1 GBP = 102.00 INR                       

BREAKING NEWS

ബീഹാറില്‍ നിന്ന് ഗര്‍ഭിണിയെ എത്തിച്ച് നാട്ടാന പ്രസവം വീട്ടില്‍ നടത്തിയത് അന്ധവിശ്വാസത്തെ പൊളിക്കാന്‍; പൊക്കത്തിന്റെ കേമത്തത്തിന് അപ്പുറം വടിവൊത്ത ആനയഴകും വിരിഞ്ഞ നെറ്റിത്തടവും കണ്ട് ആനയ്ക്ക് 'മോദി' എന്ന് പേരിട്ട മുതലാളി; യൂട്യൂബിലെ വീരവാദം കേസായപ്പോള്‍ തെളിഞ്ഞത് ചിപ്പിലെ കള്ളക്കളി; പുത്തന്‍കുളം ഷാജിയെ കുടുക്കിയ ആനക്കേസ് ഇങ്ങനെ

Britishmalayali
kz´wteJI³

കൊല്ലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളതുകൊല്ലം പരവൂര്‍ പൂതക്കുളത്തിനടുത്ത പുത്തന്‍കുളത്താണ്. പുത്തന്‍കുളം ജോയ്ഭവനില്‍ വിശ്വംഭരന്‍ എന്ന ആനപ്രേമി ഗിരിജ എന്ന നാട്ടാനയെ വാങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് ആനക്കമ്പം കേറുന്നത്. ആനപ്രേമം വിശ്വംഭരനില്‍ ഒതുങ്ങിനിന്നില്ല. അച്ഛനെ പിന്തുടര്‍ന്ന് മക്കളും ഈ രംഗത്തേക്കിറങ്ങി. മകന്‍ ഷാജിയായിരുന്നു ആനത്തറവാട്ടിലെ കാരണവര്‍. കേശവന്‍, അനന്തപത്മനാഭന്‍, വനമോഹനന്‍, രാജശേഖരന്‍, ഗണപതി, ഗംഗ, ഗൗരി എന്നിങ്ങനെ 22 ആനകള്‍ തറവാട്ടിന്റെ പെരുമ കാത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായാണ് പുത്തന്‍കുളം ഷാജി തന്റെ ഒരാനയ്ക്ക് മോദിയെന്ന് പേരിട്ടത്. പേരിലെ പെരുമതന്നെ മോദിയെ പൂരപ്പറമ്പുകളിലെയും താരമാക്കി. പൊക്കത്തിന്റെ കേമത്തത്തിന് അപ്പുറം വടിവൊത്ത ആനയഴകും വിരിഞ്ഞ നെറ്റിത്തടവും ഈ മോദിയെ വ്യത്യസ്തനാക്കുന്നു. വിരിഞ്ഞ നെറ്റിത്തടവും സ്വഭാവത്തിലെ രാജകീയതയും അവനെ ആനപ്രേമികള്‍ക്ക് പ്രിയപ്പെട്ടവനാക്കി. ഈ ആന പക്ഷേ ഉടമയെ ഇപ്പോള്‍ അകത്തുമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.

നാട്ടാന കടത്ത് കേസില്‍ ആന ഉടമ അറസ്റ്റിലാകുന്നത് യൂ ട്യൂബ് വീഡിയോ കാരണമാണ്. പുത്തന്‍കുളം ഷാജിയെ തന്ത്രപരമായാണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇരുനൂറോളം ആനകളുടെ കടത്തുമായി ബന്ധപ്പെട്ട് യൂ ട്യൂബ് വീഡിയോ അടിസ്ഥാനമാക്കി വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കേരളത്തിലേക്ക് കടത്തി കൊണ്ടുവരുന്നത് സംബന്ധിച്ച് യൂ ട്യൂബില്‍ പ്രചരിച്ച വീഡിയോയില്‍ നിറഞ്ഞത് അനധികൃത ആനക്കച്ചവടത്തിന്റെ കള്ളക്കളികള്‍. ഇത് കുടുക്കിയത് പുത്തന്‍കുളത്തെ ഷാജിയേയും. നാട്ടാനക്കേസില്‍ അങ്ങനെ മലയാളി മുംബൈയില്‍ പിടിയിലാവുകയാണ്. ബിഹാര്‍, അസം, ആന്‍ഡമന്‍സ് എന്നിവിടങ്ങളില്‍ നിന്ന് നിയമ വിരുദ്ധമായി നാട്ടാനകളെ കേരളത്തിലേക്ക് കടത്തി എന്നതാണ് കേസ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

യൂട്യൂബ് വീഡിയോയില്‍ നിന്നാണ് പുത്തന്‍കുളം ഷാജിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വനംവകുപ്പിന് ലഭിച്ചത്. അന്വേഷണം ആരംഭിച്ചതോടെ മഹരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോക്ക് വനം വകുപ്പ് വിവരങ്ങള്‍ കൈമാറി. ബ്യൂറോയുടെ റീജണല്‍ ഡയറക്ടര്‍ യോഗേഷ് വാര്‍ക്കാടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്. നാട്ടാനകളുടെ മൈക്രോചിപ്പില്‍ തിരിമറി നടത്തിയാണ് ഇതരസംസ്ഥാനങ്ങളിലെ ആനകളെ കേരളത്തില്‍ പലര്‍ക്കും കൈമാറ്റം ചെയ്തിരുന്നത്.

