1 GBP = 102.00 INR                       

BREAKING NEWS

ഗുഡ് ന്യൂസ് യുകെ നോമ്പുകാല തപസ് ധ്യാനം ഓണ്‍ലൈനില്‍ ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍

Britishmalayali
kz´wteJI³

ഗുഡ്ന്യൂസ് യുകെയും, ഗുഡ്ന്യൂസ് റിട്രീറ്റ് സെന്റര്‍ പാമ്പാടി കോട്ടയവും സംയുക്തമായി സംഘടിപ്പിക്കുന്ന നോയമ്പുകാല ഓണ്‍ലൈന്‍ ധ്യാനവിരുന്ന് ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കും. 


പ്രശസ്ത വചനപ്രഘോഷകനും, ധ്യാനഗുരുവും, പാമ്പാടി ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ആയ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ഗുഡ് ന്യൂസ് യുവ വൈദികന്‍ ഫാ. ജന്‍സ് ചിങ്കല്ലേല്‍, ഗുഡ്ന്യൂസ് വൈദികന്‍ ഫാ. ആന്റണി അമ്പാട്ട് എന്നിവര്‍ നയിക്കുന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ തപസ് ധ്യാനമാണ് നടക്കുന്നത്. ഓണ്‍ലൈന്‍ തപസ് ധ്യാനത്തിലേക്ക് എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നു.

ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വാട്സ്ആപ് ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയോ, താഴെ പറയന്ന നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. രജിസ്ട്രേഷന്‍ സൗജന്യമായി ചെയ്യാവുന്നതാണ്. ഈ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ഒരു ഫീസും അടയ്ക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിസി : 07903706623, എബ്രഹാം : 07737874253
തപസ്ധ്യാന സമയം : മാര്‍ച്ച് 5, 6, 7 (ഉദ്ദേശം 8 am - 8 pm)

കൂടുതല്‍ വിവിരങ്ങള്‍ രജിസ്ട്രേഷനു ശേഷം വാട്സ്ആപ് ഗ്രൂപ്പുകളില്‍ അറിയിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category