1 GBP = 102.00 INR                       

BREAKING NEWS

ബാപിഒ സൗത്ത് വെസ്റ്റ് ആന്വല്‍ കോണ്‍ഫറന്‍സും ബിനാ സൗത്ത് വെസ്റ്റ് റീജിയന്‍ ലോഞ്ചും ശനിയാഴ്ച സൂം പ്ലാറ്റ്‌ഫോമില്‍; പങ്കെടുക്കുന്നത് നിരവധി പ്രമുഖര്‍

Britishmalayali
kz´wteJI³

ബാപിഒ സൗത്ത് വെസ്റ്റ് ആന്വല്‍ കോണ്‍ഫറന്‍സും ബിനാ സൗത്ത് വെസ്റ്റ് റീജിയന്‍ ലോഞ്ചും ശനിയാഴ്ച ഉച്ചയ്ക്ക് 3.30 മുതല്‍ അഞ്ചു മണിവരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സൂമില്‍ നടക്കും. ബാപിഒ ജനറല്‍ സെക്രട്ടറിയായ ഡോ. പരാഗ് സിംഗാളിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിക്കുക. ബിനായുടെ ചെയര്‍മാനായ കുമാരസ്വാമി മാരിമുത്തു അധ്യക്ഷത വഹിക്കും. ബാപിഒ പ്രസിഡന്റും ഒബിഇയുമായ ഡോ. രമേശ് മേഹ്ത്ത ഉദ്ഘാടനം ചെയ്യും. 

എന്‍എച്ച്എസ് ഹെല്‍ത്ത് ആന്റ് റേസ് ഒബ്‌സര്‍വേറ്ററി ഡയറക്ടറായ ഡോ. ഹബീബ് നാക്വി, ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസറായ സ്യൂ ട്രാങ്ക, എന്‍എംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആന്‍ഡ്രിയ സട്ക്ലിഫ്, സൗത്ത് വെസ്റ്റ് റീജിയന്‍ ചീഫ് നഴ്‌സുമായ സ്യൂ ഡോണി, ഡങ്കാന്‍ ബര്‍ലോണ്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

തുടര്‍ന്ന് ചുവടെ കുറിച്ചിരിക്കുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകളും ഉണ്ടാകും.
*Challenges in International Recruitmetn
*Temporary Registration with the NMC
*Tackling ethnic inequalities in th NHS
*Current leadership in the NHS & Accountabiltiy
സൗജന്യ രജിസ്‌ട്രേഷനായിരിക്കും. 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category