1 GBP = 102.00 INR                       

BREAKING NEWS

തീരത്ത് ഇറക്കാന്‍ അനുമതിയില്ല; 800 ഓളം കന്നുകാലികളെ കൊന്നൊടുക്കാന്‍ ഒരുങ്ങി സ്പാനിഷ് സര്‍ക്കാര്‍; കന്നുകാലികള്‍ കപ്പലില്‍ രണ്ടുമാസക്കാലത്തിലേറെയായി അനുഭവിക്കുന്നത് നരകയാതനയെന്ന് വിശദീകരണം; തിരിച്ചടിയായത് സ്പാനിഷ് സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം തുര്‍ക്കി നിരസിച്ചത്

Britishmalayali
kz´wteJI³

മാഡ്രിഡ്: രണ്ടുമാസത്തിലേറെ കാലമായി കപ്പലില്‍ കഴിയുന്ന എണ്ണൂറില്‍ പരം കന്നുകാലികളെ കൊല്ലാനുള്ള നീക്കവുമായി സ്പാനിഷ് സര്‍ക്കാര്‍. കയറ്റുമതി ചെയ്തശേഷം തീരത്ത് ഇറക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കപ്പലില്‍ തന്നെ കഴിയുന്ന കന്നുകാലികള്‍ രണ്ടുമാസക്കാലത്തിലേറെയായി നരകയാതന അനുഭവിക്കുന്നുവെന്നാണ് സ്പാനിഷ് സര്‍ക്കാര്‍ സംഭവത്തില്‍ നല്‍കുന്ന വിശദീകരണം.

2020 ഡിസംബര്‍ പതിനെട്ടാം തീയതിയാണ് 895 കന്നുകാലികളുമായി കപ്പല്‍ തുര്‍ക്കിയിലേക്കു പുറപ്പെട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം സ്പാനിഷ് സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം തുര്‍ക്കി നിരസിച്ചതിനെ തുടര്‍ന്നാണ് കന്നുകാലികള്‍ തീരത്തിറങ്ങാനാവാതെ കപ്പലില്‍ തന്നെ കഴിഞ്ഞത്.

എന്നാല്‍ ഈ നീക്കത്തിനെതിരെ കന്നുകാലികളെ കയറ്റുമതി ചെയ്ത കമ്പനിയും മൃഗസംരക്ഷണ പ്രവര്‍ത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വേണ്ടത്ര സൗകര്യങ്ങളില്ലാതെ രണ്ടുമാസക്കാലം കടലില്‍ കഴിയേണ്ടി വന്നതിനാലാണ് കന്നുകാലികളുടെ ആരോഗ്യസ്ഥിതി മോശമായതെന്നും വേണ്ട ചികിത്സ നല്‍കിയാല്‍ അവയെ പൂര്‍വാവസ്ഥയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഏഴ് മുതല്‍ എട്ട് മാസം വരെ പ്രായമുള്ളവയാണ് കപ്പലില്‍ കഴിയുന്ന കന്നുകാലികള്‍.

കന്നുകാലികളില്‍ ബ്ലൂടങ്ങ് എന്ന അണുബാധ ഉണ്ടാവാനുള്ള സാധ്യതയെ തുടര്‍ന്നാണ് അവയെ ഇറക്കുമതി ചെയ്യാന്‍ പല രാജ്യങ്ങളും അനുമതി നിഷേധിച്ചത്. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെ മാസങ്ങളായി കപ്പലില്‍ കഴിയുന്ന കന്നുകാലികളുടെ നില പരിതാപകരമാണ്. അടച്ചുപൂട്ടിയ നിലയിലുള്ള കണ്ടെയ്നറുകള്‍ക്കുള്ളിലാണ് അവയെ പാര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ സ്പെയിനിലേക്ക് തന്നെ മടങ്ങിയ കപ്പല്‍ കാര്‍ട്ടജീന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് ലിബിയ അടക്കം മറ്റു പല രാജ്യങ്ങളിലും കന്നുകാലികളെ ഇറക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിഫലമായിരുന്നു.

ഈ കാലയളവിനുള്ളില്‍ 22 പശുക്കള്‍ കപ്പലില്‍ വച്ചുതന്നെ ചത്തിരുന്നു. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അവയുടെ ശരീരം പല കഷണങ്ങളാക്കി കടലിലേക്ക് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വ്യക്തമാക്കി. കാര്‍ട്ടജീന തീരത്ത് നങ്കൂരമിട്ട ശേഷം കപ്പലിനുള്ളില്‍ സ്പാനിഷ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക് കയറ്റുമതി ചെയ്യാന്‍ പറ്റിയ അവസ്ഥയിലല്ല കന്നുകാലികളെന്ന് പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അവയില്‍ ബ്ലൂടങ് രോഗബാധയുണ്ടോ എന്നത് റിപോര്‍ട്ടല്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ആരോഗ്യസ്ഥിതി മോശമായതിനാല്‍ കന്നുകാലികളെ യൂറോപ്യന്‍ യൂണിയനിലേക്ക് തിരികെ എത്തിക്കാനും അനുവാദമില്ല. ഈ സാഹചര്യത്തിലാണ് അവയ്ക്ക് ദയാവധം നല്‍കാനുള്ള തീരുമാനവുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. കന്നുകാലികളെ തീരത്തിറക്കിയ ശേഷം ദയാവധം നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category