച്ചില്ലെങ്കില്‍ നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും ആനന്ദ് പറഞ്ഞു. ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളും ഉള്‍പ്പെടുന്നതാണ് ആനന്ദിന്റെ കുടുംബം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category