1 GBP = 102.00 INR                       

BREAKING NEWS

മോദി അധികാരത്തില്‍ എത്തുമ്പോള്‍ നേമത്തെ പെട്രോള്‍ വില 72 രൂപ; ഏഴ് കൊല്ലം കഴിയുമ്പോള്‍ ക്രൂഡ് ഓയില്‍ വില 55 ഡോളറും; എന്നിട്ടും രാജഗോപാലിന് വോട്ട് ചെയ്തവര്‍ പെട്രോളിന് കൊടുക്കുന്നത് 93 രൂപ; പാചക വാതകത്തിന് മൂന്ന് മാസത്തിനിടെ കൂടിയത് 200 രൂപയും; ബിജെപിയെ തളയ്ക്കാന്‍ 'പെട്രോള്‍' വജ്രായുധമാകും; പ്രചരണത്തില്‍ ഇന്ധനം കത്തും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബിജെപിയെ നേമത്തും തോല്‍പ്പിക്കാനുള്ള തുറുപ്പു ചീട്ടായി പെട്രോള്‍ വില വര്‍ദ്ധന മാറും. മോദിയ്ക്കെതിരെ ആയുധമാക്കാന്‍ ഇതിലും നല്ല ആയുധം ഇല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്താം. ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 94 രൂപയോട് അടുത്താണ് വില. പാചകവാതകത്തിന് ഇന്നലെയും വില വര്‍ധിച്ചു. 3 മാസത്തിനിടെ കൂടിയത് 200 രൂപ. വീട്ടമ്മമാരെ നേരിട്ടു ബാധിക്കുന്ന വിഷയം തിരഞ്ഞെടുപ്പില്‍ ആളിക്കത്തുമെന്നുറപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകാനാണ് തീരുമാനം. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വരെ വില കൂടുകയാണ്. 2016ല്‍ മോദി അധികാരത്തില്‍ എത്തുമ്പോള്‍ 72 രൂപയായിരുന്നു പെട്രോള്‍ വില. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 120 ഡോളറും. ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന്റെ നിരക്ക് 65 ഡോളറും. തിരുവനന്തപുരത്തെ വില 93ല്‍ അധികവും. അതായത് കുറയേണ്ടിടത്ത് വില കൂടിയ അത്ഭുതം. ഇതിന് പ്രധാന കാരണം മോദി സര്‍ക്കാരാണ്. ഖജനാവിലേക്ക് പണമൊഴുക്കാന്‍ പിണറായി സര്‍ക്കാരും ഇതിന് കൂട്ടു നില്‍ക്കുന്നു-ഇതാകും കോണ്‍ഗ്രസിന്റെ പ്രചരണായുധം.

എന്നാല്‍ എല്ലാ കുറ്റവും കേന്ദ്രത്തില്‍ ചുമത്താനാണ് സിപിഎമ്മിന് താല്‍പ്പര്യം. എക്സൈസ് നികുതി കുറയ്ക്കേണ്ടത് കേന്ദ്രമാണെന്ന് കേരള സര്‍ക്കാരും പ്രതിരോധം തീര്‍ക്കുന്നു. അങ്ങനെ പ്രചരണ ചര്‍ച്ച കൊഴുക്കും. കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം തുടരുന്നതിനാല്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. പലര്‍ക്കും വരുമാനം കുറഞ്ഞു. ഇതിനിടെയുണ്ടായ വിലക്കയറ്റ പ്രതിസന്ധി ഫലപ്രദമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ പത്ത് രൂപവരെ പെട്രോളിന് കുറയ്ക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുകയാണ്. വില വര്‍ധന നിയന്ത്രിക്കാനോ വില വര്‍ധനയുടെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താനോ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പ്രധാന പ്രചാരണായുധമായി ഇതു മാറ്റും. ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ബിജെപി പാടുപെടും. വിലക്കയറ്റം പ്രധാന പ്രചാരണ വിഷയമാകുമെന്ന വിവരം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്.

സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കട്ടെ എന്നാണ് കേന്ദ്ര നിലപാട്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങള്‍ നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകുകയും ചെയ്തു. നേരത്തെ യുഡിഎഫ് ഭരണകാലത്ത് കേരളവും നികുതി കുറച്ചിട്ടുണ്ട്. എന്നാല്‍, രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ നികുതി കുറയ്ക്കാന്‍ തയാറല്ലെന്നാണു ധനമന്ത്രി ടി.എം. തോമസ് ഐസക് പറയുന്നു. ഇതാണ് സിപിഎമ്മിനെ കുടുക്കാന്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്ന വില കൂടുതല്‍ ആയുധം.

ഇന്ധനവില വര്‍ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടിത്തുടങ്ങി. സവാളയുടെ വില കിലോയ്ക്ക് 35 രൂപയില്‍നിന്ന് 60 രൂപ വരെയായി ഉയര്‍ന്നു. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 120 രൂപയായി. മുരിങ്ങക്കായ കിലോയ്ക്ക് 98 രൂപയും പയറിന് 88 രൂപയും ബീന്‍സിന് 60 രൂപയും തേങ്ങയ്ക്ക് 54 രൂപയുമാണ് ഇന്നലത്തെ ഹോര്‍ട്ടി കോര്‍പിലെ വില. അങ്ങനെ പ്രചരണ ചൂടിനൊപ്പം വിലയും കുതിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category