1 GBP = 102.00 INR                       

BREAKING NEWS

സിയറ ലിയോണില്‍ നിന്നു വിമാന സര്‍വീസുള്ളത് ആറിനു ശേഷം പിന്നെ പതിനൊന്നാം തീയതി; ഖനന സ്ഥലം ഓണം കേറാമൂലയായതിനാല്‍ എംഎല്‍എയെ ഫോണിലും കിട്ടുന്നില്ല; സിപിഎം പ്രതീക്ഷ പേഴ്സണല്‍ സ്റ്റാഫിന്റെ വാക്കുകളില്‍ മാത്രം; പോസ്റ്റുകളിലൂടെ സൈബര്‍ ലോകത്ത് നേതാവ് സജീവം; നിലമ്പൂരില്‍ 'അന്‍വര്‍' ചര്‍ച്ച തുടരുമ്പോള്‍

Britishmalayali
kz´wteJI³

മലപ്പുറം: ആഫ്രിക്കയില്‍ നിന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ തിരിച്ചെത്തും. പാര്‍ട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളുമായി അന്‍വര്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് പ്രതികരിച്ചത്.

ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. എതിരാളികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് വഴി വിദേശത്തുനിന്ന് തന്നെ മറുപടി നല്‍കുകയാണ് എംഎല്‍എ. ചെയ്തത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വര്‍ മണ്ഡലത്തില്‍ തിരിച്ചെത്താത്തത് ചര്‍ച്ചയായിരുന്നു. അന്‍വര്‍ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. എന്നാല്‍ താന്‍ സിയറാ ലിയോണില്‍ സ്വതന്ത്രനാണെന്നും ബിസിനസ്സ് ആവശ്യാര്‍ത്ഥം എത്തിയതാണെന്നും കാണിച്ച് എംഎല്‍എ. സമൂഹമാധ്യമങ്ങളില്‍ വീഡിയോ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും നിലമ്പൂര്‍ എംഎല്‍എയെ ആരും കണ്ടില്ല. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം.

ഖനന വ്യവസായവുമായി ബന്ധപ്പെട്ട് സിയറ ലിയോണിലുള്ള എംഎല്‍എ ഉടന്‍ തിരിച്ചു വരുമെന്നാണു സിപിഎം പറയുന്നത്. പക്ഷേ സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ രാജ്യം വിടാന്‍ കഴിയാത്ത അവസ്ഥയില്‍ അന്‍വര്‍ അവിടെ കുടുങ്ങിക്കിടക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 'അന്‍വര്‍ കൃത്യസമയത്തു നാട്ടിലെത്തുമെന്നും തിരിച്ചുവരാനുള്ള ടിക്കറ്റ് എടുത്തിട്ടുണ്ടെന്നുമാണ് സിപിഎം ഇതിന് നല്‍കുന്ന മറുപടി. അന്‍വര്‍ എന്നു തിരിച്ചെത്തുമെന്ന് അറിയാമെങ്കിലും തല്‍ക്കാലം സസ്പെന്‍സ് നിലനിര്‍ത്തുമെന്നും സിപിഎം പറയുന്നു. തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചിട്ടും എംഎല്‍എ മടങ്ങിയെത്താതായതോടെ 'അന്‍വര്‍ എവിടെ' എന്ന ചോദ്യം വീണ്ടും നിലമ്പൂരില്‍ സജീവമാകുകയാണ്.

മണ്ഡലത്തിലെ അസാന്നിധ്യം ചര്‍ച്ചയാകാതിരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് എംഎല്‍എ. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പി.സി.ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വറിന്റെ ഫേസ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകള്‍ എംഎല്‍എയുടെ ഓഫിസിലെ ജീവനക്കാരുടെ 'പണി' ആണെന്നും 10 ദിവസമായി എംഎല്‍എയുമായി ആര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ എംഎല്‍എയെ വാട്സാപിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പി.വി.അന്‍വറിനെ ഫോണിലൂടെയോ വാട്സാപിലൂടെയോ ബന്ധപ്പെടാന്‍ പ്രയാസമാണെന്നാണ് എംഎല്‍എയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നത്. അന്‍വറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റര്‍ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താന്‍ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോണ്‍ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോള്‍ മാത്രമാണ് അന്‍വര്‍ കുടുംബാംഗങ്ങളുമായും പഴ്സനല്‍ സ്റ്റാഫുമായും ബന്ധപ്പെടുന്നത്. ഇന്ത്യന്‍ സമയത്തേക്കാള്‍ 6 മണിക്കൂര്‍ പിന്നിലാണ് അവിടുത്തെ പ്രാദേശിക സമയം.

മാര്‍ച്ച് ഒന്നിനു രാവിലെ എംഎല്‍എ വിളിച്ചിരുന്നെന്നും ഈ മാസം ആറിന് മുന്‍പായി നാട്ടിലേക്കു തിരിക്കുമെന്നുമാണ് അറിയിച്ചതെന്നും പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞു. മാര്‍ച്ച് ആറിനുശേഷം പിന്നെ പതിനൊന്നാം തീയതിയാണു സിയറ ലിയോണില്‍ നിന്നു വിമാന സര്‍വീസുള്ളത്. സിയറ ലിയോണില്‍ നിന്നു നേരെ ഫ്രാന്‍സിലേക്കാണു വിമാന സര്‍വീസ്. തിരിച്ചെത്തിയാലും പി.വി.അന്‍വര്‍ പ്രചാരണത്തിന് ഇറങ്ങാന്‍ വൈകും. ഈയാഴ്ച അവസാനം നാട്ടില്‍ തിരിച്ചെത്താനായാലും 14 ദിവസത്തെ ക്വാറന്റീന്‍ എന്ന വെല്ലുവിളിയാണ് അന്‍വറിനു മുന്‍പിലുള്ളത്. അതിനുശേഷം മാര്‍ച്ച് 21ന് മാത്രമേ പരസ്യ പ്രചാരണത്തിനായി ഇറങ്ങാനാകൂ.

മാര്‍ച്ച് 19 ആണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പിക്കാന്‍ അവസരമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പ്രതിസന്ധിയുണ്ടാകില്ല. അതിനിടെ അന്‍വറിനെ മാറ്റി മറ്റൊരാളെ നിലമ്പൂരില്‍ മത്സരത്തിനിറക്കാന്‍ സിപിഎമ്മില്‍ ആലോചനകള്‍ സജീവമാണ്. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം വി എം.ഷൗക്കത്ത് എന്നിവരെയാണു സാധ്യതാ പട്ടികയിലുള്ളത്.

11,504 വോട്ടുകളായിരുന്നു കഴിഞ്ഞ തവണത്തെ അന്‍വറിന്റെ ഭൂരിപക്ഷമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് 754 വോട്ടിന്റെ മേല്‍ക്കൈ നേടിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്. 87 മുതല്‍ 2011 വരെ കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടിയെ ഞെട്ടിക്കുന്നതായിരുന്നു.

ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ അന്‍വറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുമുണ്ട്. രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category