1 GBP = 102.00 INR                       

BREAKING NEWS

തോമസ് ചാണ്ടിയുടെ ഭാര്യ അനിയനും വേണ്ടി കത്തുകൊടുത്തത് വെറുതയായി; കുട്ടനാട് ഏറ്റെടുത്ത് പകരം ഒരു സീറ്റ് സഹിതം എന്‍സിപിക്ക് മൂന്ന് സീറ്റ്; യുഡിഎഫ് വിട്ടെത്തിയ എല്‍ജെഡിയുടെ സീറ്റ് ഏഴില്‍ നിന്നും നാലായി; ജെഡിയുവിനും നാല് സീറ്റ് മാത്രം; ജോസ് കെ മാണിക്ക് വേണ്ടി ചെറിയ കക്ഷികളെ അരിഞ്ഞ് സിപിഎം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയും എല്‍ജെഡിയും ഇടതുപക്ഷത്തെ പുതു പാര്‍ട്ടികളാണ്. രണ്ടു പേര്‍ക്കും സീറ്റ് കൊടുക്കണം. ഇതിന് സിപിഎം മാത്രമല്ല എല്ലാ ഘടകകക്ഷികളും വിട്ടു വീഴ്ച ചെയ്യണം. ഇതില്‍ ഏറ്റവും നഷ്ടം എന്‍സിപിക്കാണ്. പാലാ എന്ന സിറ്റിങ് സീറ്റ് നഷ്ടമായി. ഇനി അവര്‍ക്ക് കുട്ടനാടും പോകും. തോമസ് ചാണ്ടിയെന്ന നേതാവിന്റെ ഉറച്ച മണ്ഡലമായിരുന്നു കുട്ടനാട്. തോമസ് ചാണ്ടിയുടെ മരണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴും എന്‍സിപിക്ക് നല്‍കിയ സീറ്റ്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്നും അന്ന് പ്രചരണം വന്നു. കോവിഡു കാലത്ത് പക്ഷേ ഉപതെരഞ്ഞെടുപ്പ് നടന്നില്ല.

തോമസ് ചാണ്ടിയുടെ ഭാര്യ അന്ന് മുഖ്യമന്ത്രിക്ക് സഹോദരന് സീറ്റ് നല്‍കണമെന്ന് കത്ത് നല്‍കിയിരുന്നു. എന്‍സിപിയിലെ ഭിന്നതകള്‍ മനസ്സിലാക്കിയായിരുന്നു അത്. എന്നാല്‍ ആ കത്ത് തെരഞ്ഞെടുപ്പ് കാലത്ത് അപ്രസക്തമാകുകയാണ്. ഇടതുപക്ഷത്തെ സീറ്റ് വിഭജനം തോമസ് ചാണ്ടിയുടെ കുടുംബത്തെ നിരാശരാക്കും. തോമസ് കെ തോമസും മാണി സി കാപ്പന്റെ വഴിയെ യുഡിഎഫില്‍ എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. യുഡിഎഫില്‍ ഏഴു സീറ്റില്‍ മത്സരിച്ച എല്‍ജെഡിക്കും നഷ്ടക്കണക്കാണ്. നാലു സീറ്റ് മാത്രമേ അവര്‍ക്ക് ഇത്തവണ സിപിഎം നല്‍കൂ.

എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ജനതാദളിനും (എസ്) എല്‍ജെഡിക്കും 4 വീതം സീറ്റ് കൊടുക്കാനാണ് ധാരണ. കോവളം, തിരുവല്ല, ചിറ്റൂര്‍, അങ്കമാലി സീറ്റുകള്‍ ജനതാദളിനും (എസ്) വടകര, കൂത്തുപറമ്പ്, കല്‍പറ്റ സീറ്റുകള്‍ എല്‍ജെഡിക്കും കിട്ടും. തെക്കന്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി എല്‍ജെഡിക്കു കിട്ടും. ഏതെന്നു തീരുമാനമായില്ല. എന്‍സിപിക്കു 3 സീറ്റ് ലഭിക്കും. കോട്ടയ്ക്കല്‍ ഉറപ്പു നല്‍കി. മന്ത്രി എ.കെ. ശശീന്ദ്രന്റെ സിറ്റിങ് സീറ്റായ എലത്തൂര്‍, തോമസ് ചാണ്ടി ജയിച്ച കുട്ടനാട് എന്നിവയിലൊന്നു നല്‍കാമെന്നും സിപിഎം അറിയിച്ചു. കുട്ടനാട് സിപിഎം ഏറ്റെടുക്കാന്‍ ഇതോടെ സാധ്യതയേറി.

എലത്തൂരിലും സിപിഎമ്മിന് കണ്ണുണ്ട്. എന്നാല്‍ പിളരാന്‍ മാണി സി കാപ്പന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ എന്‍സിപിയെ ഇടതു പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തിയത് മന്ത്രി എകെ ശശീന്ദ്രനാണ്. ഈ പരിഗണനയില്‍ എലത്തൂര്‍ ശശീന്ദ്രന് കൊടുക്കാമെന്ന് സിപിഎം പറയുന്നു. എന്നാല്‍ ശശീന്ദ്രനെ എന്‍സിപി സ്ഥാനാര്‍ത്ഥി ആക്കിയില്ലെങ്കില്‍ ഇതും സിപിഎം ഏറ്റെടുക്കും. എന്‍സിപിക്ക് ജയസാധ്യതയുള്ള സീറ്റ് കൊടുക്കുന്നതില്‍ സിപിഎമ്മിന് താല്‍പ്പര്യമില്ലെന്നതാണ് വസ്തുത. അങ്ങനെ എങ്കില്‍ എന്‍സിപി ഇനിയും യുഡിഎഫില്‍ എത്താന്‍ സാധ്യതയുണ്ട്. മാണി സി കാപ്പന്‍ ഇതിനുള്ള ചര്‍ച്ച തുടരുന്നതായാണ് സൂചന.