മുംബൈയില്‍ ഒളിവിലായിരുന്ന ഷാജിയെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ മുംബൈ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആനപ്പാര്‍ക്കിന്റെ ഉടമയാണ് ഷാജി. യൂട്യൂബ് ചാനലില്‍ താന്‍ കേരളത്തില്‍ എത്തിച്ച ആനകളെക്കുറിച്ചു പറയുന്ന വിഡിയോ പങ്കു വച്ചിരുന്നു. അതില്‍ ഏകദേശം 200 ആനകളെ കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തിയതായി വീരവാദം മുഴക്കി. ഇതോടെ ഷാജി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. പറവൂരില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ള ആനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം വ്യക്തമായി. ഇതോടെയാണ് ഇയാള്‍ മുങ്ങിയത്.

നാട്ടാനകളെ കടത്തിയതു സംബന്ധിച്ച് ഷാജിക്കെതിരെ 5 കേസുകളുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരവും 2003ലെ നാട്ടാന പരിപാലന നിയമപ്രകാരവും ആനകളെ കേരളത്തില്‍ എത്തിച്ചു വില്‍പന നടത്തുന്നതും കൈവശം വയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്. അസമില്‍ നിന്നും ബിഹാറില്‍ നിന്നും ലേലത്തില്‍ ആനകളെ വാങ്ങി വ്യാജ പാസ് ഉപയോഗിച്ച് കേരളത്തില്‍ എത്തിക്കുകയായിരുന്നു തന്ത്രം. അതിന് ശേഷം വില്‍പ്പനയും. ഇതെല്ലാം യൂട്യൂബില്‍ വിശദീകരിച്ചത് ഷാജിക്ക് വിനയായി. പലപ്പോഴും ഷാജിയുടെ ആന ഇടപെടല്‍ വാര്‍ത്തയായിട്ടുണ്ട്.

2007ല്‍ ഷാജിയുടെ ആന പ്രസവിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം സാക്ഷ്യം വഹിച്ച രണ്ട് നാട്ടാന പ്രസവങ്ങളില്‍ ഒന്നായിരുന്നു അത്. പുത്തന്‍കുളം ഷാജിയുടെ ആനത്താവളത്തിലായിരുന്നു പ്രസവം. സോണ്‍പുര്‍ ആനച്ചന്തയില്‍ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണാണ് പ്രസവിച്ചത്. ഗര്‍ഭിണിയാണെന്ന സംശയത്തോടെ, അഥവാ ഉറപ്പോടെ തന്നെയാണ് ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്, ആന നാട്ടില്‍ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയായിരുന്നു ഇത്. അന്ന് ഇതെല്ലാം വലിയ വാര്‍ത്തയായിരുന്നു.

കുടുക്കിയത് മോദി ആന
സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് തുടരുന്നത് വ്യാജ രേഖകളുപയോഗിച്ചാണെന്ന് വ്യക്തമായിരുന്നു. ഷാജി ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിച്ചത് വ്യാജ മൈക്രോ ചിപ് നമ്പറടക്കം ഉപയോഗിച്ചാണെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ആനക്കടത്തിന് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാനത്തിന് കൈമാറിയ റിപ്പോര്‍ട്ടും ചര്‍ച്ചയായി. ഷാജി തന്റെ കൈവശമുള്ള മോദി എന്ന ആനയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഷാജിക്ക് തന്നെ കുരുക്കായി മാിയത്. ആനക്കള്ളക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കൈവശമുള്ള ആനകളെ കുറിച്ചടക്കം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ മറുപടിയാണ് ആനക്കള്ളക്കടത്തിന്റെ അടിവേരുകള്‍ പുറത്തുകൊണ്ടുവന്നത്.

ബിഹാറിലെ ഖാലിംപുര ഗ്രാമത്തിലെ അഖ്തറിന് 2007ല്‍ ഉടമ സ്ഥാവകാശം ലഭിച്ച ആനയാണ് ഷാജിയുടെ കൈവശമുള്ള മോദി എന്ന ആന. ബിഹാറില്‍ ആനയുടെ മൈക്രോ ചിപ് നമ്പര്‍ ഇതാണ്. ഇത് ഷാജിയുടെ കൈവശമെത്തിയപ്പോള്‍ മൈക്രോ ചിപ് നമ്പര്‍ മാറിയതിങ്ങനെ. മോദി നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ഷാജിയുടെ കൈവശമുള്ള പ്രസാദ് എന്ന ആനയ്ക്കും വ്യാജ മൈക്രോ ചിപ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഹാറില്‍ ശൈലന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലായിരുന്ന ഈ ആനയുടെ യഥാര്‍ത്ഥ മൈക്രോ ചിപ് നമ്പര്‍ ബിഹാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാനത്തിന് കൈമാറി. വ്യാജ രേഖകളുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ബിഹാര്‍ വനം വകുപ്പ് കേരളത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category