1 GBP = 102.00 INR                       

BREAKING NEWS

ലൂയിസ് കെന്നഡി പ്രസിഡന്റ്; സുബിന്‍ സുഗുണന്‍ സെക്രട്ടറി; ജെയിന്‍ ജോസഫ് ട്രഷറര്‍; സൂം മീറ്റിലൂടെ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃത്വം

Britishmalayali
kz´wteJI³

ലെസ്റ്റര്‍ മലയാളികളുടെ പൊതുകൂട്ടായ്മയായ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ഓണ്‍ലൈന്‍ സൂം മീറ്റ് ആയി നടത്തി പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന ലെസ്റ്ററില്‍ മലയാളി കുടുബങ്ങള്‍ക്ക് ഒന്നു ചേരാന്‍ പറ്റിയ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്‍കെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിക്കു വേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നു.

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും പുതിയ വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉള്‍പ്പെടുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ 2021 - 2022 വര്‍ഷത്തെ സാരഥികള്‍ ചുവടെ:
President- Louis Kennedy 
Vice President- Biju Chandy 
Secretary- Subin Sugunan 
Joint secretary- Biju Mathew 
Treasurer - Jain Joseph 
Joint Treasurer - Alex Andrews   
Committee members   
Anil Markose 
Binu Sreedharan  
Anu Ambi 
Manu P Shine 
Shibu Thomas 
Jithin KV 
Sanish V S 
Remya Linesh
ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ തുടര്‍ന്നുള്ള ഭാവി പരിപാടികളിലും സഹകരണവും സാന്നിധ്യവും പുതിയ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category