എല്‍ഡിഎഫിന്റെ ഭാഗമായ 2 ജനതാദളുകളും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ലയിക്കണമെന്ന സിപിഎം നിര്‍ദ്ദേശം നടക്കില്ലെന്ന് ഉറപ്പായി സാഹചര്യത്തിലാണ് രണ്ട് കൂട്ടര്‍ക്കും നാല് സീറ്റ് വീതം കൊടുക്കുന്നത്. 2 വര്‍ഷത്തോളം നീണ്ട ലയനചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതിനു പരസ്പരം പഴിചാരുകയാണ് ജനതാദള്‍ (എസ്), എല്‍ജെഡി നേതാക്കള്‍. ലയിച്ചാല്‍ 8 സീറ്റ് നല്‍കാമെന്നറിയിച്ച എല്‍ഡിഎഫ് നേതൃത്വം ഇരു പാര്‍ട്ടികള്‍ക്കും 4 വീതം സീറ്റുകള്‍ നല്‍കും. ഇങ്ങനെ എല്‍ജെഡിക്ക് വലിയ നഷ്ടമാണ് സീറ്റുകളില്‍ ഉണ്ടാകുന്നത്. പിളരും തോറും വളരുമെന്ന കേരളാ രാഷ്ട്രീയത്തിലെ മാണി മുദ്രാവാക്യം ഇവിടെ തകരുകയാണ്.

ജനതാദള്‍ (എസ്) കേന്ദ്രനേതൃത്വത്തിന് ബിജെപിയോടുള്ള അടുപ്പമാണ് ലയനത്തില്‍ നിന്നു പിന്മാറാന്‍ കാരണമെന്നു എല്‍ജെഡി നേതാക്കള്‍ പറയുന്നു. എന്നാല്‍, എല്‍ജെഡിയുടെ രണ്ടാം നിര നേതാക്കളുടെ സ്ഥാനമോഹമാണ് ലയനത്തിനു തടസ്സമെന്ന് ജനതാദള്‍ എസ് ആരോപിച്ചു. ജനതാദളിന്റെ സംസ്ഥാന നേതാക്കളോട് അകല്‍ച്ചയില്ലെന്നും അവര്‍ക്കു വേണമെങ്കില്‍ എല്‍ജെഡിയില്‍ ലയിക്കാമെന്നുമാണ് എല്‍ജെഡി സംസ്ഥാന നേതൃത്വത്തിന്റെ വാഗ്ദാനം. എന്നാല്‍ പുഴ കടലിലാണു ചേരുക, കടല്‍ പുഴയില്‍ അല്ലെന്നാണു മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇതിനു മറുപടി നല്‍കിയത്. ഇതോടെ ചര്‍ച്ച വഴിമുട്ടി.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ലയനചര്‍ച്ചകള്‍ തുടങ്ങിയത്. 2020 ഫെബ്രുവരിയില്‍ ദള്‍ (എസ്) ദേശീയ നേതൃത്വം ലയനത്തിന് അനുമതി നല്‍കി. ഇരുപാര്‍ട്ടികളും ഉപസമിതികളെ നിയോഗിച്ചു. എന്നാല്‍, പദവികളിലുടക്കി ലയനനീക്കങ്ങള്‍ നിലച്ചു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ലയിക്കണമെന്ന് സിപിഎം അന്ത്യശാസനം നല്‍കി. രണ്ടായി തുടര്‍ന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നിര്‍ദ്ദേശം. ജെഡിഎസിന് കഴിഞ്ഞ തവണ നല്‍കിയത് 5 സീറ്റാണ്. ഇത്തവണ അവര്‍ക്ക് ഒരു സീറ്റ് കുറഞ്ഞു. അങ്ങനെ നഷ്ടം അവര്‍ക്കുമുണ്ടായി. സിപിഎമ്മിനോട് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്ന നേതാവില്ലാത്തതാണ് രണ്ട് പാര്‍ട്ടികള്‍ക്കും വിനയായത്.

യുഡിഎഫില്‍ ആര്‍എസ്പിയുടെ 3 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. ഇരവിപുരത്തു മുന്‍ മന്ത്രി ബാബു ദിവാകരനും ചവറയില്‍ മുന്‍ മന്ത്രി ഷിബു ബേബി ജോണും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും മത്സരിക്കും. ചെറുകക്ഷികളില്‍ മാണി സി. കാപ്പന്റെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്ക്ക് (എന്‍സികെ) രണ്ടും കേരള കോണ്‍ഗ്രസ് (ജേക്കബ്), ഫോര്‍വേഡ് ബ്ലോക്, ഭാരതീയ ജനതാദള്‍ എന്നിവയ്ക്ക് യുഡിഎഫില്‍ ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും.

മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമായും (ജോസഫ്) അന്തിമ ധാരണയായില്ല. ഇന്നും ചര്‍ച്ച തുടരും. നാളത്തെ യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category