1 GBP = 102.00 INR                       

BREAKING NEWS

12 സീറ്റെന്ന പിടിവാശിയില്‍ നിന്നും ജോസഫ് ശ്രമിക്കുന്നത് പത്തെങ്കിലും ഉറപ്പിക്കാന്‍; ഏഴു സീറ്റില്‍ തുടങ്ങിയ ചര്‍ച്ച ഒന്‍പതിലേക്ക് ഉയര്‍ന്നു; ജോസഫിന് മുമ്പില്‍ ദുര്‍ബലരായി കോണ്‍ഗ്രസ്; ഏറ്റുമാനൂരടക്കം കോട്ടയത്തെ സീറ്റുകള്‍ വിട്ടു കൊടുത്തതില്‍ കടുത്ത അമര്‍ഷം

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിജെ ജോസഫിന് കോവിഡാണ്. ക്വാറന്റീനിലും. ഇത് മുതലാക്കി യുഡിഎഫിലെ സീറ്റ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് മോഹം നടക്കുന്നില്ല. യുഡിഎഫില്‍ കേരള കോണ്‍ഗ്രസുമായുള്ള (ജോസഫ്) സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയാകാത്തത് വിട്ടു വീഴ്ചയ്ക്ക് ജോസഫ് തയ്യറാകാത്തതു കൊണ്ടാണ്. 12 സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നു. പത്തില്‍ താഴെ എന്നു കോണ്‍ഗ്രസും. ചങ്ങനാശേരിയും കാഞ്ഞിരപ്പള്ളിയും വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസ് അനുകൂലിച്ചിട്ടില്ല. അങ്ങനെ കേരളാ കോണ്‍ഗ്രസിന് മുന്നില്‍ ദുര്‍ബലരാകുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്.

ജോസഫിനെ പിണക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ജോസ് കെ മാണിയെ പിണക്കിയ സാഹചര്യത്തിലാണ് ഇത്. ഇത് പരമാവധി മുതലെടുക്കുകയാണ് ജോസഫും.കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും വിട്ടു കൊടുക്കില്ല. ഇനി ഏതെങ്കിലും സീറ്റ് വിട്ടു നല്‍കേണ്ടി വന്നാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മൂവാറ്റുപുഴ കിട്ടണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങള്‍ ഒരുമിച്ചുനിന്ന സമയത്തു നല്‍കിയ 15 സീറ്റുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതിനോടു യോജിപ്പില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.

അതുകൊണ്ടാണ് 3 സീറ്റ് വിട്ടുതന്നതെന്നാണ് കേരള കോണ്‍ഗ്രസിന്റെ മറുപടി. ഇടുക്കി, തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, തിരുവല്ല, ഇരിങ്ങാലക്കുട, കുട്ടനാട്, കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ പൂഞ്ഞാര്‍ എന്നീ 8 സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു നല്‍കാന്‍ ഏകദേശ ധാരണയായി. മലബാറില്‍ ഒരു സീറ്റു കൂടി നല്‍കിയേക്കും. അങ്ങനെ ഒന്‍പത്. ഈ സീറ്റുകളില്‍ എല്ലാം മത്സരിക്കാന്‍ മോഹിച്ച കോണ്‍ഗ്രസുകാരുണ്ട്. ജോസ് കെ മാണിയെ പുറത്താക്കിയത് പോലും തൊടുപുഴയിലും കോതമംഗലത്തും കടുത്തുരുത്തിയിലുമായി ജോസഫിനെ ഒതുക്കാനാണ്. എന്നാല്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയമായി. ഇതോടെ ചര്‍ച്ചകളില്‍ ജോസഫിന് മേല്‍കൈ കിട്ടി. മുസ്ലിം ലീഗും വിഷയത്തില്‍ ഇടപെട്ടില്ല.

കോണ്‍ഗ്രസിനും മുസ്?ലിം ലീഗിനും സീറ്റ് കൂടുതല്‍ ലഭിക്കുമ്പോള്‍ കേരള കോണ്‍ഗ്രസിനു കുറയ്ക്കരുതെന്നാണ് ജോസഫിന്റെ വാദം .2 റൗണ്ട് ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. ചികിത്സയില്‍ കഴിയുന്ന പി.ജെ.ജോസഫിനെ ഇതിനിടെ വിവരങ്ങള്‍ ധരിപ്പിച്ചു. ഇന്നു ചര്‍ച്ച തുടരും. ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടിയാണ് മൂവാറ്റുപുഴ കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്നാല്‍, ജോസഫ് വാഴയ്ക്കനേയോ മാത്യു കുഴല്‍നാടനേയോ അവിടെ മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ചങ്ങനാശേരി കിട്ടിയാല്‍ കോണ്‍ഗ്രസ് കെ.സി. ജോസഫിനെ മത്സരിപ്പിക്കുമെന്നും അതല്ല വാഴയ്ക്കന്‍ മൂവാറ്റുപുഴ വിട്ട് ചങ്ങനാശേരി തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, മൂവാറ്റുപുഴ കൂടി വിട്ടുകൊടുത്താല്‍ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി ബെല്‍റ്റില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും. ഇതെല്ലാം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിക്കുന്നുണ്ട്. പക്ഷേ സംസ്ഥാന നേതാക്കള്‍ക്ക് ജോസഫിനെ തള്ളാന്‍ പറ്റാത്ത അവസ്ഥയും.

യുഡിഎഫില്‍ മുസ്ലിം ലീഗുമായുള്ള അന്തിമ സീറ്റ് ധാരണ നാളെ മാത്രമേ ഉണ്ടാകൂ. കഴിഞ്ഞതവണ 24 സീറ്റില്‍ മത്സരിച്ച ലീഗ് അധികമായി 3 സീറ്റ് കിട്ടിയേ തീരൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ സമീപനം. കൂത്തുപറമ്പ്, ബേപ്പൂര്‍, ചേലക്കര എന്നിവയാണു ലീഗിനു നല്‍കാന്‍ സാധ്യതയുള്ളത്. എന്നാല്‍ ചേലക്കരയോട് അവര്‍ക്കു താല്‍പര്യമില്ലെന്ന സൂചനയുണ്ട്.

സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണിനു വേണ്ടി മുസ്ലിം ലീഗിന്റെ അക്കൗണ്ടില്‍ പെടുത്തി തിരുവമ്പാടി സീറ്റ് നല്‍കണമെന്ന നിര്‍ദേശത്തിന്റെ സാധ്യത കോണ്‍ഗ്രസും ലീഗും വീണ്ടും പരിശോധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category