1 GBP = 102.00 INR                       

BREAKING NEWS

ഗുജറാത്തില്‍ തകര്‍ന്നു തരിപ്പണമായി കോണ്‍ഗ്രസ്; മുന്‍സിപ്പല്‍-പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; 81 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും ബിജെപി; കോണ്‍ഗ്രസ് മുന്നിലുള്ളത് രണ്ടിടങ്ങളില്‍ മാത്രം

Britishmalayali
kz´wteJI³

അഹമ്മദാബാദ്: അഹമ്മദ് പട്ടേലിന്റെ വിയോഗം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ അടിവേരറത്തെന്ന് വ്യക്തമാക്കുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പു ഫലങ്ങളാണ് പുറത്തുവരുന്നത്. മുന്‍സിപ്പല്‍-പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ മൂന്നില്‍ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിച്ച നിലയിലാണ്.

81 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് വെറും രണ്ടിടത്തും ആം ആദ്മി പാര്‍ട്ടി ഒരിടത്തും മുന്നിട്ടു നില്‍ക്കുന്നു. 31 ജില്ലാ പഞ്ചായത്തുകളില്‍ 20ലും ബിജെപി മുന്നില്‍ തന്നെ.

താലൂക്ക് പഞ്ചായത്തുകളില്‍ 231ല്‍ ഫലമറിഞ്ഞയിടങ്ങളില്‍ 51 ബിജെപി, 7 കോണ്‍ഗ്രസ് എന്നിങ്ങനെയാണ്. ആകെ 8474 സീറ്റുകളില്‍ 8235 ഇടത്ത് തിരഞ്ഞെടുപ്പ് നടന്നു. മറ്റ് സീറ്റുകളില്‍ പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.നഗര്‍പാലിക തിരഞ്ഞെടുപ്പില്‍( മുനിസിപ്പാലിറ്റി) 2720ല്‍ ഫലമറിഞ്ഞ 904 സീറ്റുകളില്‍ ബിജെപി മൃഗീയ ഭൂരിപക്ഷം നേടി. 672 സീറ്റിലാണ് ബിജെപി ജയിച്ചത്.

കോണ്‍ഗ്രസ് 203ലും ആംആദ്മി പാര്‍ട്ടി 22ലും മറ്റുള്ളവര്‍ 7ഉം സീറ്റുകളില്‍ വിജയിച്ചു. ജില്ലാ പഞ്ചായത്തുകളായ സില പരിഷദില്‍ ആകെ 980 സീറ്റുകളില്‍ ഫലം വന്ന 265ല്‍ ബിജെപി 187ഉം, കോണ്‍ഗ്രസ് 65ഉം സ്വതന്ത്രര്‍ 11ഉം ആംആദ്മി രണ്ടും സീറ്റുകള്‍ നേടി. തെഹ്‌സില്‍ പഞ്ചായത്തില്‍ 4774 സീറ്റുകളില്‍ ഫലം വന്ന 919ല്‍ ബിജെപി 718ഉം കോണ്‍ഗ്രസ് 177ഉം ആപ് 18ഉം സീറ്റുകള്‍ നേടി. സാന്നിദ്ധ്യമറിയിക്കാനായെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ ഗുജറാത്തില്‍ സാധിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category