1 GBP = 102.00 INR                       

BREAKING NEWS

ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയര്‍ന്ന അഞ്ച് അമ്മമാര്‍ക്ക് ആദരം; ഇത്തവണത്തെ തൂവല്‍സ്പര്‍ശത്തിന്റെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് പത്തരമാറ്റു തിളക്കം

Britishmalayali
kz´wteJI³

ദേഴ്സ് ചാരിറ്റിയുടെ മദേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ജീവിത സമരതീച്ചൂളയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുന്ന കേരളത്തിലെ അമ്മമാരുടെ പ്രതിനിധികളായി അഞ്ച് അമ്മമാരേ ആദരിക്കുന്നു. 

മദേഴ്സ് ചാരിറ്റി സഹായവും തുടര്‍സഹായവും നല്‍കിവരുന്ന അമ്മമാരില്‍ നിന്നും ഏറ്റവും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളോട് സമരം ചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃകയായി തീര്‍ന്ന അമ്മമാരില്‍ നിന്നും അവരുടെ പ്രതിനിധികളായി തിരഞ്ഞെടുത്ത ദേവകി വാസു, ലില്ലി ബിജു, ഷീജാ ബിജു, കെ ഗിരിജ, അനുപമ വിനീത് തുടങ്ങിയ അഞ്ച് പേര്‍ക്കാണ് മദേഴ്സ് ചാരിറ്റിയുടെ പുരസ്‌ക്കാരവും സ്‌നേഹസമ്മാനമായി ആയുര്‍ജാക് ഫലവൃക്ഷത്തൈയും നല്‍കുന്നത്.

ചാരിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന തൂവല്‍സ്പര്‍ശം കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഈ വര്‍ഷം സോഷ്യല്‍ മീഡിയ വഴിയാണ് ആഘോഷിക്കുന്നത്. മാര്‍ച്ച് പതിമൂന്ന്, പതിനാല് തീയതികളിലായിട്ടാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കലാപരിപാടികളായിട്ടോ സഹായങ്ങളായിട്ടോ തൂവല്‍സ്പര്‍ശം മദേഴ്സ് ഡേ ആഘോഷങ്ങളോട് സഹകരിക്കാന്‍ താല്‍പര്യപെടുന്നവര്‍ ദയവായി മദേഴ്സ് ചാരിറ്റിയുടെ ട്രസ്റ്റിമാരുമായി ബന്ധപെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category