1 GBP = 102.00 INR                       

BREAKING NEWS

ബ്രിസ്റ്റോളില്‍ കോവിഡ് വാക്‌സി നേഷന്‍ ക്ലിനിക്: കുത്തിവെപ്പ് എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം; ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം അവസരം

Britishmalayali
kz´wteJI³

ബ്രിസ്റ്റോള്‍ മള്‍ട്ടി-ഫെയ്ത്ത് ഫോറ (ബിഎംഎഫ്എഫ്) വും വെല്‍സ്പ്രിംഗ് ഡോക്ടേഴ്‌സ് സര്‍ജറിയും കൈകോര്‍ത്ത് ബ്രിസ്റ്റോളിലെ ബാര്‍ട്ടന്‍ ഹില്‍ സെറ്റില്‍മെന്റില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ക്ലിനിക് സംഘടിപ്പിക്കുന്നു. ഈമാസം ഒന്‍പതിന് ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ 12.30 വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം നടക്കുക. 

വാക്‌സിനേഷന്‍ സൗജന്യമായിരിക്കും. എങ്കിലും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കാരണം, എന്‍എച്ച്എസിന് വാക്‌സിന്‍ എടുക്കുന്നവരുടെ കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടതാണ്. മാത്രമല്ല, വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള സമയം വളരെ കുറവുമാണ്. ഒരാള്‍ക്ക് പത്തു മിനുട്ട് മാത്രമാണ് വാക്‌സിനേഷന്‍ എടുക്കുവാനായി നല്‍കുക. രജിസ്‌ട്രേഷന്‍ ആദ്യം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യം വാക്‌സിന്‍ എന്ന കണക്കിലായിരിക്കും പ്രവര്‍ത്തനം. 50 വയസിനു മുകളിലുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 

വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ മെയിലോ  07789 040267 എന്ന നമ്പറോ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താം. വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യമുള്ളവരുടെ പേര്, അഡ്രസ്, പോസ്റ്റ് കോഡ്, കോണ്‍ടാക്ട് നമ്പര്‍, ജനനത്തീയതി എന്നിവ അയക്കേണ്ടതാണ്. 
സ്ഥലത്തിന്റെ വിലാസം
Barton Hill Settlement, 43 Ducie Rd, Bristol, BS5 0AX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category