പ്രത്യേക ലേഖകന്‍
കവന്‍ട്രി: സാധാരണക്കാര്‍ നോക്കുന്ന അത്യാവശ്യ കാര്യങ്ങളില്‍ പിടിച്ചു പറിക്കാന്‍ നോക്കാത്ത ഒന്നായി ഋഷി സുനകിന്റെ കോവിഡ് കാല ബജറ്റിന് കയ്യടി. കോവിഡ് ദുരിതത്തില്‍ ലോകത്തെ മറ്റു എല്ലാ രാജ്യങ്ങള്‍ക്കും മുന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. സ്വാഭാവികമായും അതിന്റെ ദുരിതം സര്‍വ ജനങ്ങളിലും എത്താതിരിക്കില്ല എന്ന സുനകിന്റെ മുന്‍കരുതല്‍ ബജറ്റില്‍ സര്‍വത്ര പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ കടം കൂടുതലായി വാങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍കിട ബിസിനസില്‍ നിന്നും സര്‍ക്കാരിലേക്ക് പണം എത്തുന്ന കോര്പ്പറേഷന് ടാക്സില്‍ അത്യാവശ്യം പിടിമുറുക്കാന്‍ 2023 മുതല്‍ സര്‍ക്കാര്‍ തയ്യാറെന്ന പ്രഖ്യാപനം വരും കാലത്തേക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.
വീട് വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അല്പം കൂടി സാവകാശം നല്കി സെപ്റ്റംബര്‍ വരെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയതാണ് ഏറെ ആകര്‍ഷകമാകുന്നത്. കൂടിയ വിലയ്ക്കുള്ള വീട് വാങ്ങുന്നവര്‍ക്ക് ജൂണ്‍ വരെയും ഈ സാവകാശം ലഭിക്കും. ഇതോടെ കുറെയധികം മലയാളികള്‍ കൂടി രണ്ടാം വീടിന്റെ ഉടമകളാകാന്‍ ഉള്ള സാധ്യത വര്‍ധിക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ ആശ്വാസമായി 15000 പൗണ്ട് വരെയാണ് സാധാരണക്കാരില്‍ എത്തുക.
പറയാതെ പോയ കാര്യങ്ങളുമുണ്ട്
സെപ്റ്റംബര്‍ വരെ മിക്ക ആശ്വാസ നടപടികളും തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അപ്പോഴേക്കും മുഴുവന്‍ പേര്‍ക്കും വാക്സിന് നല്കി കോവിഡിന് ചുറ്റും പ്രതിരോധ വലയം തീര്‍ക്കാം എന്ന പ്രതീക്ഷയിലാണ്. അടുത്ത മാസം തന്നെ പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് വാക്സിനും തുടര്‍ന്നുള്ള അഞ്ചു മാസത്തിനുള്ളില്‍ എല്ലാവര്ക്കും രണ്ടു ഡോസ് വാക്സിന് എന്നതുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതോടെ കോവിഡിന് മൂന്നാം വട്ടം രാജ്യത്തെ ആക്രമിക്കാനുള്ള ശേഷിയെ ദുര്‍ബലപ്പെടുത്തുക എന്നതാണ് സര്ക്കാകര് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇനിയും കോവിഡ് മൂന്നാം തരംഗം തടയാനായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന തിരിച്ചറിവ് കൂടിയാണ് ബജറ്റ് പ്രഖ്യാപനം വഴി സര്‍ക്കാര്‍ പറയാതെ പറയുന്നതും.
എന്‍എച്ച്എസിന് പുതുതായി ഒന്നുമില്ല, നഴ്സുമാര്‍ക്ക് നിരാശ
ബജറ്റ് വായനയില്‍ ഋഷി സുനക് വായിക്കാതെ വിട്ടുപോയ നൂറുകണക്കിന് പേജുകളിലാണ് ഇപ്പോള്‍ ബജറ്റ് വിദഗ്ധര്‍ കണ്ണുവയ്ക്കുന്നത്. ഇതുവരെ മാധ്യമങ്ങള്‍ പറഞ്ഞു പോയ മധുരം പുരട്ടിയ വാക്കുകള്‍ക്കപ്പുറം കയ്പ്പൂറുന്ന സത്യങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ പ്രധാനമാണ് കോവിഡില്‍ കൈകാലിട്ടടിക്കുന്ന എന്‍എച്ച്എസിന് പ്രത്യേക ഫണ്ട് ഇല്ലാതെ പോകുന്നത്. നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഈ ബജറ്റ് നിരാശാജനകം എന്ന് ആര്‍സിഎന്‍ അടക്കമുള്ള സംഘടനകളും പറഞ്ഞു കഴിഞ്ഞു.
