1 GBP = 102.00 INR                       

BREAKING NEWS

പിന്‍ നമ്പര്‍ കൊടുക്കാതെ 300 പൗണ്ട് വരെ ദിവസവും ഉപയോഗിക്കാനുള്ള ഇളവ് തട്ടിപ്പിന് കാരണമായേക്കും; മഹാമാരിയില്‍ നിന്നും ബ്രിട്ടനെ കാത്തു പരിപാലിക്കുന്ന നഴ്സുമാരെ ചതിച്ച് ഋഷി സുനക്

Britishmalayali
kz´wteJI³

കോണ്‍ടാക്റ്റ് ലെസ്സ് പേയ്മെന്റ് പരിധി 100 പൗണ്ടാക്കി ഉയര്‍ത്തിയ ഋഷി ഇപ്പോള്‍ 300 പൗണ്ട് വരെ പിന്‍ നമ്പര്‍ നല്‍കാതെ ഉപയോഗിക്കുവാനുള്ള അനുമതിയും നല്‍കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് നിലവില്‍ വരുമെന്നാണ് പറയുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു നടപടി തട്ടിപ്പുകാര്‍ക്കാണ് കൂടുതല്‍ സഹായകരമാവുക എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുവഴി തട്ടിപ്പുകാര്‍ക്ക് അവരുടെ ഇരകളുടെ സമ്പാദ്യത്തില്‍ നിന്നും വലിയ തുകകള്‍ തട്ടിച്ചെടുക്കാനാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് പ്രതിസന്ധിക്കാലത്ത് കടകളില്‍ കറന്‍സികള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുവാനായി കോണ്‍ടാക്റ്റ് ലെസ്സ് പേയ്മെന്റിന്റെ പരിധി 30 പൗണ്ടില്‍ നിന്നും 45 പൗണ്ടായി ഉയര്‍ത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് 100 പൗണ്ട് ആക്കി ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു നടപടി ചില്ലറവില്പന മേഖലയെ പ്രോത്സാഹിപ്പിക്കും എന്നാണ് ഋഷി സുനാക് കണക്ക് കൂട്ടുന്നത്.

ഇത്തരത്തിലുള്ള കോണ്‍ടാക്റ്റ് ലെസ്സ് കാര്‍ഡുകള്‍ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ അത് കൈവശം വന്നു ചേരുന്നവര്‍ക്ക് കൂടുതല്‍ പണം അതില്‍ നിന്നും ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ പരിധി ഉയര്‍ത്തല്‍ കൊണ്ടുള്ള നേട്ടം എന്നാണ് വിദഗ്ദര്‍ പറയുന്നത്.ഇത്തരം കാര്‍ഡുകള്‍ക്ക് പിന്‍ നമ്പര്‍ ആവശ്യമില്ലെങ്കില്‍, സുരക്ഷ തീരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇത് അസാധുവാകുന്നതുവരെ ഉപയോഗിക്കാനും കഴിയും.

ഇത്തരത്തില്‍ കോണ്‍ടാക്റ്റ് ലെസ്സ് പേയ്മെന്റ്സില്‍ കബളിപ്പിക്കപ്പെടുന്ന കേസുകളില്‍ മിക്കതിലും ബാങ്കുകാര്‍ പണം തിരികെ നല്‍കാറുണ്ടെങ്കിലും അത് കൂടുതല്‍ ഫീസായി അവസാനം ഉപഭോക്താവിനു മേല്‍ തന്നെ വരും.പരിധി ഉയര്‍ത്തിയെങ്കിലും ചില ബാങ്കുകള്‍ കുറഞ്ഞ പരിധി നിശ്ചയിക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ തട്ടിപ്പിനു വിധേയമാകുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള വഴിയും ഉപഭോക്താവിന്റെ കൈയ്യില്‍ ഉണ്ട് എന്നര്‍ത്ഥം.

ബ്രിട്ടന്റെ രക്ഷക്കെത്തിയ നഴ്സുമാരെ ഋഷി സുനക് തഴഞ്ഞുവോ?
സോഷ്യല്‍ കെയര്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കൊന്നും ഇത്തവണത്തെ ബജറ്റില്‍ അധിക ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. എന്‍എച്ച്എസ്സിന് സഹായം നല്‍കാത്തതില്‍ ദുഃഖമുണ്ടെന്നാണ് നഴ്സുമാര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് തക്കതായ പ്രതിഫലം ബജറ്റിലൂടെ ലഭിക്കുമെന്ന് കരുതിയതായി ലണ്ടന്‍ ആശുപത്രിയിലെ ഒരു നഴ്സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റ് കൂടിയായ റെബേക്ക സിന്നരാജയാണ് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്.

ലഭ്യമായ അവസരങ്ങളിലെല്ലാം നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനമെന്ന ആശയം പ്രചരിപ്പിക്കുന്ന സിന്നരാജ പറയുന്നത്, തീരെ കുറഞ്ഞ ഒരു തുകയെങ്കിലും അധികമായി ലഭിച്ചിരുന്നുവെങ്കില്‍ താന്‍ സന്തോഷിക്കുമായിരുന്നു എന്നാണ്. എന്‍ എച്ച് എസിനും ജീവനക്കാര്‍ക്കും ആവശ്യം കരഘോഷങ്ങളല്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട വേതനമാണെന്നും അവര്‍ പറഞ്ഞു. നീണ്ട ഒരു വര്‍ഷത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിച്ച സോഷ്യല്‍ മേഖലയ്ക്കും കാര്യമായ ഗുണങ്ങളൊന്നും ഈ ബജറ്റില്‍ ഇല്ലെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറെമി ഹണ്ട് ചൂണ്ടിക്കാണിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തിക സഹായം നല്‍കുക എന്നത് ദുഷ്‌കരമാണെന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ, ഈ രംഗത്തുള്ളവര്‍ ഏതെങ്കിലും ഒരു പുതിയ പദ്ധതി വരുന്നുണ്ടോ എന്ന് ഉറ്റുനോക്കുകയാണെന്നും ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ കെയര്‍ഹോമുകള്‍ അടച്ചുപ്പൂട്ടപ്പെടും എന്നതാണ് ഈ ബജറ്റിന്റെ ഒരു മെച്ചം എന്ന് ഏയ്ജ് യുകെ ചാരിറ്റി ഡയറക്ടര്‍ കരോലിന്‍ അബ്രഹാംസും പറഞ്ഞു. പ്രായമായവരെയും അവശരേയും ഒപ്പം അവരെ ശുശ്രൂഷിക്കുന്നവരെയും തീര്‍ത്തും അവഗണിച്ചതായും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category