1 GBP = 102.00 INR                       

BREAKING NEWS

അനി ജോസഫ് പ്രസിഡന്റ്; സജീവ് ദിവാകരന്‍ സെക്രട്ടറി; ട്രഷററായി ജിമ്മി ജോര്‍ജ്ജ്: കരുത്തേകാന്‍ ഒപ്പം മറ്റനേകം പേരും; സര്‍ഗ്ഗം സ്റ്റീവനേജിന് പുതിയ അമരക്കാര്‍!

Britishmalayali
kz´wteJI³

യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമാകുന്ന സ്റ്റീവനേജില്‍ കേരള സമൂഹത്തിന്റെ അഭിമാനമായ 'സര്‍ഗ്ഗം'' എന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍പില്‍ നിന്ന് നയിക്കുവാന്‍ പുതു നേതൃത്വനിര ചുമതലയേറ്റു.

അനി ജോസഫ് ആണ് പ്രസിഡന്റാകുന്നത്. സജീവ് ദിവാകരന്‍ സെക്രട്ടറിയായും ട്രഷററായി ജിമ്മി ജോര്‍ജ്ജും എത്തും. വൈസ് പ്രസിഡന്റായി ടെറീന കുര്യാക്കോസും ജോയന്റ് സെക്രട്ടറിയായി ജിമ്മി തോമസും ചുമതലകള്‍ വഹിക്കും. കമ്മിറ്റി അംഗങ്ങളായി മനോജ് ജോണ്‍, വിജോ ജെഫേഴ്‌സണ്‍, സിസിലി സാജു, ജോസഫ് സ്റ്റീഫന്‍, നിഷാ ബെന്നി, ആതിര ഹരിദാസ് എന്നിവരും പ്രവര്‍ത്തിക്കും.

വിശാലമായ  കാഴ്ചപ്പാടുകളോടെയും നിരവധിയും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങളും മുന്നില്‍ കണ്ടുകൊണ്ട് നല്ല ഒരു വര്‍ഷം ഇവിടുത്തെ മലയാളി സമൂഹത്തിന് സമര്‍പ്പിക്കണമന്ന ആത്മവിശ്വാസത്തോടെയാണ് പുതിയ നേതൃത്വം ചുമതലയേറ്റിരിക്കുന്നത്. അതിനായി ഈ സംഘടനയുടെ ഓരോ അംഗങ്ങളുടെയും സഹായ  സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category