ഈ കണക്കില്‍ ആരോഗ്യവകുപ്പിന് 30 ബില്യണ്‍ കുറവാണു ഋഷി സുനക് വരുത്തിയിരിക്കുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന് എട്ടു ബില്യന്റെ കുറവും. എന്എച്ച്സിനു നേരത്തെ ദീര്‍ഘകാല പ്ലാന്‍ നല്‍കിയതാണെന്നും കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പണം വേണമെങ്കില്‍ ആ ഘട്ടത്തില്‍ ആലോചിക്കാമെന്നുമാണ് ഋഷി പറയുന്നത്. എന്നാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ വഴി വീണ്ടും രോഗികള്‍ ചികിത്സക്കായി അനന്തകാലം കാത്തിരിക്കേണ്ട അവസ്ഥ തന്നെയാകും സൃഷ്ടിക്കുക എന്ന വിമര്‍ശവും സര്‍ക്കാരിനെതിരെ ഉയര്‍ന്നു കഴിഞ്ഞു.
മദ്യവും ഇന്ധനവും നല്‍കുന്നത് ആശ്വാസ വില
അതിനിടെ ഇന്ധന വിലയോടൊപ്പം നികുതി പിടിച്ചു വയ്ക്കുന്ന തീരുമാനം തുടരാന്‍ ആണ് സുനകിന്റെ പ്ലാന്‍. ഇതോടെ കൂടുതല്‍ വില വര്‍ധന എന്തായാലും നികുതിയുടെ പേരില്‍ സാധാരണക്കാര്‍ പേറേണ്ടി വരില്ല. മദ്യത്തിന്റെ നികുതി കൂട്ടാത്ത തീരുമാനവും സാധാരണക്കാരെ ലക്ഷ്യം വച്ചുതന്നെയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മദ്യ നികുതി വര്‍ധിപ്പിക്കാതെ തടഞ്ഞു നിര്‍ത്തുന്നത്. ''നമുക്ക് ഒട്ടേറെ ദൂരം സഞ്ചരിക്കാനുണ്ട്, അതിനുള്ള തിരിച്ചു വരവ് ഇന്ന് മുതല്‍ തുടങ്ങുകയാണ് '', ബജറ്റ് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ചാന്‍സലര്‍ ഇതുപറയുമ്പോള്‍ കോവിഡിനെ വരുതിയിലാക്കിയ ശേശം മുന്നോട്ടുള്ള രാജ്യത്തിന്റെ കുതിപ്പിനെയാണ് അദ്ദേഹം മനസ്സില്‍ കാണുന്നത്.
കറന്‍സികള്‍ക്കു ചരമകാലം
ജനങ്ങള്‍ കറന്‍സി ഉപയോഗിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്താന്‍ നൂറു പൗണ്ട് വരെയുള്ള ബില്ലുകള്‍ ഇനി കാര്‍ഡ് ഉപയോഗിച്ച് കോണ്ടാക്ട് ലെസ് രീതിയില്‍ നടത്താനാകും. ഏതു രീതിയിലും കോവിഡ് വീണ്ടും പടരാനുള്ള ചെറിയ സാധ്യതകള്‍ പോലും അടക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തം. സാങ്കേതിക വിദ്യയോട് ഇന്നും പൊരുത്തപ്പെടാനാകാത്ത എട്ടു മില്യണ്‍ പ്രായമുള്ളവര്‍ രാജ്യത്തുള്ളതിനാലാണ്, അല്ലെങ്കില്‍ പണ്ടേ ബ്രിട്ടന് കറന്‍സിയില്ലാത്ത രാജ്യമായി മാറിയേനെ എന്നാണ് തീരുമാനത്തോട് തമാശ മട്ടില്‍ ധനവിദഗ്ധരില് ഒരാള്‍ പ്രതികരിച്ചത്. എന്തായാലും ഭാവിയില്‍ കറന്‍സികള്‍ക്കു വലിയ സ്കോപ്പില്ല എന്ന സൂചനയാണ് പടിപടിയായി കോണ്ടാക്ട് ലെസ്സ് പരിധി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ലക്ഷ്യമിടുന്നതും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam